Sunday, May 19, 2024
Google search engine

നോർക്ക റൂട്ട്സ് വഴി ഖത്തറിലേയ്ക്ക് റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു

spot_img

ഖത്തർ :- നോർക്ക റൂട്ട്സ് വഴി ഖത്തറിലേയ്ക്ക്  റിക്രൂട്ട്മെന്റിന് അവസരമൊരുങ്ങുന്നു.ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങൾ സംബന്ധിച്ച് നോര്ക്കാ റൂട്ട്സുമായി, ഖത്തർ ആസ്ഥാനമായുളള എ.ബി.ൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോൻ ചർച്ച നടത്തി. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ ശ്രീ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ നോർക്ക ആസ്ഥാനത്തായിരുന്നു ചർച്ച.

വിദേശത്തുളള തൊഴിൽ അവസരങ്ങൾ പ്രതീക്ഷിക്കുന്ന മലയാളികൾക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്താൻ നോർക്ക റൂട്ട്സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

ലോകത്തെല്ലായിടത്തുമുളള തൊഴിൽ അവസരങ്ങൾ കണ്ടെത്തി പ്രൊഫഷണലുകൾക്കും, സ്കില്ഡ് ലേബേഴ്സിനും, അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികൾക്കുമുളള അവസരങ്ങൾ കണ്ടെത്താനാണ് നോർക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എ.ബി ൻ കോർപ്പറേഷൻ ചെയർമാനും നോർക്കാ റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്റെ (ജെ.കെ മേനോൻ) സന്ദർശനം.

അദ്ദേഹവുമായുളള ചർച്ചയിൽ ഖത്തറിൽ ഈ തൊഴിൽ അവസരങ്ങൾ കണ്ടെത്തി റിക്രൂട്ട്മെന്റ് നടത്താൻ ധാരണയായിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കമ്പനിയിലും നോർക്ക റൂട്ട്സ് വഴി റിക്രൂട്ട്മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്കി. ദോഹയിൽ ഒരു എംപ്ലോയേഴ്സ് കോണ്ഫറൻസ് വിളിച്ചു ചേർത്ത് തൊഴിൽ അവസരങ്ങളുടെ സാധ്യതകൾ മനസ്സിലാക്കാനും ധാരണയായിട്ടുണ്ട്.

താരതമ്യേന നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് കുറഞ്ഞ ഖത്തറിലേയ്ക്കുളള തൊഴിൽ അന്വേഷകരുടെ സാധ്യതകൾ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. നോർക്കയുടെ വളർച്ചയിൽ ഒരു പടവുകൂടി കടക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കാമെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.നോർക്കാ റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന് നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ശ്യാം എന്നിവരും സംബന്ധിച്ചു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp