Wednesday, May 1, 2024
Google search engine

ഡോ.രാജീവ് ചന്ദ്രശേഖർഇന്ത്യൻ ജനതയ്ക്ക് മേൽ ഉദിച്ചുനിൽക്കുന്ന ചന്ദ്രശോഭ.

spot_img

സംരംഭകൻ, നിക്ഷേപകൻ, രാഷ്ട്രീയപ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ,കേന്ദ്രസഹമന്ത്രി എന്നി നിലകളിൽ കഴിവ് തെളിച്ച് ഇന്ത്യൻ ജനതയ്ക്ക് മേൽ ചന്ദ്രശോഭ വിതറി നിൽക്കുന്ന ഡോ. രാജീവ് ചന്ദ്രശേഖറിൻ്റെ വിജയകഥ….

ചില നാമങ്ങൾ അങ്ങനെയാണ് ചരിത്രത്തോട് ചേർന്നുനിൽക്കും, പിന്നീടത് ചരിത്രത്തിൻ്റെ ഭാഗമാകുകയും ചെയ്യും.ഡോ .രാജീവ് ചന്ദ്രശേഖർഅത്തരമൊരു നാമത്തിൻ്റെ ഉടമയാണ് .
തിരുവനന്തപുരം ലോക്സഭ സീറ്റിലേക്കുള്ള നാമനിർദ്ദേശ പട്ടിക നിലവിൽ വന്നതോടെയാണ് കേരള ജനതയുടെ നാവിൽ ഡോ.രാജീവ് ചന്ദ്രശേഖർ എന്ന നാമം തട്ടിക്കളിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനും വളരെക്കാലം
മുൻപേ ലോകജനത ഇദ്ദേഹത്തിൻ്റെ നാമം പറഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ ഇന്ത്യൻ ജനത രാജീവ് ചന്ദ്രശേഖരനെ നെഞ്ചിൽ ഏറ്റുവാങ്ങിയത്
1994-ലാണ്. ഇന്ത്യയുടെ ടെലികോം വിപ്ലവത്തിൻ്റെ തല തൊട്ടപ്പൻ എന്ന നിലയിൽ.
അതെ… ആ വർഷമാണ്
ടെലികോമിൻ്റെ അനന്ത സാധ്യതകളുടെ
പുത്തൻ വാതയാനം ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അദ്ദേഹം തുറന്നുകൊടുത്തത്. അന്നോളം വരെ സമ്പന്നരാഷ്ട്രങ്ങളിലെ അതിസമ്പന്നർക്ക് മാത്രം
പ്രാപ്യമായിരുന്ന മൊബൈൽ ഫോൺ എന്ന ഈ നൂറ്റാണ്ടിൻ്റെ വിസ്മയം ഇന്ത്യയിലെ സാധാരണക്കാർക്കും അനുഭവവേദ്യമാക്കിക്കൊടുത്ത ഇദ്ദേഹം ഇന്ത്യൻ ടെലികോം മേഖലയുടെ വികസനത്തിൽ വഹിച്ച പങ്കിനെ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


അതുകൊണ്ടുതന്നെ ലോകം രാജീവ് ചന്ദ്രശേഖർ എന്ന നാമം അടയാളപ്പെടുത്തിയിരിക്കുന്നത്
“ഇന്ത്യയുടെ ടെലികോം വിപ്ലവത്തിൻ്റെ പോസ്റ്റർ ബോയ് “എന്നാണ്. ഇക്കാരണത്താൽ
ലോകം നിലനിൽക്കുന്ന കാലമത്രയും രാജീവ് ചന്ദ്രശേഖർ എന്ന നാമം ചരിത്രതാളുകളിൽ തങ്ക ലിപികളാൽ തെളിഞ്ഞ് തന്നെ നിൽക്കും എന്ന കാര്യത്തിൽ ഇദ്ദേഹത്തിൻ്റെ ശത്രുക്കൾക്കുപോലും രണ്ടഭിപ്രായമില്ല. ഇതുകൊണ്ടൊന്നും തീരുന്നില്ല ഇദ്ദേഹത്തിൻ്റെ ചരിത്രം .
ലോകം പിന്നെയും ഒത്തിരി വിശേഷണങ്ങൾ ഇദ്ദേഹത്തിനു മേൽ ചാർത്തിക്കൊടുത്തു.
വ്യവസായി, നിക്ഷേപകൻ, രാഷ്ട്രീയക്കാരൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നിങ്ങനെ ഒരുപിടി വിശേഷങ്ങൾ … ഒടുക്കം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി, ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി എന്ന പദവിയും . കൈവച്ച മേഖലകളിലെല്ലാം കാലത്തിൻ്റെ കയ്യൊപ്പ് ചാർത്തി ഇന്ത്യൻ ജനതയ്ക്ക് മേൽ ചന്ദ്രശോഭ വിതറി നിൽക്കുന്ന ഡോ. രാജീവ് ചന്ദ്രശേഖറിൻ്റെ
സംഭവബഹുലമായ ജീവിത ഭൂമികയിലൂടെ….

