ഡെൽഹി :-ഇൻഡിഗോ വിമാനത്തിന് തീപിടിച്ചതിനെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാംഗ്ലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ തീപിടിത്തമുണ്ടായതായി സംശയിക്കുന്നതിനെ തുടർന്ന് വെള്ളിയാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.എൻജിനുകളിലൊന്നിൽ തീപിടിച്ചതിനാൽ ടേക്ക് ഓഫ് നിർത്തിവച്ചു. 184 പേരുമായി ബാംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന എ320 വിമാനമാണ് നിലത്തിറക്കിയത്. ആളുകളെ സുരക്ഷിതമായി ഇറക്കിയതായി വൃത്തങ്ങൾ അറിയിച്ചു.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
ഡെൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു
Related articles