spot_img

ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്

Published:

ദോഹ :-ജീവിത നിലവാര സൂചികയിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ എട്ടാം സ്ഥാനത്ത്. അമേരിക്കൻ മാഗസി നായ CEO WORLD പ്രസിദ്ധീ കരിച്ച 2025ലെ ജീവിത നിലവാര സൂചികയിലാണ് അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതല ത്തിൽ എട്ടാം സ്ഥാനത്തിനും ഖത്തർ അർഹമായിരി ക്കുന്നത്. ലോകമെമ്പാടുമുള്ള 2,58,000ത്തി ലധികം ആളുകളുടെ പ്രതികരണ ങ്ങളുടെ അടിസ്ഥാന ത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്. ഖത്തർ 96.66 പോയിന്റുകളാണ് നേടിയത്. 98 പോയിന്റുകളുമായി മൊണാ ക്കോ ലോകത്ത് ഒന്നാം സ്ഥാന ത്തെത്തി. ലിച്ചെൻ‌സ്റ്റൈൻ രണ്ടാം സ്ഥാനത്തും ലക്സംബർഗ് മൂന്നാം സ്ഥാനത്തുമാണ്. അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, നോർവേ, സിംഗപ്പൂർ എന്നിവർ നാല് മുതൽ ഏഴു വരെയുള്ള സ്ഥാനങ്ങളിൽ എത്തി. അമേരിക്ക ഖത്തറിന് പിറകിൽ ഒമ്പതാം സ്ഥാനത്താണ്. ബുറുണ്ടിയാണ് പട്ടികയിൽ ഏറ്റവും താഴെ. പട്ടികയിലുള്ള 199 രാജ്യങ്ങളെ 10 മെട്രിക്കുകളുടെ അടിസ്ഥാന ത്തിലാണ് വിലയിരുത്തിയത്. ഇതിൽ താങ്ങാവുന്ന വില, സാമ്പത്തിക സ്ഥിരത, കുടുംബ സൗഹൃദം, തൊഴിൽ വിപണി, വരുമാന സമത്വം, രാഷ്ട്രീയ നിഷ്പക്ഷതയും സ്ഥിരതയും, സുരക്ഷ, സാംസ്കാരിക സ്വാധീനം, പൊതുവിദ്യാഭ്യാസ സമ്പ്രദായം, പൊതുജനാരോഗ്യ സംവിധാനം എന്നിവ ഉൾപ്പെടുന്നു.അറബ് മേഖലയിൽ യുഎഇ രണ്ടാം സ്ഥാനത്തും ലോകത്ത് 26ാം സ്ഥാനത്തുമാണ്. സൗദി അറേബ്യ ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 40ആം സ്ഥാനത്തുമാണ്. 60.81 പോയിന്റുകളോടെ ഇന്ത്യ 145ാം സ്ഥാനത്താണ്. പാകിസ്ഥാന്‍ 167 ഉം ബംഗ്ലാദേശ് ഇന്ത്യയുടെ തൊട്ട് മുമ്പിലുമാണ്. ഏഷ്യയില്‍ ഒന്നാമത് സിംഗപ്പൂരും രണ്ടാമത് ഖത്തറും ആണ്.

Cover Story

Related Articles

Recent Articles