Sunday, May 19, 2024
Google search engine

നികേഷ് അറോറ അമേരിക്കയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന  ഇന്ത്യക്കാരൻ

spot_img

നികേഷിന്റെ വാർഷിക ശമ്പളം, 128 മില്യൺ ഡോളർ.’ (എകദേശം’ 857 കോടി രൂപ).. കണക്കു കൂട്ടിയാൽ ഒരു ദിവസം 2 കോടി രൂപ രൂപക്ക് മീതെ.

 

ചിലരുടെ  ശമ്പളം എത്രയെന്നു കേൾക്കുമ്പോൾ പലർക്കും ആശ്ചര്യം തോന്നുക സ്വഭാവികം. പക്ഷേ  വിവര സാങ്കേതിക വിദ്യയുടെ അമരത്തിൽ ഇരിക്കുന്നവർ, അവരുടെ തലച്ചോറിലൂടെ  ഓരോ നിമിഷത്തെയും സ്പന്ദനവും മനസ്സിലാക്കി, ലോകത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുമ്പോൾ, അവർ വാങ്ങുന്ന ഭീമമായ ശമ്പളമൊന്നും അധികമല്ല എന്നതാണ് സത്യം… അങ്ങിനെയുള്ള ഒരാളാണ് നികേഷ് അറോറ….. അമേരിക്കയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന  ഇന്ത്യക്കാരൻ… നികേഷിന്റെ വാർഷിക ശമ്പളം, 128 മില്യൺ ഡോളർ.’ (എകദേശം’ 857 കോടി രൂപ).. കണക്കു കൂട്ടിയാൽ ഒരു ദിവസം 2 കോടി രൂപ രൂപക്ക് മീതെ.

സൈബർ സുരക്ഷ കമ്പനിയായ പാലോ ആൾട്ടോ നെറ്റ് വർക്ക് കമ്പനിയെ മുന്നിൽ നിന്നും നയിക്കുന്നതിനുള്ള പ്രതിഫലമാണ് ഇത്.  വളരെ സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്ന   നികേഷ് അറോറ ആൾട്ടോ നെറ്റ് വർക്ക് കമ്പനിയിൽ നിയമിതനായത് ഇന്ത്യയ്ക്ക് അഭിമാനമാണ്. അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് നികേഷ് അറോറ. 

1968 ഫെബ്രുവരി 9 ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായിട്ടാണ് നിക്കേഷ് അറോറ ജനിച്ചത്

1968 ഫെബ്രുവരി 9 ന് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായിട്ടാണ് നിക്കേഷ് അറോറ ജനിച്ചത്.  ദില്ലിയിലെ എയർഫോഴ്സ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 

1989 -ൽ വാരണാസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ബിഎച്ച്യു)  നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ  ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം വിപ്രോ കമ്പ്യൂട്ടറുകൾ വിൽക്കുന്ന ജോലിയിൽ കയറി..  എന്നിരുന്നാലും, യുഎസിൽ നിന്ന് മാനേജ്മെന്റ് ബിരുദം നേടാൻ തീരുമാനിച്ച അദ്ദേഹം ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽ ചേർന്നു.  അവിടെ നിന്ന് എം‌ബി‌എ പൂർത്തിയാക്കിയ ശേഷം, അറോറ ഫിഡിലിറ്റി ഇൻവെസ്റ്റ്‌മെന്റിൽ ഒരു അനലിസ്റ്റായി ചേർന്നു, എന്നാൽ ഒരേ സമയം ബോസ്റ്റൺ കോളേജിൽ നിന്ന് ധനകാര്യത്തിൽ മാസ്റ്റർ പ്രോഗ്രാമിലേക്ക് ചേർന്നു  അറോറ 1995 ൽ സിഎഫ്എ (ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ്) കോഴ്‌സ് പൂർത്തിയാക്കി..

