spot_img

ദുബായിലെ ഗതാഗതത്തിന് പുതിയ യുഗം: എലോൺ മസ്‌കിന്റെ ‘ദുബായ് ലൂപ്പ്’ അടുത്ത വർഷം യാഥാർത്ഥ്യമാകും

Published:

ദുബായ്:-ദുബായിലെ ഗതാഗത ത്തിന് പുതിയ യുഗം: എലോൺ മസ്‌കിന്റെ ‘ദുബായ് ലൂപ്പ്’ അടുത്ത വർഷം യാഥാർത്ഥ്യമാകും. എമിറേറ്റിലെ റോഡ് ഗതാഗതക്കു രുക്കിന് ശാശ്വത പരിഹാരമായി, ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്‌കിന്റെ ദി ബോറിംഗ് കമ്പനിയുടെ സഹകരണത്തോടെ ദുബായിൽ ഭൂഗർഭ ഗതാഗത സംവിധാനം ഒരുങ്ങുന്നു. ‘ദുബായ് ലൂപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി, അടുത്ത വർഷം തന്നെ വാഹനയാത്ര ക്കാർക്ക് ഉപയോഗിക്കാൻ കഴിയുമെന്ന് യുഎഇയിലെ അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാന സവിശേഷതകൾ:
* ദൂരം: 17 കിലോമീറ്റർ ഭൂഗർഭ ഗതാഗത സംവിധാനം.
* സ്റ്റേഷനുകൾ: 11 സ്റ്റേഷനുകൾ.
* ശേഷി: മണിക്കൂറിൽ 20,000-ൽ അധികം യാത്രക്കാരെ വഹിക്കാനുള്ള ശേഷി.
* പ്രത്യേകത: യാത്രക്കാർക്ക് ഇടയ്ക്ക് സ്റ്റോപ്പുകളില്ലാതെ നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സാധിക്കും.
ഈ വർഷം ഫെബ്രുവരിയിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോ ടിയിൽ (WGS) വെച്ചാണ് എലോൺ മസ്‌ക് ദുബായ് ലൂപ്പിനായുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറി റ്റിയും (ആർ‌ടി‌എ) യുഎസ് ആസ്ഥാ നമായുള്ള ദി ബോറിംഗ് കമ്പനിയും തമ്മിൽ തുരങ്ക നിർമ്മാണത്തിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്ന തിനായി കരാറിൽ ഒപ്പുവെക്കു കയും ചെയ്തിരുന്നു. ഈ വിവര ങ്ങൾ യുഎഇയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്ക ണോമി, റിമോട്ട് വർക്ക് ആപ്ലിക്കേ ഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ സ്ഥിരികരിച്ചു.ഗതാഗതമേഖലയിലെ പരിവർത്തനം:
WGS-ൽ അൽ ഒലാമയുമായി നടത്തിയ വെർച്വൽ സംഭാഷ ണത്തിൽ, യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതത്തി നായി സുരക്ഷിതവും വേഗതയേ റിയതും ചെലവ് കുറഞ്ഞതുമായ തുരങ്കങ്ങൾ നിർമ്മിച്ച് ഗതാഗത മേഖലയെ പരിവർത്തനം ചെയ്യുമെന്ന് എലോൺ മസ്‌ക് വാഗ്ദാനം ചെയ്തിരുന്നു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കും:
പരമ്പരാഗത ടണലിംഗ് രീതികളേ ക്കാൾ കുറഞ്ഞ ചെലവിലും നിലവി ലുള്ള അടിസ്ഥാന സൗകര്യങ്ങ ളെയും റോഡ് ശൃംഖലകളെയും കുറഞ്ഞ സ്വാധീനത്തിലുമാകും ഈ ഭൂഗർഭ സംവിധാനം സൃഷ്ടിക്കുക യെന്ന് ആർ‌ടി‌എ അറിയിച്ചു.
“സ്വകാര്യ വാഹനങ്ങളിൽ നിന്ന് യാത്രക്കാരെ വിശ്വസനീയമായ ഒരു ഭൂഗർഭ സംവിധാനത്തിലേക്ക് മാറ്റുന്നതിലൂടെ, ഉപരിതല റോഡുക ളിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാൻ കഴിയും,” യുഎഇ ആസ്ഥാനമായുള്ള അർകാത്തിന്റെ സഹസ്ഥാപകനായ ഡോ.അഹമ്മദ് അൽ മുല്ല പറഞ്ഞു.ദുബായ് മെട്രോ, ഇത്തിഹാദ് റെയിൽ, ബസ് സംവിധാനങ്ങൾ പോലുള്ള നിലവിലുള്ളതും വരാനിരിക്കു ന്നതുമായ ഗതാഗത ശൃംഖലകളു മായി തടസ്സമില്ലാതെ ബന്ധിപ്പിക്കു കയും ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങൾക്ക് സേവനം നൽകുകയും ചെയ്താൽ മാത്രമേ പദ്ധതിയുടെ പൂർണ്ണ വിജയം ഉറപ്പാക്കാൻ കഴിയൂ എന്നും ഡോ. അഹമ്മദ് അൽ മുല്ല കൂട്ടിച്ചേർത്തു. എമിറേറ്റിലുടനീളം തുരങ്ക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ദീർഘ കാല പദ്ധതിയുടെ നിർണ്ണായക ഭാഗമാണ് ഈ പുതിയ സംരംഭം.

Cover Story

Related Articles

Recent Articles