കൊച്ചി:- ഡോ.കുഞ്ഞാലിയുടെ ആത്മകഥ “ഡോക്ടര്‍ ഹാര്‍ട്ട് ” ഗോവാഗവർണ്ണർ അഡ്വ. പി. എസ് .ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഒട്ടേറെ ആത്മകഥകൾ വായിക്കാന്‍ ഇടയായി ട്ടുണ്ടെങ്കിലും സത്യസന്ധവും വൈവിധ്യവുമാര്‍ന്ന വിഷയങ്ങളെ കൈകാര്യം ചെയ്യു കയും തുറന്നു പറയുകയും ചെയ്ത താണ് ‘ഡോക്ടര്‍ ഹാര്‍ട്ട്’ എന്ന പുസ്തകമെന്നും, ഈ പുസ്തക ത്തിൽ അക്കാദമിക് അറിവുകളെ ക്കാള്‍ അനുഭവ ജ്ഞാനങ്ങളാ ണെന്നും പുസ്തകത്തിൻ്റെ പ്രകാശന കർമ്മം നിർവ്വഹിച്ചു കൊണ്ട് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് ടീയാര ഹോട്ടലിൽ നടന്ന വർണ്ണഭമായ ചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പുസ്തകം ഏറ്റുവാങ്ങി. ഡോ.പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്‌റഫ് എം എല്‍ എ , ഡോ. സന്തോഷ്ശ്രീധര്‍,ഡോ.കെ.മൊയ്തു, അഡ്വ.എടത്തൊടി രാധാകൃഷ്ണന്‍, ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ ഗ്ലോബൽ പ്രസിഡൻ്റ് എം.വി.കുഞ്ഞാമു, പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍, എം വി റംസി ഇസ്മയില്‍, പ്രൊഫ.മുഹമ്മദ് ഹസന്‍ ,ഡോ.മിലിമോണി, ഡോ.ശങ്കര്‍ മഹാദേവന്‍, പി ടി അബ്ദുള്ള ക്കോയ, എന്‍ സി അബ്ദുള്ള ക്കോയ, തുടങ്ങിയവര്‍ പ്രസംഗിച്ചു.സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എം പി ഇമ്പിച്ചമ്മദ് നന്ദിയും പറഞ്ഞു.