യുഎസിൽ എം‌ബി‌എ നേടിയ ശേഷം, നികേഷ് അറോറ ഒരു ജോലിക്കായി വളരെയെറെ അലഞ്ഞു. വിവിധ കമ്പനികൾക്ക് 450 കത്തുകൾ എഴുതിയെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. പരാജയത്തെ എങ്ങനെ നേരിട്ടുവെന്ന് ഓർമ്മിപ്പിക്കുന്നതിനായി ആ കത്തുകളുടെയെല്ലാം ഒരു പകർപ്പ് അദ്ദേഹം സൂക്ഷിച്ചിട്ടുണ്ട്.

2000 -ൽ ഡച്ച് ടെലികോമിന്റെ 3 ജി സേവനങ്ങൾക്ക് മൂല്യവർദ്ധിത സേവനങ്ങൾ നൽകുന്ന” ടി-മോഷൻ പി‌എൽ‌സി എന്ന കമ്പനി ആരംഭിച്ചുകൊണ്ടാണ് നിക്കേഷ് അറോറ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വളർച്ചയുടെ ഭാഗമായിടി-മോഷൻ പി‌എൽ‌സി ഡച്ച് ടെലികോമുമായി ലയിച്ചതിനെ തുടർന്ന്  2004 -ൽ നിക്കേഷ് അറോറ

ഗൂഗിളിൽ ചേർന്നു.പത്തു വർഷക്കാലത്തെ സേവനത്തിനു ശേഷം 2014 ജൂലൈയിൽ അദ്ദേഹം ഗൂഗിൾ വിട്ടു .തുടർന്ന് 2014- ൻ്റെ മധ്യത്തിൽ, ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോർപ്പറേഷനിൽ ഗ്രൂപ്പിന്റെ വൈസ് ചെയർമാനായും സോഫ്റ്റ്ബാങ്ക് ഇന്റർനെറ്റ്, മീഡിയ ഇങ്കിന്റെ സിഇഒയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.സോഫ്റ്റ് ബാങ്കിലെ ഏറ്റവും മാന്യമായ ഒരു സ്ഥാനം നേടിയ ശേഷം നികേഷ് അറോറ രാജിവച്ചു.  2018 ജൂണിൽ പാലോ ആൾട്ടോ നെറ്റ്‌വർക്കിൽ ചേർന്ന അദ്ദേഹം നിലവിൽ കമ്പനിയുടെ സിഇഒയും ചെയർമാനും ആണ്.

നികേഷ്, ആദ്യമായി മുഖവുര ഇല്ലാതെ ചോദിക്കട്ടെ: ഇനി താങ്കൾക്ക് എന്ത് ലക്ഷ്യമാണ് നേടാനുള്ളത്…? എന്ത് ആഗ്രഹമാണ് ബാക്കിയുള്ളത്…?

എന്നെസംബന്ധിച്ചടത്തോളം ഓരോ നിമിഷവും ഓരോ പുതിയ അറിവ് നേടാനുള്ള ശ്രമം മാത്രമേ ഉള്ളൂ.. ഇത് ആഗ്രഹമെന്നോ, ലക്ഷ്യമെന്നോ എന്നൊന്നും പറയാൻ പറ്റില്ല… ഇനിയും പലതും ചെയ്യാനുണ്ട് അത്ര മാത്രം,

താങ്കൾ ഇന്ത്യയിലും, അമേരിക്കയിലുമായിട്ടാണല്ലോ  വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമേരിക്കയിലെയും,ഇന്ത്യയിലെയും വിദ്യാഭ്യാസ രീതി തമ്മിൽ എത്രത്തോളം മാറ്റമുണ്ട്? എത് വിദ്യാഭ്യാസമാണ് ശരിക്കും നല്ലത് ….?

ഇന്ത്യൻ വിദ്യാഭ്യാസം ശരിക്കും ചിട്ടയായ പഠനമാണ് എന്നു പറയാം.. ‘പഴയ ഗുരുകുല വിദ്യാഭ്യാസത്തിന്റെ ആ രീതി ഇപ്പോഴും തുടരുന്നുണ്ട് ചെറിയ രീതിയിൽ.. അത് നല്ലതുമാണ്… പക്ഷേ പ്രാക്ടിക്കൽ ആവാൻ അമേരിക്കൻ വിദ്യാഭ്യാസം ആണ് നല്ലതെന്ന് എന്നാണ് എന്റ അഭിപ്രായം… മന:പാഠം പഠിക്കുന്ന രീതി ഇവിടെ അമേരിക്കയിൽ ഇല്ല എന്ന് തന്നെ പറയാം….

ഇത്രയും വലിയ പ്രൊഫഷണൽ കരിയറിന്റെ തുടക്കം എങ്ങനെയായിരുന്നു …..?

MBA കഴിഞ്ഞ ശേഷം ഫിഡിലറ്റി ഇൻവസ്റ്റ്മെന്റിൽ ഒരു അനലിസ്റ്റായിട്ടായിരുന്നു എന്റെ കരിയറിന്റെ തുടക്കം… ആ സമയത്ത് തന്നെ ഞാൻ ബോസ്റ്റണിൽ എക്ണോമിക്സിൽ മാസ്റ്റർ പ്രാഗ്രാം ചെയ്യാൻ   നൈറ്റ് ക്ലാസിന് ചേർന്നു:..അങ്ങനെ 1995 ൽ സി.എഫ്.എ അതായത് ചാർട്ടേഡ് ഫിന്യാൻഷ്യൽ അനലിസ്റ്റ് കോഴ്സ് പൂർത്തിയാക്കി .ഫി ഡി ലറ്റി ഇൻവസ്റ്റ് മെന്റിൽ നിന്നും പുറ്റനം ഇൻവസറ്റ്മെന്റിലേക്ക് പിന്നീട് ഞാൻ മാറി….. പക്ഷേ എന്റെ മനസ്സ് സത്യത്തിൽ ഇൻവസ്റ്റ് മെന്റ് മേഖലയിൽ ആയിരുന്നില്ല… ടെലികോം മേഖലയോടായിരുന്നു എനിക്ക് താത്പ്പര്യം…

ഓ… അങ്ങനിയാണോ പി.എൻ.സി.എന്ന സ്വന്തം കമ്പനിക്ക് രൂപം നൽകിയത്…?

അതെ… പുറ്റനം ഇൻവസ്റ്റ് മെന്റിൽ നിന്നും രാജിവച്ചാണ് ഞാൻ 3ജി സേവനങ്ങൾക്കായിട്ടുള്ള പി.എൻ.സി കമ്പനിക്ക് സ്വയംരൂപം നൽകിയത്.. പക്ഷേ രണ്ട് വർഷത്തിനു ശേഷം അത് ഡച്ച് ടെലികോം കമ്പനിയിൽ ലയിക്കുകയാണ് ഉണ്ടായത്.

ഗുഗിളിൽ നിന്നും ഏറ്റവും പ്രതിഫലം പറ്റുന്ന ആളും താങ്കൾ ആയിരുന്നില്ലേ,,,,?

 2004ൽ ആണ് ഞാൻ ഗുഗിളിൽ പ്രവേശിക്കുന്നത്…. 2007 വരെ ഗുഗിളിന്റെ യൂറോപ്യൻ പ്രവർത്തനങ്ങളുടെ ചുമതല ആയിരുന്നു.. പിന്നെ രണ്ടു വർഷം മിഡിൽ ഈസ്റ്റ് ,ആഫ്രിക്ക എന്നിഭാഗങ്ങളുടെ ചുമതലയും…, 2009 ൽ ബിസിനസ് ഡവലപ്പ്മെന്റ് പ്രസിഡണ്ട്….. 2011 ൽ സീനിയർ വൈസ് പ്രസിഡണ്ട്.. ആ സമയത്ത് ഗുഗിൾ ഏറ്റവും കുടുതൽ ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടിവും ഞാനായിരുന്നു,2014 ൽ ഗുഗിളിന്റെ വൈസ് ചെയർമാനായി…. അതിനു ശേഷം ഗൂഗിൾ വിട്ട് സോഫ്റ്റ് ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ ആയി… 

 ഈ സമയത്താണോ ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടീവ് ആയത് …..?

അതെ…. ആ സമയത്ത് രണ്ട് വർഷത്തെ കോമ്പൻസേഷൻ ആയി 200 മില്യൺ ഡോളർ ലഭിച്ചു.. അങ്ങനെയാണ് ഞാൻ ലോകത്തിൽ ഏറ്റവും കുടുതൽ ശമ്പളമുള്ള എക്സിക്യൂട്ടിവ് ആകുന്നത്…

 എല്ലാ കമ്പനിയുടെയും ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുമ്പോളാണ് അടുത്ത കമ്പനിയിലേക്ക് ഉള്ള ചുവട് മാറ്റം.., എന്താണ് ഇതിന് കാരണം ....?

പ്രത്യേകിച്ച് ഒന്നുമില്ല,, മനുഷ്യൻ എപ്പോഴും മാറ്റങ്ങൾക്ക് വിധേയനാവണം.. അപ്പോൾ മാത്രമേ കൂടുതൽ അറിവ് നേടാനാവൂ… ഒരു വിദ്യാർത്ഥിയുടെ മനസ്സ് ആവണം എ പോഴും നമ്മുടെ,,,,

 ഒരു കോപ്പറേറ്റ് സൂപ്പർ സ്റ്റാറായ താങ്കളുടെ.. കുടുംബത്തെക്കുറിച്ച്..? 

ഞാൻ 2014ൽ ആണ് ആയിഷ ഥാപ്പറെ വിവാഹം കഴിക്കുന്നത്… ഡൽഹിക്കാരിയാണ്… അവളും അത്യാവശ്യം തിരക്കുള്ള ഒരു കോപ്പറേറ്റ് ആണ്.. രണ്ടു പേരും തിരക്കുള്ളവർ ആയതു കൊണ്ട് പ്രശനങ്ങളില്ലാതെ പോകുന്നു… പിന്നെ, ഒരു ചിട്ടയും സമയക്രമവും പാലിച്ചാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും സമയമുണ്ടാവും എന്നാണ് എനിക്ക് തോന്നുന്നത്…

 എങ്ങിനെയാണ് ആയിഷ ഥാപ്പറെ ജീവിത സഖിയാക്കിയത്? കുറെ കാലത്തെ പരിചയം ഉണ്ടായിരുന്നോ നിങ്ങൾ തമ്മിൽ …..? 

ഗൂഗിളിന്റ ഭാഗമായി യാത്രയിൽ ഒരു പൊതു ചടങ്ങിൽ വച്ചാണ് അ.വളെ പരിചയപ്പെടുന്നത്…. ഇൻ ഗ്രേറ്റഡ് റിയൽറ്റി പൈവറ്റ് ലിമിറ്റഡിന്റെയും, വാട്ടർബേസ് ലിമിറ്റഡിന്റയും ഡയറക്ടർ ആണ് ആയിഷ.

 അറേഞ്ച്ഡ് മാരേജ് ആയിരുന്നോ …..?

യസ്.. അങ്ങിനെ തന്നെ പറയാം… 2014 ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞു… 2014 ജൂലായിയിൽ ഞങ്ങൾ വിവാഹിതരായി.ഞങ്ങൾക്ക് ഒരു മോൻ ഉണ്ട്.ഇപ്പോൾ 6 വയസ്സ് പ്രായം. കിയാൻ എന്നാണ് പേര്.കിയാൻ എന്നാൽ രാജാവ് എന്നാണ് അർത്ഥം. (ആദ്യ വിവാഹത്തിൽ ഇദ്ദേഹത്തിന് ഒരു പെൺകുട്ടിയുമുണ്ട്.)

