spot_img

ട്രെയിൽ വൈകിയാൽ സൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷ വാർത്തയുമായി റെയിൽവെ

Published:

ന്യൂഡെൽഹി :-ട്രെയിൽ വൈകിയാൽസൗജന്യ ഭക്ഷണം, ഫുൾ റീഫണ്ട്; യാത്രാക്കാർക്ക് സന്തോഷവാർത്തയുമായി റെയിൽവെ .ട്രെയിൻ വൈകിയോടുന്നതിൽ ക്ഷമാപണം കേട്ട് പഴിക്കുന്ന യാത്രക്കാർക്ക് അൽപം ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. അനിശ്ചിതമായി ട്രെയിൻ വൈകുന്ന പക്ഷം യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണവും സ്നാക്സും നൽകാൻ റെയിൽവെ ആലോചിക്കുന്നു. പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളിലാണ്.ഈ സേവനം ലഭ്യമാക്കുക എന്നാണ് സൂചന. നിശ്ചയിച്ച സമയത്തെക്കാൾ രണ്ട് മണിക്കൂറോ അതിൽ കൂടുതലോ വൈകിയാലാകും ഈ സേവനം കിട്ടുക.

സൗജന്യ ഭക്ഷണത്തിന്റെ മെനു ഇപ്രകാരമായിരിക്കുമെന്നാണ് റിപ്പോർട്ട്

  • ചായ/കാപ്പി- ചായ അല്ലെങ്കിൽ കാപ്പി ഒപ്പം ബിസ്ക്കറ്റ്
  • പ്രാതൽ അല്ലെങ്കിൽ വൈകുന്നേരത്തെ ചായ- ബ്രഡ്, ബട്ടർ, ജ്യൂസ്, ചായ അഥവാ കാപ്പി
  • ഉച്ച ഭക്ഷണം, അത്താഴം: ചോറും പരിപ്പ് കറിയും, അച്ചാർ പാക്കറ്റുകളും ഉണ്ടായിരിക്കും/ ഏഴ് പൂരി, വിവിധ പച്ചക്കറികൾ. അച്ചാർ പാക്കറ്റ്

ട്രെയിൻ വൈകുന്ന ഘട്ടത്തിൽ സ്റ്റേഷനുകളിലെ വിശ്രമ മുറികൾ കൂടുതൽ തുക നൽകാതെ ഉപയോഗിക്കാനാവും. ഭക്ഷണശാലകളും ട്രെയിന്റെ വരവ് അനുസരിച്ച് പ്രവർത്തിക്കും. ഇത് കൂടാതെ ആർ.പി.എഫിന്റെ സേവനവും ഉറപ്പാക്കും. മൂന്ന് മണിക്കൂറിൽ കൂടുതൽ ട്രെയിൻ വൈകുകയാണെങ്കിൽ ടിക്കറ്റ് കാൻസൽ ചെയ്യുന്നതിലൂടെ മുഴുവൻ തുകയും തിരികെ ലഭിക്കും.


 

Cover Story

Related Articles

Recent Articles