Sunday, May 19, 2024
Google search engine

ചരിത്രമെഴുതി ദ്രൗപദി മുര്‍മു; അറിയാം ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയുടെ വിശേഷങ്ങൾ

spot_img

ന്യൂഡല്‍ഹി | ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപതി മുര്‍മു ചരിത്രമെഴുതി. ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ മൊത്തം വോട്ട് മൂല്യത്തിന്റെ 64.03 ശതമാനം ദ്രൗപതി മുര്‍മു നേടി. യശ്വന്ത് സിന്‍ഹക്ക് 35.97 ശതമാനമാണ് നേടാനായത്.. എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായിരുന്നു മുര്‍മു. പ്രതിപക്ഷ നിരയുടെ എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പരാജയം സമ്മതിച്ചു. ജൂലൈ 25നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 53.13 ശതമാനം വോട്ട് മുര്‍മു നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ അഭിനന്ദിച്ചു.

ഭരണപാടവവും ജനകീയതയുമാണ് ദ്രൗപദി മുര്‍മുവിനെ രാഷ്ടപതി ഭവനിൽ എത്തിച്ചത്.ജാര്‍ഖണ്ഡിൽ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മുവിന്റെ നേതൃ ശേഷിയും സംഘാടന സാമര്‍ഥ്യവുമാണ് അവരെ ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാക്കിയതും. 

രാജ്യത്തെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിത എന്ന നിലയിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറിയിരിക്കുകയാണ് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്നും വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു ഗ്രാമത്തില്‍ നിന്ന് ഒരാൾ ഇന്ത്യൻ പ്രസിഡന്റാകുക ശൂന്യതയിൽ നിന്ന് ജീവിതം ആരംഭിച്ച് വിജയത്തിന്‍റെ പടികള്‍ ഒന്നൊന്നായായി ചവിട്ടിക്കയറി ഒടുവിൽ രാജ്യത്തിന്റെ പരമോന്നത പദവിലെത്തിച്ചേർന്നദ്രൗപദി മുർമുവിന്‍റെ ഒരു നാടോടിക്കഥപോലെ സംഭവബഹുലവും അവിശ്വസിനിയവുമായ ജീവിതയാത്രയിലൂടെ …

2000-ൽ ജാർഖണ്ഡ് രൂപീകൃതമായതിനുശേഷം 5 വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ആദ്യ ഗവർണർ. ഗവർണറാകുന്ന ആദ്യ ഒഡിയ നേതാവ്. ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണര്‍ എന്നിങ്ങനെ പോകുന്നു ദ്രൗപദി മുർമുവിന്റെ നേട്ടങ്ങൾളും വിശേഷങ്ങളും . ഒടുവിലിതാ കഷ്ടപ്പാടിന്റെയും തീരദുരിതങ്ങളുടെയും സങ്കടക്കാൽ നിന്തിക്കടന്ന് രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ പ്രസിഡന്റ് എന്ന വിശേഷണവും ദ്രൗപതി മൂർമുവിന് സ്വന്തമായിരിക്കുന്നു.

ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയിലെ ബൈദ്‌പോസി ഗ്രാമത്തില്‍  കർഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ പുത്രിയായി  1958 ജൂണ്‍ 20 നാണ് ദ്രൗപതി മുര്‍മു ജനിച്ചത്.അവര്‍ ഗോത്രവര്‍ഗ വിഭാഗമായ സന്താല്‍ വിഭാഗത്തെയാണ് പ്രതിനിധാനം ചെയ്തിരിക്കുന്നത്. മുർമുവിന്റെ
അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴിൽ ഗ്രാമത്തലവന്മാരായിരുന്നു.
സ്വന്തം ജില്ലയിലെ മയൂർഭഞ്ചിലെ കെബി എച്ച്എസ് ഉപർബേഡ സ്കൂളിലാണ് മുർമുവിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഒഡീഷയിലെ ഭുവനേശ്വറിലെ രമാദേവി വിമൻസ് കോളേജിൽ നിന്ന് ആർട്‌സ് ബിരുദം നേടിയ ശേഷമാണ്    മുർമു തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1979 മുതല്‍ 1983 വരെ ജലസേചന, വൈദ്യുതി വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായി ദ്രൗപതി മുര്‍മു ജോലി ചെയ്തു. 1994 മുതല്‍ 1997 വരെ, ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഓണററി അസിസ്റ്റന്റ് ടീച്ചറായും മുര്‍മു സേവനമനുഷ്ഠിച്ചു.