അഹമ്മദാബാദിൽ നിന്ന് അമേരിക്കയിലേയ്ക്ക്

ജനിച്ചതും, വളർന്നതും, കർമ്മമേഖല കണ്ടെത്തിയതും മറുനാട്ടിലാണെങ്കിലും, പാര്യമ്പര്യം കൊണ്ടും, ഭാഷാ പരിജ്ഞാനം കൊണ്ടും, മലയാളത്തനിമകൊണ്ടും, ഏളിമകൊണ്ടും രാജീവ് ചന്ദ്രശേഖർ എല്ലാ അർത്ഥത്തിലും ഒരു മലയാളി തന്നെയാണ്. കേരളത്തിൻ്റെ സംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ദേശമംഗലത്തിനടുത്തുള്ള കൊണ്ടയൂരിലപുരാതന നായർ തറവാടായ ശ്രീനികേതിൽ വീട്ടിൽ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലി അമ്മയുടെയും മകനാണ് ഡോ. രാജീവ് ചന്ദ്രശേഖർ,
പിതാവ് ചന്ദ്രശേഖർ ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിലെ എയര്‍ കമാൻഡർ ആയിരുന്നു. അതുകൊണ്ട് തന്നെ 1964 മെയ് 31 ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്.
പിതാവിനോടൊപ്പം ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിലെ ക്വോർട്ടേഴ്‌സിൽ വളർന്നതുകൊണ്ടാവാം
ജാതി മതങ്ങൾക്ക് അതീതമായി ഭാരതീയൻ എന്ന ചിന്താഗതിയോടെയുള്ള ഒരു ബാല്യമായിരുന്നു കൊച്ചു രാജിവിൻ്റേത്.മാത്രമല്ല നന്നെ ചെറുപ്രായത്തിൽ പിതാവിൽ നിന്ന്
ദേശസ്നേഹവും, സഹജീവിസ്നേഹവും
കണ്ടു മനസിലാക്കിയ രാജീവിനെ പക്ഷെ മലയാളത്തിൻ്റെ മാധുര്യം നൽകി ഊട്ടി വളർത്തിയത് അമ്മ ആനന്ദവല്ലിയായിരുന്നു.

പിതാവ് ഒരു ഇന്ത്യൻ വ്യോമസേന എയർ കമാൻഡറായിരുന്നതുകൊണ്ടുതന്നെ
ഇന്ത്യയില വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ നിന്നാണ് രാജീവ് തൻ്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം വിജയകരമായി പൂർത്തിയാക്കി. ശേഷം
ഇന്ത്യയിലെ ആദ്യ സോഫ്റ്റ് വെയർ കമ്പനിയായ
സോഫ്ടെക്കിൽ ഉദ്യോഗസ്ഥനായി രാജീവ് ചന്ദ്രശേഖർ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. എന്നാൽ ജോലിയ്ക്ക് പ്രവേശിച്ച് എട്ട് മാസങ്ങൾക്ക് ശേഷം കമ്പ്യൂട്ടറിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി 1988-ൽ ചിക്കാഗോയിലേക്ക് പോയി. അവിടെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ രാജീവ് ചന്ദ്രശേഖറെ തേടി മൈക്രോസോഫ്റ്റ് വെയർ കമ്പനിയിൽ നിന്ന് ജോബ് ഓഫർ എത്തിയെങ്കിലും അത് സ്വീകരിക്കാതെ ഇൻ്റൽ ഹാഡ് വെയർ കമ്പനിയുടെ നിർബന്ധത്തിനു വഴങ്ങി ഇൻ്റലിൽ സീനിയർ ഡിസൈനറായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പടിപടിയായി ഉയർന്ന വന്ന അദ്ദേഹം നീണ്ട ആറ് വർഷത്തെ സേവനത്തിനു ശേഷം ഇന്ത്യയിൽ തിരിച്ചെത്തി.

വഴിത്തിരിവ്…

1991-ൽ വിവാഹത്തിനായി ഇന്ത്യയിൽ എത്തിയ രാജീവ് ചന്ദ്രശേഖർ പിതാവിൻ്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹത്തിൻ്റെ സ്റ്റുഡൻ്റും അന്നത്തെ കേന്ദ്രടെലിക്കോം മന്ത്രിയായിരുന്ന രാജേഷ് പൈലറ്റിനെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹവുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ രാജീവ് ചന്ദ്രശേഖറിൻ്റെ കഴിവ് മനസ്സിലാക്കിയ രാജേഷ് പൈലറ്റ് അദ്ദേഹത്തിനോട് അമേരിക്കയിലെ ജോലി മതിയാക്കി ഇന്ത്യയിൽ നിൽക്കുവാൻ ആവശ്യപ്പെട്ടെങ്കിലും രാജീവ് ചന്ദ്രശേഖർ ഏറെ ബഹുമാനത്തോടെ അത് നിരസ്സിക്കുകയാണ് ചെയ്ത്.


ബിപിഎൽ ഗ്രൂപ്പിൻ്റെ സ്ഥാപകനും
ബാംഗ്ലുരുരിലെ കോറമംഗലം സ്വദേശിയുമായ ടിപിജി നമ്പ്യാരുടെ മകൾ അഞ്ജുവിനെയാണ് രാജീവ് ചന്ദ്രശേഖർ വിവാഹം കഴിച്ചത്.
വിവാഹ ചടങ്ങുകൾക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയ രാജീവ് വൈകിട്ട്
തൻ്റെ ഗ്രീൻകാർഡ് പുതുക്കാനായി അമേരിക്കയിലേയ്ക്ക് ട്രെംഗ് കോൾ ബുക്ക് ചെയ്ത് വിളിച്ചെങ്കിലും അക്കാലത്തെ ഇന്ത്യൻ ടെലിക്കോമിൻ്റെ പരിമിതികൾ കാരണം കോൾ പൂർത്തിയാക്കാൻ രാജീവിന് കഴിഞ്ഞില്ല. ഇതുമൂലം വളരെ ഏറെ മാനസ്സിക സംഘർഷങ്ങൾ നേരിട്ടെങ്കിലും ആ ചെറുപ്പക്കാരൻ്റെ മനസ്സിൽ പുത്തൻ ആശയങ്ങൾ രൂപം കൊള്ളാൻ ഇതൊരു നിമിത്തമാകുകയായിരുന്നു. വിവാഹശേഷം ഇന്ത്യൻ ടെലികോമിൻ്റെ ശോചനിയാവസ്ഥയ്ക്ക് ഒരു ശാശ്വത പരിഹാരം കാണുവാനുള്ള വഴികൾ രാജീവ് അന്വേഷിച്ചു കൊണ്ടിരുന്നു. ഒടുക്കം അതിന് താൽക്കാലികമായി ഭാര്യാപിതാവിൻ്റെ കമ്പനിയായ ബിപിഎൽ ഗ്രൂപ്പിൽ ചേർന്ന് പ്രവൃത്തിയ്ക്കുവാൻ തുടങ്ങി. ശേഷം1994-ൽ സ്വന്തം ഉടമസ്ഥതയിൽ അദ്ദേഹം ബിപിഎൽ മൊബൈൽ എന്ന പേരിൽ ഒരു പുതിയ കമ്പനി ആരംഭിച്ചു.

ഇന്ത്യാ ഗവൺമെൻ്റിൻ്റെ അംഗീകാരത്തോടെയുള്ള ഇന്ത്യയിലെ ആദ്യ ടെലികോം കമ്പനികളിലൊന്നായിരുന്നു അത്.
പക്ഷെ അമേരിക്ക പോലുള്ള വികസിത രാജ്യത്ത് ജീവിച്ച രാജീവ് ചന്ദ്രശേഖർക്ക് ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്ത് ഒരു കമ്പനി സ്ഥാപിച്ച് സുഗമമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. പലപ്പോഴും തൻ്റെ സ്വപ്നയാത്ര പാതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടിവരുമെന്ന് അദ്ദേഹത്തിന് തോന്നി. അതിൻ്റെ കാരണം ഇന്ത്യയിൽ നിലനിന്നിരുന്ന ഔദ്യോഗിക കീഴ് വഴക്കങ്ങളും, രാഷ്ടീയ മേലാളന്മാരുടെ മുട്ടാപ്പ് നയങ്ങളുമായിരുന്നു. അതൊന്നും അത്ര പെട്ടെന്ന് ഉൾക്കൊള്ളാൻ ആദർശ ധീരനായ രാജീവ് എന്ന ചെറുപ്പക്കാരന് കഴിഞ്ഞില്ല. ഇന്ത്യ പോലുള്ള രാജ്യത്ത് അവരെയെല്ലാം വെല്ലുവിളിച്ച് അന്നേവരെ ഒരിന്ത്യക്കാരൻ്റേയും ചിന്തകളിൽ പോലും കടന്നുചെല്ലാത്ത സെല്ലുലാർ ബിസിനസ്സിൽ നിന്ന് പിൻമാറാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചു.
ഈ ബിസിനസ്സ് ഇന്ത്യൻ മണ്ണിൽ ഒരിക്കലും വേരോടില്ലെന്ന് അക്കാലത്തെ ടെലികോം മേഖലയിലെ തലതൊട്ടപ്പന്മാർ പത്രമാധ്യമങ്ങളിലൂടെ പരസ്യ പ്രസ്ഥാവന നടത്തി. എന്നാൽ ഇതൊക്കെ കേട്ട് തോറ്റ്പിൻമാറൻ ധീക്ഷണശാലിയായ ആ ചെറുപ്പക്കാരൻ തെയ്യാറായില്ല. അത്രയ്ക്കുണ്ടായിരുന്നു രാജീവ് ചന്ദ്രശേഖർക്ക് തന്നിലും, തൻ്റെ പ്രോജക്റ്റിലുമുള്ള വിശ്വാസം. അതുമായകല്ലും മുള്ളും നിറഞ്ഞ കനൽ വഴികൾ താണ്ടി ഒടുക്കം അദ്ദേഹം വിജയത്തിൻ്റെ രുചിയറിഞ്ഞു.
അതെ.. ഇരുപത്തി ഏഴാം വയസ്സിൽ രാജ്യത്തെ ഏറ്റവും വലിയ സെല്ലുലാർ ശൃംഖലയുടെ തലവനായി മാറി രാജീവ് ചന്ദ്രശേഖർ എന്ന ചെറുപ്പക്കാരൻ.എന്നാൽ പിന്നീട് രാജീവ് ചന്ദ്രശേഖർ എന്ന ബിസിനസ്സ് മാഗ്നറ്റ് വെട്ടിനിരത്തിയ വഴികളിലൂടെ ടെലികോം മേഖലയിലേയ്ക്ക്നു ഴഞ്ഞു കയറ്റം നടത്തിയ പുതിയ കമ്പനികളോട് മത്സരിക്കുക എന്നത് തൻ്റെ എത്തിക്സിന്ചേർന്നതല്ല എന്ന് മനസ്സിലാക്കിയ രാജീവ് ചന്ദ്രശേഖർ 2005 ജൂലൈയിൽ ബിപിഎൽ കമ്മ്യൂണിക്കേഷനിലെ തൻ്റെ 64 ശതമാനം ഓഹരികൾ എസ്സാർ ഗ്രൂപ്പിന് 1.1 ബില്യൺ യുഎസ് ഡോളറിന് വിൽക്കുകയാണുണ്ടായത്.