 എന്തൊക്കയാണ് താങ്കളുടെ ഹോബികൾ …?

ഗോൾഫ് കളിയാണ് എൻ്റെ പ്രധാന വിനോദം.ഞാൻ പല ഇൻ്റർവ്യൂകളിലും പറഞ്ഞിട്ടുള്ളതാണ്. ചിട്ടയും ,ബഹളവുമൊന്നുമില്ലാത്ത ഒരു കളിയാണ് ഗോൾഫ്. പലർക്കും അത് ഒരു ബോറിങ്ങ് ഗെയിം ആയി തോന്നിയേക്കാം… എനിക്ക് അങ്ങനെയല്ല… ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ.. ..

 ഈ ചിട്ടയൊക്കെ അച്ചനിൽ നിന്നും ലഭിച്ചതാണോ,,?

തീർച്ചയായും… അച്ചൻ എയർഫോഴ്‌സിൽ ആയിരുന്നല്ലോ,, അതു കൊണ്ട് ആ ചിട്ടയിൽ തന്നെയാണ് ഞങ്ങളെ വളർത്തിയത്… ശരിക്കും അച്ചനെ തന്നെയാണ് ഞാൻ ജീവിതത്തിൽ കൂടുതൽ നീരീക്ഷിച്ചിട്ടുള്ളത്.. ‘

 അമേരിക്കൻ പൗരനായ താങ്കൾക്ക് ജനിച്ച നാടായ ഇന്ത്യയോടുള്ള  വികാരം എന്താണ് ….?

അമേരിക്കയിൽ ആണ് കരിയർ വളർന്നത്.. പക്ഷേ എതൊരാളും ഓർക്കാൻ ആഗ്രഹിക്കുന്നതും, ഇഷ്ടപ്പെടുന്നതും അവരുടെ ബാല്യത്തെ കുറിച്ചാണല്ലോ,,? അതു കൊണ്ട് തന്നെ കളിച്ചു നടന്ന ഇന്ത്യൻ മണ്ണിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്.. അത് എനിക്ക് മാത്രമല്ല.. എതൊരാൾക്കും പിറന്ന നാടിനോട് ഒരു മമത കാണും.’പലരും ജീവിത സാഹചര്യങ്ങൾ കൊണ്ട് അതു പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം…..

/കോർപ്പറേറ്റ് നായകൻ എന്ന നിലയിൽ നികേഷ് അറോറക്ക്  എന്ത് ഉപദേശമാണ്  ലോകത്തിന് നൽകുവാനുള്ളത്*…?

ചിന്തിക്കുക… കാറ്റിന്റെ വേഗത്തിൽ പ്രവർത്തിക്കുക അതിലും വേഗത്തിൽ.കിട്ടുന്ന അവസരങ്ങളെ ഒരിക്കലും  പാഴാക്കാതിരിക്കുക എന്നാൽ പിന്നെയും, പിന്നെയും അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഭാഗ്യം, കഠിനാധ്വാനം, അൽപ്പം കഴിവുകൾ എന്നിവയുടെ സംയോജനമാണ് വിജയം. ചില സമയങ്ങളിൽ ആളുകൾ കഴിവുള്ളവരും കഠിനാധ്വാനികളുമാണ്, അവർക്ക് ഭാഗ്യം നഷ്ടമാകും. ചിലപ്പോൾ ആളുകൾ വളരെ ഭാഗ്യവാന്മാർ, അവർ കഴിവുകളും കഠിനാധ്വാനവും നഷ്‌ടപ്പെടുത്തുന്നു. അതിനാൽ ഈ മൂന്ന് കാര്യങ്ങളും ചില കോമ്പിനേഷനുകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാഗ്യം, കഠിനാധ്വാനം, ഏത് സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നീ മൂന്ന് പ്രധാന ഘടകങ്ങളാണ് അറോറ തന്റെ വിജയത്തിന് കാരണമായി പറഞ്ഞത്.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp