spot_img

ദേവയും ഡിടിസിയും ചേർന്ന് ദുബായിൽ 208 അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കും

Published:

ദുബായ്: ദേവയും ഡിടിസിയും ചേർന്ന് ദുബായിൽ 208 അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് പോയി ൻ്റുകൾ സ്ഥാപിക്കും. ഇലക്ട്രിക്കൽ വാഹന (ഇവി) ഉപയോഗം പ്രോത്സാഹിപ്പി ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ദുബായിൽ 208 അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് പോയിൻ്റുകൾ സ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് ദുബായ് ഇലക്‌ട്രി സിറ്റി ആൻഡ് വാട്ടർ അതോറി റ്റിയും (ദേവ), ദുബായ് ടാക്‌സി കമ്പനിയും (ഡിടിസി) തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ച കരാർ ഒപ്പിട്ടു.
ദേവ സംഘടിപ്പിച്ച വാട്ടർ, എനർജി, ടെക്‌നോളജി ആൻഡ് എൻവയോ ൺമെൻ്റ് എക്‌സിബിഷൻ്റെ (വെറ്റെക്‌സ്) 27-ാമത് എഡിഷ നിൽ വെച്ചാണ് കരാർ ഒപ്പിട്ടത്.
പ്രധാന ചാർജിംഗ് ഹബ്ബുകൾ
കരാറിൻ്റെ പ്രാരംഭ ഘട്ടത്തിൽ രണ്ട് പ്രധാന ചാർജിംഗ് ഹബ്ബുകൾ ആരംഭിക്കും. ദുബായ് ഇൻ്റർനാഷ ണൽ എയർപോർട്ടിന് സമീപമുള്ള ഡിടിസി ഡിപ്പോയിലും മുഹൈസി നയിലെ ഡിടിസിയുടെ ആസ്ഥാനം 4-ലും ആയിരിക്കും ഈ ഹബ്ബുകൾ സ്ഥാപിക്കുക.
പുതിയതായി സ്ഥാപിക്കുന്ന ഈ ചാർജിംഗ് സ്റ്റേഷനുകൾ വഴി പ്രതിവർഷം 37,939 മെട്രിക് ടൺ CO₂ പുറന്തള്ളൽ കുറയ്ക്കാനാകു മെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ സാഹചര്യം
ദേവ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറയുന്നതനുസരിച്ച്, നിലവിൽ ദുബായിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ പങ്കാളിത്ത ത്തോടെ വിതരണം ചെയ്യുന്നവ ഉൾപ്പെടെ 1,500-ൽ അധികം ഇവി ചാർജിംഗ് പോയിൻ്റുകൾ ഉണ്ട്. ദുബായിലെ ഇലക്ട്രിക് വാഹന ങ്ങളുടെ വർധനവിനനു സരിച്ച് പയനിയറിംഗ് ചാർജിംഗ് ഇൻഫ്രാ സ്ട്രക്ചർ നൽകുന്നതിനായി 2014-ലാണ് ദേവ ഇവി ഗ്രീൻ ചാർജർ സംരംഭം ആരംഭിച്ചത്.
ദുബായ് ഗ്രീൻ മൊബിലിറ്റി സ്ട്രാറ്റജി 2030, ദുബായ് സോഷ്യൽ അജണ്ട 33 എന്നിവയുടെ ലക്ഷ്യ ങ്ങളെ ഈ പങ്കാളിത്തം പിന്തുണ യ്ക്കന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിടിസി ലക്ഷ്യങ്ങൾ
ഡിടിസിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുൾ മുഷെൻ ഇബ്രാഹിം കൽബത്ത് പറയുന്നതനുസരിച്ച്, സുസ്ഥിര മൊബിലിറ്റിയിലേക്ക് മാറുന്നതിൻ്റെ ഭാഗമായി, 2040-ഓടെ തങ്ങളുടെ 100 ശതമാനം ടാക്‌സികളും ലിമോസിനുകളും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനാണ് ഡിടിസി ലക്ഷ്യമിടുന്നത്. ഈ പരിവർത്തനം കമ്പനിയുടെ സുസ്ഥിര തന്ത്രത്തിൻ്റെ പ്രധാന സ്തംഭമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

Cover Story

Related Articles

Recent Articles