ദൃശ്യമാധ്യമ രംഗത്തേയ്ക്ക്…

2005-ൽ 100 ​​മില്യൺ യുഎസ് ഡോളറിൻ്റെ പ്രാരംഭ നിക്ഷേപത്തോടെ രാജീവ് ചന്ദ്രശേഖർ ജൂപ്പിറ്റർ ക്യാപിറ്റൽ എന്ന പേരിൽ ഒരു നിക്ഷേപ,
സാമ്പത്തിക സേവന സ്ഥാപനം സ്ഥാപിച്ചു.
ഇന്ത്യയുടെ ആഗോളവൽക്കരണ സമ്പദ്‌വ്യവസ്ഥയുടെ ഉയർന്നുവരുന്ന പുതിയ വിപണികളിൽ നാളത്തെ ബിസിനസ്സുകളിലേക്ക് കടക്കാനുള്ള കാഴ്ചപ്പാടുകളോടെ നിലകൊള്ളുന്ന ജുപിറ്റർ ക്യാപിറ്റലിൻ്റെ ചെയർമാൻ പദവി മാത്രമാണ് അദ്ദേഹം വഹിച്ചിരുന്നത്. ദൈനംദിന പ്രവർത്തനങ്ങളും നിക്ഷേപങ്ങളും നടത്തുന്ന പ്രൊഫഷണൽ മാനേജർമാരുടെ ഒരു ടീമാണ് ജൂപ്പിറ്റർ ക്യാപിറ്റലിനെ നയിക്കുന്നത്.
ജൂപ്പിറ്റർ ക്യാപിറ്റൽ അതിൻ്റെ നിക്ഷേപങ്ങളിൽ വിജയിക്കുകയും വിലയേറിയതും നൂതനവും വിജയകരവുമായ ബ്രാൻഡുകളും ഫ്രാഞ്ചൈസികളും സൃഷ്ടിക്കുകയും നിക്ഷേപക കമ്പനികളുടെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ഇതിനോടകം തന്നെ രാജ്യാന്തര പ്രശസ്തി നേടിയിട്ടുണ്ട്.
ഇന്ന് ദൃശ്യമാധ്യമം, സാങ്കേതികവിദ്യ , ഗതാഗതം, ലോജിസ്റ്റിക്കൽ സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി, വിനോദം തുടങ്ങി ഒരു ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപവും കൈകാര്യം ചെയ്യാനുള്ള ആസ്തി കമ്പനിയ്ക്കുണ്ട്.
ഈ ജൂപ്പിറ്റർ ക്യാപിറ്റലിൻ്റെ കീഴിൽ കേരളത്തിലെ പ്രമുഖ ടെലിവിഷൻ ശൃംഖലകളിലൊന്നായ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൻ്റെ ഓഹരികൾ സ്വന്തമാക്കിയ രാജീവ് ചന്ദ്രശേഖർ പിന്നീട് കമ്പനിയുടെ ഭൂരിഭാഗം ഓഹരി ഉടമയായി മാറുകയും അതിൻ്റെ വളർച്ചയിലും വിപുലീകരണത്തിലും നിർണായക പങ്ക് വഹിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് കൂടാതെ സുവർണ ന്യൂസ്, കന്നഡ പ്രഭ തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ ഇതിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഇന്ന് മാധ്യമസ്ഥാപനങ്ങൾ മുതൽ വ്യോമയാനം വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ബൃഹദ് സ്ഥാപനമായി ഡോ .രാജീവ് ചന്ദ്രശേഖറിൻ്റെ ജൂപ്പിറ്റർ ക്യാപിറ്റൽ വളർന്നു കഴിഞ്ഞു.

രാഷ്ട്രീയത്തിലേയ്ക്ക്

പഴംചൊല്ലിൽ പതിരില്ല എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല ഇംഗ്ലീഷിൽ ഒരു പഴമൊഴിയുണ്ട്.
“Man Proposes, God Disposes” എന്നതു പോലെ ഡോ. രാജീവ് ചന്ദ്രശേഖർക്കുമുണ്ട് ഒരു വായ് മൊഴി.
“Everyone is under estimating me.
But, I will surprise everyone”.
ഇദ്ദേഹത്തിൻ്റെ ബിസിനസ്സ് ഗ്രാഫായാലും, ജീവിതഗ്രാഫായാലും സസൂഷ്മം പരിശോധിച്ചാൽ ഇദ്ദേഹം പറയുന്നത് വളരെ ശരിയാണെന്ന് മനസ്സിലാവും. പാരമ്പര്യമായി RSS രാഷ്ട്രിയ പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചതെങ്കിലും, രാഷ്ട്രീയത്തോടും. രാഷ്ട്രീയക്കാരോടും ഇദ്ദേഹത്തിന് അത്ര മമതയൊന്നും ഉണ്ടായിരുന്നില്ല. അതിനുകാരണം ടെലികോം മേഖലയിൽ ബിസിനസ് ചെയ്തിരുന്ന കാലത്ത് രാഷ്ട്രീക്കാരിൽ നിന്ന് ഇദ്ദേഹത്തിന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളാണ്.

