spot_img

ദുബായുടെ തീരത്ത് നായാ ഐലൻഡ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു

Published:

ദുബായ്:-ദുബായുടെ തീരത്ത് നായാ ഐലൻഡ് ദുബായ് എന്ന പേരിൽ പുതിയ ആഢംബര ദ്വീപ് നിർമ്മിക്കുന്നു. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബിച്ച്​ഫ്രണ്ട്​ താമസസ്ഥലങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ എന്നീ സൗകര്യങ്ങളും ഉണ്ടാകും. ദ്വീപ് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2029ഓടെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. നഗരത്തിലെ പ്രധാന റോഡ്​ ശൃംഖലയുമായി ബന്ധിപ്പി ക്കുന്നതാണ് ഈ ദ്വീപ് എന്നതും പ്രത്യേകതയാണ്​. ശമൽ ഹോൾഡിങ്​ എന്ന നിക്ഷേപ സ്ഥാപനമാണ്​ ഷെവൽ ബ്ലാങ്കുമായി സഹകരിച്ച്​ പദ്ധതി നടപ്പിലാക്കുന്നത്​. ദ്വീപിലെ ഷെവൽ ബ്ലാങ്ക്​ മേയ്​സൻ ഹോട്ടലിൽ 30സ്യൂട്ടുകളും 40സ്വകാര്യ പൂൾ വില്ലകളുമുണ്ടാകും.

Cover Story

Related Articles

Recent Articles