spot_img

ഗൾഫ് മലയാളി ഫെഡറേഷൻ (GMF) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു; നിഷാദ് അബൂബക്കർ പ്രസിഡന്റ്, പ്രകാശ് കെ സി ജനറൽ സെക്രട്ടറി

Published:

ദോഹ: ഗൾഫ് മലയാളി ഫെഡറേ ഷൻ (GMF)-ന്റെ പുതിയ ഭരണസ മിതിയെ റാഡിസൺ ബ്ലൂ ഹോട്ട ലിൽ വെച്ച് ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു. GCC ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ച യോഗത്തിൽ 56 അംഗ എക്സി ക്യൂട്ടീവ് അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. വെള്ളിയാഴ്ച (17-10-2025) നടന്ന യോഗത്തി ലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:
മുഖ്യ രക്ഷാധികാരിയായി അഷ്‌റഫ് തംബുരിക്കണ്ടിയെയും, മുസ്തഫ ദോഹയെ (കോർഡിനേറ്റർ)യും തിരഞ്ഞെടുത്തു.
പ്രസിഡന്റ്: നിഷാദ് അബൂബക്കർ
ജനറൽ സെക്രട്ടറി: പ്രകാശ്. കെ സി ട്രെഷറർ: റിച്ചു സിയാദ്
വൈസ് പ്രെസിഡന്റ്‌സ്: റഹീം, ആര്യ സതീഷ് ,സെക്രട്ടറീസ്: ഹന നിഷാദ്, ഷബീർ, മീഡിയ: അമീൻ, എലിസബത്ത്, സുബാൽ
ഇവന്റ് കോർഡിനേറ്റർമാർ: അലക്സ് ബാബു, അസ്ഹർ, മനോജ്,വനിത കോർഡിനേറ്റർസ്: മഞ്ജു M, അജിത കുമാരി
സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മിനു സുബിത്ത്, നൗഷാദ് (ആഗോ ളവർത്ത) തുടങ്ങിയവർ നേതൃത്വം നൽകും.
ലക്ഷ്യങ്ങൾ:
ഖത്തറിലെ പ്രവാസികളുടെ തൊഴിൽ വിഷയങ്ങളിൽ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും, പ്രവാസി കളുടെ ഉന്നമനത്തിനും സൗഹൃദത്തിനും ഖത്തറിലെ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കുവാനും കൃത്യമായി ബോധവൽക്കരണം നൽകുവാനും സംഘടന നേതൃത്വം വഹിക്കു മെന്നും അറിയിച്ചു.വിസ തട്ടിപ്പുകളിലും, രേഖകളില്ലാതെ ഏജന്റുമാരുടെ ചതിയിൽ നിയമക്കുരുക്കിൽ പെടുന്നവർക്കും കൃത്യമായ നിയമോപദേശവും സഹായവും നൽകാൻ സംഘടന മുൻകൈയെടുക്കും. മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാ പ്രവാസികളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യ ത്തോടെയാണ് ഗൾഫ് മലയാളി ഫെഡറേഷൻ രൂപീകരിച്ചത്. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജിസിസി രാജ്യങ്ങളിൽ പ്രവർ ത്തിക്കുന്ന സംഘടന, ഗ്ലോബൽ തലത്തിൽ ‘GMF’ എന്ന പേരിൽ അനേകം രാജ്യങ്ങളിൽ പ്രവർ ത്തിക്കുന്നുണ്ട്.
ഖത്തറിന്റെ സാമൂഹ്യ സേവന-സാംസ്കാരിക രംഗങ്ങളിൽ വരും കാലങ്ങളിൽ കൂടുതൽ കുടുംബ ങ്ങളുടെ ഇടയിൽ പ്രവർത്തിക്കാൻ മുൻകൈയെടുക്കുമെന്ന് സംഘടന അറിയിച്ചു.
മൊബൈൽ അഡിക്ഷൻ: ശക്തമായ ഇടപെടൽ
നാട്ടിലും പ്രവാസ ലോകത്തും ലഹരിക്കടിമകളാകുന്ന കുട്ടികൾക്ക് ബോധവൽക്കരണം നൽകി അവരെ തിരിച്ചുകൊണ്ടു വരേണ്ടത് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് ഭാരവാഹികൾ വ്യക്തമാക്കി. മൊബൈൽ കളിപ്പാട്ടമായി നൽകി കുട്ടികളിൽ മൊബൈൽ അഡി ക്ഷൻ പോലെയുള്ള മാരകമായ രോഗങ്ങളിലേക്ക് വഴിതെറ്റുന്ന ഈ കാലഘട്ടത്തിൽ, ഇന്ത്യയിൽ ലക്ഷക്കണക്കിന് കുട്ടികൾ മൊബൈൽ അഡിക്ഷൻ മൂലം മാനസിക പ്രതിസന്ധി നേരിടു ന്നുണ്ട്. ഇങ്ങനെയുള്ള കുടുംബ ങ്ങളിൽ ഗൾഫ് മലയാളി ഫെഡ റേഷൻ ശക്തമായ ഇടപെടലും ബോധവൽക്കരണവും നടത്താൻ തീരുമാനിച്ചിരിക്കുകയാണ് എന്ന് പ്രസിഡന്റ് നിഷാദ് അബൂബക്കർ, ജനറൽ സെക്രട്ടറി പ്രകാശ് കെ. സീ., മുസ്തഫ ദോഹ എന്നിവർ അറിയിച്ചു.

Cover Story

Related Articles

Recent Articles