Malayala Vanijyam

ഡോ.സിദ്ദീഖ്അഹ്മദിനെ മീഡിയവൺ സോഷ്യൽ എന്റർപ്രൂണർ അവാർഡ്‌ നൽകി ആദരിച്ചു.

റീയാദ്:- ഡോ സിദ്ദീഖ്അഹ്മദിനെ മീഡിയവൺ സോഷ്യൽ എന്റർപ്രൂണർ അവാർഡ്‌ നൽകി ആദരിച്ചു. ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ   പ്രവാസിഭാരതിസമ്മാൻ ജേതാവും ,    പ്രമുഖഎൻ.ആർ.ഐ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനുമായ ഡോ.സി ദ്ദീഖിന് ഇത് അർഹതയ്ക്കുള്ള അംഗികാരം . സൗദി അറേബ്യ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഇറാം ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സി എം.ഡിയായ ഇദ്ദേഹം പതിനാറ് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നാൽപ്പതോളം കമ്പനികളുടെ സാരഥിയാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഐ റ്റി , ഓട്ടോമാറ്റിയു, മീഡിയ, ഓയിൽ ആന്റ് ഗ്യാസ് , പവർ , നിർമ്മാണം, ഉൽപ്പാദനം, ട്രാവൽ ആന്റ് ടൂറിസം, ലോജിസ്റ്റിക് , ട്രേഡിംങ് തുടങ്ങി വെത്യസ്ഥമേഖലകളിലായി ആയിരത്തിലകം തൊഴിലാളികളുടെ പ്രതീക്ഷയും, രക്ഷാനാഥനുമാണ് ഡോ സിദ്ദീഖ് അഹ്മദ് .

കേവലം ബിസിനസ്സിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഇദ്ദേഹത്തിന്റെ പ്രവർത്തന മേഖല അതിനുമപ്പുറം സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ഡോ.സിദ്ദീഖ് അഹമ്മദിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്.രാജ്യം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഇ-ടോയ്‍ലറ്റ് സംവിധാനങ്ങള്‍, തന്റെ സ്വദേശമായ പാലക്കാട്ട് വേനല്‍കാലത്തെ വരള്‍ച്ച പരിഹരിക്കുന്നതിന് നടത്തിയ ക്രിയാത്‍മക ഇടപെടല്‍ , സൗദി അറേബ്യ  പൊതുമാപ്പ് പ്രഖ്യാപിച്ച കാലഘട്ടത്തില്‍ ജയിലിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം പ്രത്യേക പദ്ധതി തന്നെ പ്രഖ്യാപിച്ചിരുന്നു.ഇദ്ദേഹത്തിന്റെ നിതാന്ത പരിശ്രമത്തിന്റെഭാഗമായാണ്  സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിച്ചത്.കായിക രംഗത്തും നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ ഡോ. സിദ്ദീഖ് അഹ്മദിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യത അടയാളങ്ങളിൽ ചിലതുമാത്രമാണ്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‍ട്രിയുടെ ആക്ടീവ് ഗള്‍ഫ് കമ്മിറ്റി അംഗമാണ്. മിഡില്‍ ഈസ്റ്റിലെ പെട്രോളിയം ക്ലബ് അംഗം, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി, യു എ ഇയിലെ ഗോൾഡൻവിസ നേടിയ ഇദ്ദേഹം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്‍ട്രി, അറബ് കൌണ്‍സില്‍ കോചെയര്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ്‍വര്‍ക്കിന്റെ കിഴക്കന്‍ പ്രവിശ്യ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു വരുന്നു.

ഇത്തരത്തിൽ ബിസിനസ്, ജീവകാരുണ്യം, സാമൂഹ്യ പ്രതിബദ്ധത, തുടങ്ങി വിവിധ മേഖലകളില്‍ വിജയം പതാക ഉയർത്തിയ ഇദ്ദേഹത്തെ തേടി അർഹതയ്ക്കുള്ള അംഗീകാരം എന്നോണം നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. 2021-ൽ ഇന്ത്യാ മഹാരാജ്യത്തിലെ പരമോന്നദ ബഹുമതികളിലൊന്നായ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‍കാരം നൽകിരാജ്യംഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.കെടിസി ഗ്രൂപ്പിന്റെ സ്ഥാപകനായ പി വി സാമിയുടെ സ്മരണയ്ക്കായി പ്രമുഖ പ്രതിഭകൾക്ക് നൽകി വരുന്ന പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രീസ് ആൻഡ് സോഷ്യോ-കൾച്ചറൽ അവാർഡ്,സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്ന വെക്തി എന്ന നിലയിൽ  ഗൾഫ് മാധ്യമം നൽകിയ ഇൻഡോ-അറബ് ബിസിനസ് ഐക്കൺ അവാർഡ് ,സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഡയസ്പോറ അവാർഡ് എന്നിവ ഇവയിൽ ചിലതുമാത്രം.പാലക്കാട് ജില്ലയിലെ മങ്കര സ്വദേശിയായ ഇദ്ദേഹന്റെ ഭാര്യ – നുഷൈബയാണ്, മക്കള്‍ – റിസ്‍വാന്‍, റിസാന, റിസ്‍വി

..

Exit mobile version