2014-ൽ മരിച്ച ഒരു ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരൺ മുർമുവിനെയാണ് ദ്രൗപതി വിവാഹം കഴിച്ചത്. അവർക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ 2009- തിലും. മറ്റൊരു മകനെ2013 – ലും അവർക്ക് നഷ്ടപ്പെട്ടു. ഇതെ തുടർന്ന് മുർമുവിന് വിഷാദരോഗം ബാധിച്ചു.ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.
ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് എന്റെ രണ്ട് മക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ടു. ഞാൻ ആകെ തകർന്നുപോയി. പക്ഷേ, ജനങ്ങളെ സേവിക്കാൻ ദൈവം എനിക്ക് ശക്തി നൽകി

ഭർത്താവിന്റെയും മക്കളുടെയും മരണ ശേഷം ദ്രൗപതി മുര്‍മു മകളെ പഠിപ്പിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തതിനു ശേഷമാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.  1997-ല്‍ ഒഡീഷയിലെ റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായാണ് മുര്‍മു തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

1997 ൽ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന മുർമു റൈരംഗ്പൂർ നഗർ പഞ്ചായത്ത് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2000-ൽ റായ്‌രംഗ്‌പൂർ നഗർ പഞ്ചായത്തിന്റെ ചെയർപേഴ്‌സണായി. ബി.ജെ.പി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും അവർ സേവനമനുഷ്ഠിച്ചു.

മകൾ ഇതിശ്രീ മുർമുവും, കൊച്ചുമോളും

2000 മുതൽ  ഒഡീഷയിലെ  റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2000 മാർച്ച് ആറു മുതൽ 2002 ഓഗസ്റ്റ് ആറുവരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായും,  ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായി സേവനം അനുഷ്ഠിച്ചു. 2007-ൽ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവർക്ക് മികച്ച എം.എൽ.എ.ക്കുള്ള നീലകണ്ഠ അവാർഡ് നൽകി ആദരിച്ചു.

മകളും, ഭർത്താവും

2015 മെയ് 18 ന് ജാർഖണ്ഡ് ഗവർണറായി മുർമു സത്യപ്രതിജ്ഞ ചെയ്തു, ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണറായിരുന്നു ദ്രൗപതി മുർമു. ഒഡീഷയിൽ നിന്നുള്ള ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണറായി നിയമിക്കപ്പെട്ട ആദ്യത്തെ വനിതാ ഗോത്ര നേതാവായിരുന്നു അവർ. ഒടുവിലിത രാജ്യത്തിന്റെ പ്രഥമ വനിത പദത്തിലേക്ക്.

ദ്രൗപതി മുർമുവിന്റെ തറവാട്

സമൂഹത്തെ സേവിക്കുന്നതിനായി മുർമു തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അവർ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദ്രൗപതി മുർമുവിന്റെ ഭർത്താവിന്റെയും മക്കളുടെയും സ്മാരകം

ഒഡീഷയിലെ ഭുവനേശ്വറിലെ യുകോ ബാങ്കിൽ ബാങ്ക് ജീവനക്കാരിയായി ജോലി ചെയ്യുകയാണ് ഇതിശ്രീ .ഭർത്താവിന്റെ അമ്മ ഇവർക്ക് നൽകിയ വീട് ഒരു ട്രസ്റ്റാക്കി മാറ്റി ഒരു സ്കൂളിന് സംഭാവന നൽകി. ട്രസ്റ്റിന്റെ പേര് ‘SLS’ എന്നാണ്, അത് അവരുടെ ഭർത്താവിന്റെയും മക്കളുടെയും പേരുകളെയാണ് സൂചിപ്പിക്കുന്നത്. നാല് ഏക്കറിലധികം വിസ്തൃതിയുള്ളതാണ് ഈ ട്രസ്റ്റിലാണ് ദ്രൗപതി മുർമുവിന്റെ ഭർത്താവിന്റെയും മക്കളുടെയും സ്മാരകം

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp