Tuesday, May 14, 2024
Google search engine

ജോലി ചെയ്യാതെ യുഎഇയിൽ ജീവിക്കാൻ നിങ്ങളെ അനുവദിക്കുന്ന സെൽഫ് സ്‌പോൺസേർഡ് റസിഡൻസ് വിസകളെ കുറിച്ച് അറിയൂ.

spot_img

ദുബായ്: –ജോലി ചെയ്യാതെ യുഎഇയിൽ ജീവിക്കാൻ നിങ്ങളെ അനുവദിക്കുന്നസെൽഫ് സ്‌പോൺസേർഡ് റസിഡൻസ് വിസകളെ കുറിച്ച് അറിയൂ. ജോലി ചെയ്യുന്നില്ലെങ്കിലും രാജ്യത്ത് താമസിക്കാൻ സാധിക്കുന്ന മൂന്ന് തരത്തിലുള്ള വിസകൾ ഉണ്ട്. ഈ വിസകൾ കെെവശമുള്ളവർക്ക് ദുബായിൽ വീട് വാങ്ങാം, എമിറേറ്റ്‌സ് ഐഡി സ്വന്തമാക്കാം, കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാം. ഇതിനെല്ലാം സാധിക്കുന്ന മൂന്ന് വ്യത്യസ്ത തരത്തിലുള്ള സെൽഫ് സ്‌പോൺസേർഡ് റസിഡൻസ് വിസകളാണ് ഇവ.

1. റിമോട്ട് വർക്ക് വിസ

റിമോട്ട് വർക്ക് വിസ നിങ്ങൾ സ്വന്തമാക്കുകയാണെങ്കിൽ യുഎഇയിൽ താമസിക്കാൻ സാധിക്കും. യുഎഇക്ക് പുറത്ത് വിദൂരമായി ജോലി ചെയ്യുന്നവർ ആയാൽ മതി. യുഎഇക്ക് പുറത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് സ്വയം സ്പോൺസർ ചെയ്യുന്ന വെർച്വൽ വർക്ക് വിസയാണ് റിമോട്ട് വർക്ക് വിസ. ഒരു വർഷത്തേക്കാണ് വിസയുടെ കാലാവധി. ഈ വിസകൾ കെെവശമുള്ളവർക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാനും സാധിക്കും. വർക്ക് ഫ്രെെം ഹോം പോലെ ജോലി ചെയ്യുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കാം.

വിസ ലഭിക്കാൻ ഈ വ്യവസ്ഥകൾ പാലിക്കണം

  • യുഎഇക്ക് പുറത്തുള്ള ഒരു സ്ഥാപനത്തിന് വേണ്ടിയായിരിക്കണം നിങ്ങൾ ജോലി ചെയ്യേണ്ടത്.
  • പ്രതിമാസ വരുമാനം US$3,500 (ദിർഹം12,853) ശമ്പളം നിങ്ങൾക്ക് ഉണ്ടായിരിക്കണം.
  • ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ കെെവശം ഉണ്ടായിരിക്കണം.
  • യുഎഇയിലെ സാധുവായ ഒരു ആരോഗ്യ ഇൻഷുറൻസ് എടുക്കണം.

2. റിയൽ എസ്റ്റേറ്റ് നിക്ഷേപക വിസ

യുഎഇയിലെ റിയൽ എസ്റ്റേറ്റിൽ നിങ്ങൾ എത്ര തുക നിക്ഷേപിച്ചു എന്നതിന് അനുസരിച്ച് ഈ വിസയ്ക്ക് അപേക്ഷിക്കാം. രണ്ട് അല്ലെങ്കിൽ 10 വർഷത്തെ വിസയായിരിക്കും ലഭിക്കുക. സ്വയം സ്പോൺസർ ചെയ്ത താമസ വിസ നേടാം അല്ലെങ്കിൽ 10 വർഷത്തേക്ക് സാധുതയുള്ള ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 750,000 ദിർഹം മൂല്യമുള്ള സ്വത്ത് സ്വന്തം പേരിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ പങ്കാളിക്ക് അതേ പണത്തിന്റെ മൂല്യമുള്ള സ്വത്ത് സ്വന്തമായുണ്ടെങ്കിൽ വിസക്കായി അപേക്ഷിക്കാം. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ ക്യൂബ് സെന്റർ വഴിയാണ് വിസയ്ക്കായി അപേക്ഷിക്കേണ്ടത്.

എന്താണ് റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ

2 മില്യൺ ദിർഹമോ അതിൽ കൂടുതലോ മൂല്യമുള്ള സ്വത്തുണ്ടെങ്കിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള ഗോൾഡൻ വിസ എന്ന വിഭാഗത്തിലുള്ള വിസക്ക് നിങ്ങൾ അർഹരാണ്. റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഗോൾഡൻ വിസ നേടുന്നതിനുള്ള ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

  • കുറഞ്ഞത് 2 ദശലക്ഷം ദിർഹം വിലയുള്ള ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ ഗോൾഡൻ വിസ ലഭിക്കും.
  • പ്രാദേശിക ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഒരു പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കാനും അർഹതയുണ്ട്.
  • അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് 2 മില്യൺ ദിർഹത്തിൽ കുറയാത്ത ഒന്നോ അതിലധികമോ ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കും.

3. യുഎഇ റിട്ടയർമെന്റ് വിസ

55 വയസിന് മുകളിലുള്ള വിരമിച്ചവർക്ക് നൽകുന്ന വിസയാണ് യുഎഇ റിട്ടയർമെന്റ് വിസ. അഞ്ച് വർഷത്തെ കാലാവധിയാണ് വിസയ്ക്കുള്ളത്.
വിസക്കായി അപേക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ‍ ശ്രദ്ധിക്കുക

  • യുഎഇക്ക് അകത്തോ പുറത്തോ 15 വർഷത്തിൽ കുറയാതെ ജോലി ചെയ്തിട്ടുണ്ടായിരിക്കണം.
  • വിരമിക്കുമ്പോൾ 55 വയസോ അതിൽ കൂടുതലോ ആയിരിക്കണം.
  • 1 മില്യൺ ദിർഹത്തിൽ കുറയാത്ത സ്വത്ത് കെെവശം ഉണ്ടായിരിക്കണം.
  • ദുബായിൽ താമസിക്കാനുള്ള പണം കെെവശം ഉണ്ടായിരിക്കണം.
  • പ്രതിമാസം 15,000 ദിർഹം കെെവശം കിട്ടുന്ന രീതിയിൽ വരുമാനം ഉണ്ടായിരിക്കണം.
  • വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നൽകണം

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp