Saturday, May 18, 2024
Google search engine

ജൂലൈ 13 ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സ്ഥാനമൊഴിയും

spot_img

കൊളംബോ : – ജൂലൈ 13 ന് ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനമൊഴിയും . ശ്രീലങ്കയിൽ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വീട് അടിച്ചുതകർത്തതിനെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ ശനിയാഴ്ച ഔദ്യോഗിക വസതിയിൽ നിന്ന് പലായനം ചെയ്തിരുന്നു. പിന്നിട് അദ്ദേഹത്തെ ഉദ്ദരിച്ച് ഗോതബയ രാജപക്‌സെ അടുത്തയാഴ്ച സ്ഥാനമൊഴിയുമെന്ന് പാർലമെന്ററി സ്പീക്കർ മഹിന്ദ അബേവർധന പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനമായ കൊളംബോയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസ്  ബാരിക്കേഡുകൾ ഭേദിച്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി പ്രസിഡന്റിന്റെ വീട് അടിച്ചു തകർത്തത്.ഈ വർഷം പ്രതിസന്ധിയിലായ രാജ്യത്ത് നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ മാർച്ചുകളിൽ ഒന്നായിരുന്നു ഇത്. ശ്രീലങ്കൻ പതാകകളും ഹെൽമെറ്റുകളും പിടിച്ച് ചില പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലേക്ക് അതിക്രമിച്ചുകയറിയാണ് അക്രമണം നടത്തിയത്..

ഇക്കാരണങ്ങൾകൊണ്ട് സമാധാനപരമായ പരിവർത്തനം ഉറപ്പാക്കാൻ, ജൂലൈ 13 ന് സ്ഥാനമൊഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു,” അബേവർധന ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.

എന്നിരുന്നാലും സുഗമമായ അധികാര കൈമാറ്റം ഉറപ്പാക്കാൻ രജപക്‌സെ ബുധനാഴ്ച വരെ പ്രസിഡന്റായി തുടരുമെന്നും അബേവർധന കൂട്ടിച്ചേർത്തു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp