റിയാദ്:-പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് “നൂർ റിയാദ് ” ആഘോഷം നവംബർ 28-ന് ആരംഭിക്കും.റിയാദ് നഗരത്തിലുടനീളം നടക്കുന്ന പ്രകാശത്തിൻ്റെയും കലയുടെയും വാർഷിക ഉത്സവമായ നൂർ റിയാദിൻ്റെനാലാം പതിപ്പ് ഈ മാസം 18 മുതൽ ആരംഭിക്കും. 18 രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം കലാകാരന്മാർ പങ്കെടുക്കും. സൗദി ക്യൂറേറ്റർ ഡോ. ഇഫത്ത് അബ്ദുല്ല ഫദഖ്, ഇറ്റാലിയൻ ക്യൂറേറ്റർ ഡോ. ആൽഫ്രെഡോ ക്രാമെറോട്ടി എന്നിവർ മേൽനോട്ടം വഹിക്കും. അബ്ദുറഹ്മാൻ താഹ, ആതാർ അൽഹർബി, യൂസുഫ് അൽ അഹമ്മദ്, നാസർ അൽ തുർക്കി, സഉൗദ് അൽ ഹുവൈദി, മറിയം ത്വാരിഖ് തുടങ്ങിയ 18 പ്രമുഖ സൗദി കലാകാരന്മാരുടെ സൃഷ്ടികളും ആഘോഷത്തിൽ ഉൾപ്പെടും.ഓസ്‌ട്രേലിയ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്‌സ്, പോളണ്ട്, ദക്ഷിണ കൊറിയ, സ്‌പെയിൻ, യു.കെ, യു.എ.ഇ, യു.എസ് എന്നിവിടങ്ങളിൽനിന്നുള്ള 43 അന്തർദേശീയ കലാകാരന്മാർക്കൊപ്പമാണ് സൗദി കലാകാരന്മാർ അണിനിരക്കുന്നത്. അന്തർദേശീയ കലാകാരന്മാരിൽ ജുകാൻ ടാറ്റീസ്, തകാഷി യസുര, കിംചി ആൻഡ് ചിപ്‌സ്, ലാച്‌ലാൻ തുർക്‌സാൻ, സ്റ്റെഫാനോ കാജോൾ, തകയുക്കി മോറി എന്നിവർ ഉൾപ്പെടും.
പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുപ്പിച്ചുകൊണ്ട് “നൂർ റിയാദ് ” ആഘോഷം നവംബർ 28-ന് ആരംഭിക്കും

Published:
Cover Story




