അതിനൊരു മാറ്റം വന്നത് 2012 -ൽ ആദരണിയനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ നേരിൽ കണ്ട് സംസാരിച്ചതിന് ശേഷമാണെന്ന് ഇദ്ദേഹം പറയുന്നു.
ബ്യൂറോക്രസിയുടെ നൂലാമാലകളെ അനായാസം ഇഴകീറി മുറിച്ച് വിശകലനം ചെയ്ത്, പ്രശ്നങ്ങൾക്ക് അനായാസം പരിഹാരം കണ്ടെത്തുന്ന ഒരു സംരംഭകനാണ് രാജീവ് ചന്ദ്രശേഖറെന്ന് അദ്ദേഹത്തിൻ്റെപഴയ സഹപ്രവർത്തകർ ഓർക്കുന്നു. എന്നാൽ ഇദ്ദേഹത്തിൽ ഒളിഞ്ഞിരുന്ന
അർപ്പണമനോഭാവമുള്ള രാഷ്ട്രീയക്കാരനെ ആദ്യം തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പതിനൊന്നാമത്തെ പ്രധാനമന്ത്രിയായിരുന്ന എച്ച് ഡി ദേവഗൗഡയാണ് . അദ്ദേഹത്തിൻ്റെ പ്രേരണയിലാണ് 2006 -ൽ ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെ, കർണാടകയിൽ നിന്ന് രാജീവ് ചന്ദ്രശേഖർ ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.രാജ്യസഭയിലെ തൻ്റെ ആദ്യ ടേമിൽ നിരവധി ഭരണപരിഷ്കാരങ്ങളിലൂടെ രാജ്യാന്തര ശ്രദ്ധയാകർഷിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.

2G സ്പെക്ട്രം വിതരണത്തിൽ അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ നടത്തിയ സമയോചിതമായ ഇടപെടലുകൾ വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. അതുപോലെ കോൺഗ്രസ് മന്ത്രിസഭ ‘ഐടി ആക്ട് സെക്ഷൻ 66 എ’ ദുരുപയോഗം ചെയ്യുന്നു എന്നാക്ഷേപിച്ചും അദ്ദേഹം നിരന്തരം സഭയിൽ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ‘സ്വകാര്യതയ്ക്കുള്ള അവകാശം'(Right to Privacy) സംബന്ധിച്ച ബിൽ 2010 -ൽ പാർലമെന്റിൽ അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖർ സ്വതന്ത്രവും സൗജന്യവുമായ ഇന്റർനെറ്റ് സേവനങ്ങൾക്കും ‘നെറ്റ് ന്യൂട്രാലിറ്റി’ക്കും വേണ്ടി നിരന്തരം പ്രവർത്തിച്ചു പോന്നിട്ടുണ്ട്.

പാർലമെൻ്റിന് അകത്തും പുറത്തുമുള്ള ഇദ്ദേഹത്തിൻ്റെ ഇടപെടലുകൾ രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ അവബോധം സൃഷ്ടിച്ചു. മാത്രമല്ല, വിവിധ മേഖലകളിൽ സർക്കാരിൻ്റെ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നതിൽ ശക്തമായ സ്വാധീനം ചെലുത്തുന്നതിലും രാജീവ് ചന്ദ്രശേഖർ വിജയിച്ചു. ഇതൊക്കെ കൊണ്ടുതന്നെ 2012
രാജ്യസഭയിലേക്ക് രണ്ടാം തവണയും ഏകകണ്ഠമായി അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
സാങ്കേതികവിദ്യ, ധനകാര്യം, സംരംഭകത്വം, സാമ്പത്തികം എന്നീ മേഖലകളിൽ ഇന്ത്യയിലെ ഏറ്റവും വിവരവും പരിചയവുമുള്ള എംപിമാരിൽ ഒരാളെന്ന നിലയിൽ, നിരവധി പാർലമെൻ്ററി, സർക്കാർ കമ്മിറ്റികളിലേക്ക് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യപ്പെട്ടു . പ്രതിരോധം, ധനകാര്യം, ടെലികോം, നഗരവികസനം, ജിഎസ്ടി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ബിൽ, കൽക്കരി, എൻസിസി ഉപദേശക ബോർഡ് തുടങ്ങിയ പാർലമെൻ്റിൻ്റെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും സെലക്ട് കമ്മിറ്റികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൗൺസിൽ ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെൻ്റ്, കർണാടക സർക്കാരിൻ്റെ ഇൻഫ്രാസ്ട്രക്ചർ ടാസ്‌ക് ഫോഴ്‌സിൻ്റെ ചെയർമാൻ, ഐടി മേഖലയിലെ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം, യുവാക്കൾക്കുള്ള പാർലമെൻ്ററി ഫോറം അംഗം. എന്നിവ ഒരു എംപി എന്ന നിലയിൽ നിലയിൽ അദ്ദേഹം വഹിച്ച പദവികളിൽ ചിലതു മാത്രമാണ്.

