കാലിഫോർണിയ: ടെക് ലോകത്ത് ഏറെക്കാലമായി ചർച്ച ചെയ്യപ്പെ ടുന്ന ‘ടെസ്‌ല പൈ ഫോൺ’ (Tesla Pi എന്ന പേരിൽ ഒരു സ്മാർട്ട്‌ഫോ ണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീ വമാകുന്നു. സ്റ്റാർലിങ്ക് ഉപഗ്രഹ കണക്റ്റിവിറ്റി, സൗരോ ർജ്ജ ചാർജിംഗ്, ന്യൂറാലിങ്ക് അധിഷ്ഠിത ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് നിയന്ത്രണം, മസ്‌കിന്റെ ക്രിപ്‌റ്റോ കറൻസിയായ ‘മാർസ്‌കോയിൻ’ മൈനിംഗ് സൗകര്യം എന്നിങ്ങനെ സങ്കൽ പ്പിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള സവിശേഷതകളാണ് ഈ ഫോണിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഈ ഫോൺ ഒരു യാഥാർത്ഥ്യമാകു ന്നതിനുള്ള സാധ്യതകൾ കുറവാ ണെന്നാണ് നിലവിലെ സാഹച ര്യങ്ങൾ സൂചിപ്പിക്കുന്നത്.
ഔദ്യോഗിക സ്ഥിരീകരണ മില്ലാതെ ‘പൈഫോൺലോകമെമ്പാടുമുള്ള ടെക് ആരാധ കർക്കിടയിൽ ഏറെ ആകാംഷ സൃഷ്ടിച്ച ഈ ഉപകരണം സംബ ന്ധിച്ച് ടെസ്‌ല ഇതുവരെ ഔദ്യോഗി കമായ ഒരു പ്രഖ്യാപനവും നടത്തി യിട്ടില്ല. മസ്‌ക് തന്നെ വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിൽ ടെസ്‌ല ഒരു ഫോൺ നിർമ്മിക്കുന്നി ല്ലെന്നാണ് അദ്ദേഹം അടുത്തിടെ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ അഭ്യൂഹങ്ങളിൽ പറയുന്ന വിപ്ലവകരമായ ഫീച്ചറുകൾ നില വിൽ ഊഹാപോഹങ്ങൾ മാത്രമാണ്.
മസ്‌കിന്റെ ‘ഫോൺ വ്യവസ്ഥ’
സ്വന്തമായി ഒരു സ്മാർട്ട്‌ഫോൺ നിർമ്മിക്കുന്നതിനെക്കുറിച്ച് ഇലോൺ മസ്‌ക് മുൻപ് ഒരു വ്യവസ്ഥ മുന്നോട്ട് വെച്ചിരുന്നു. ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികൾ അവരുടെ ആപ്പ് സ്റ്റോറുകളിൽ നിന്ന് ‘X’ പോലുള്ള പ്രധാന ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയാണെങ്കിൽ, ഒരു ബദൽ എന്ന നിലയിൽ മാത്രമേ സ്വന്തം ഫോൺ പരിഗണിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞി ട്ടുള്ളത്. നിലവിലെ സാഹചര്യ ത്തിൽ അത്തരമൊരു ഭീഷണി ഇല്ലാത്തതിനാൽ, ഫോൺ നിർമ്മാ ണത്തിൽ മസ്‌കിന് ഇപ്പോൾ താൽപര്യമില്ലെന്നാണ് വിലയിരുത്ത പ്പെടുന്നത്.
ഭാവിക്ക് വഴിയൊരുക്കി സ്റ്റാർലിങ്ക് നീക്കങ്ങൾ
ടെസ്‌ല ഫോൺ നിലവിൽ യാഥാർ ത്ഥ്യമല്ലെങ്കിലും, മസ്‌കിന്റെ മറ്റ് സംരംഭങ്ങളായ സ്‌പേസ്എക്‌സും സ്റ്റാർലിങ്കും ഭാവിയിൽ ഉപഗ്രഹ ഫോണുകൾക്ക് സാധ്യത നൽകുന്ന തരത്തിൽ മുന്നോട്ട് പോകുക യാണ്. സ്‌പേസ്എക്‌സ് അടു ത്തിടെ മൊബൈൽ സ്പെക്ട്രം ലൈസൻസുകൾ സ്വന്തമാക്കി യിരുന്നു. ഇത് സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം മൊബൈൽ കണക്റ്റിവിറ്റിയിലേക്കും 5G യോട് താരതമ്യപ്പെടുത്താവുന്നനെറ്റ്‌വർക്ക് സംവിധാനങ്ങളിലേക്കും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ്.
ഭാവിയിൽ സിം കാർഡില്ലാതെ തന്നെ, ഉപഗ്രഹങ്ങൾ വഴി നേരിട്ട് പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ സാങ്കേതികവിദ്യകൾക്ക് സ്റ്റാർലിങ്കിന്റെ ഈ നീക്കങ്ങൾ വഴി തുറന്നേക്കാം. ഇത്, ‘ടെസ്‌ല പൈ ഫോൺ’ അഭ്യൂഹങ്ങളിൽ പറയുന്ന സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയുടെ സാധ്യതകളെ സാങ്കേതികമായി കൂടുതൽ അടുപ്പിക്കുന്നുണ്ട്.
നിലവിൽ, ടെസ്‌ലയുടെ ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളിലും ഊർജ്ജ സംഭരണത്തിലുമാണ്. അതുകൊണ്ട്, ‘പൈ ഫോൺ’ ഒരു വിദൂര സാധ്യത മാത്രമായി തുടരുന്നു.
ടെസ്‌ല ‘പൈ ഫോൺ’ അഭ്യൂഹങ്ങളുടെ ലോകത്ത്: മസ്‌കിന്റെ മറുപടിയും സ്റ്റാർലിങ്കിന്റെ മൊബൈൽ നീക്കങ്ങളും

Published:
Cover Story




