ഇതിൽ നിന്നെല്ലാം നേടിയ ആർജവത്ത്വവും, പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള അജഞ്ചലമായ വിശ്വാസവും ഒരു മുഴവൻ സമയ രാഷ്ട്രീയക്കാരനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ 201കർണാടകയെ പ്രതിനിധീകരിച്ച് ബിജെപി രാജ്യസഭാ എംപിയായി മത്സരിക്കുകയും വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ഇതേ തുടർന്ന് 2020 സെപ്റ്റംബറിൽ
ബിജെപി ദേശീയ വക്താവായി നിയമിതനാവുകയും
2021 ഫെബ്രുവരിപുതുച്ചേരി തിരഞ്ഞെടുപ്പ് സഹഭാരവാഹിയായി പ്രവൃത്തിക്കുകയും ചെയ്തു.
2021ജൂലൈ മാസത്തിൽ അർഹതയ്ക്കുള്ള അംഗീകാരം എന്നോണം ഇദ്ദേഹത്തെ തേടി
നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി സ്ഥാനം എത്തി. കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഭരണ പരിഷ്ക്കാരങ്ങൾ പലതും നിന്ന് ചരിത്രത്തിൻ്റെ ഭാഗമായി തിർന്നതിന് കാലം സാക്ഷി.

പുരസ്കാരങ്ങൾ …. അംഗീകാരങ്ങൾ.

ബിസിനസ്സിലും , രാഷ്ട്രീയത്തിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഡോ .രാജീവ് ചന്ദ്രശേഖരുടെ ‘പ്രവൃത്തന മേഖല. അതിനുമപ്പുറം രാജ്യാന്തര സാമൂഹ്യ-സാംസ്കാരിക – ജീവകാരുണ്യ മേഖലകളിലും ഇദ്ദേഹത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. മുൻ കേന്ദ്രസഹമന്ത്രി,
ബിജെപിയുടെ മുൻദേശീയ വക്താവ് , പാർലമെന്ററി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അംഗം, നാഷണൽ കൊയാലിഷൻ ടു പ്രൊട്ടക്റ്റ് ഔർ ചിൽഡ്രൻ(NCPOC) ന്റെ കൺവീനർ, വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷൻ സെന്റർ ഫോർ എക്കണോമിക്സ് സ്റ്റഡീസിന്റെ വൈസ് ചെയർമാൻ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രി (FICCI) യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു തൻ്റെ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്
അർഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2013- ല്‍ ബെല്‍ഗാമിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓണിറ്ററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.സായുധ സേനയ്ക്കും വെറ്ററൻസിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് കരസേനയുടെ വെസ്റ്റേൺ കമാൻഡ് ജിഒസി-ഇൻ കമൻഡേഷൻ അദ്ദേഹത്തെ ആദരിച്ചതും,ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 വ്യക്തികളുടെ പട്ടികയിൽ ഇന്ത്യാ ടുഡേ മാഗസിൻ അദ്ദേഹത്തെ 41st സ്ഥാനം നൽകി ആദരിച്ചതും, ചിക്കാഗോയിലെ
ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2007 ഐഐടി ഗ്ലോബൽ സർവീസ് അവാർഡ് നൽകി ആദരിച്ചതുമെല്ലാം ഇദ്ദേഹത്തിന് കിട്ടിയ അംഗീകാരങ്ങളിൽ ചിലത് മാത്രമാണ് .

സൂഫിക്കഥകളിൽ അറിവും സമ്പത്തും വർദ്ധിക്കുമ്പോൾ വിനയപൂർവ്വം അതെല്ലാം സമൂഹത്തിനും, സൃഷ്ടികർത്താവിനും സമർപ്പിക്കുന്ന ജ്ഞാനികളെക്കുറിച്ച് പലപ്പോഴും പറയാറുണ്ട് വാക്കുകൊണ്ടും, പ്രവർത്തികൊണ്ടും താൻപോലും അറിയാതെ അതിനൊരു ഉത്തമ ഉദാഹരണമാകുകയാണ് ഡോ. രാജീവ് ചന്ദ്രശേഖർ എന്ന മനുഷ്യ സ്നേഹി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp