Wednesday, May 8, 2024
Google search engine

പത്മശ്രീ. ഡോ. എം.എ.യൂസഫലി
പ്രവാസലോകത്തെ യുഗപുരുഷൻ

spot_img

ഡോ.എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ കീഴില്‍ 22 രാജ്യങ്ങളില്‍ നിന്നായി അമ്പതിഏഴായിരത്തില്‍ അധികം ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. ആധുനിക ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കു പുറമെ മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലുകള്‍, കയറ്റുമതി, ഇറക്കുമതി സ്ഥാപനങ്ങൾ, തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍, നാട്ടികയിലെ വൈ മാള്‍, ഫ്‌ളൈറ്റ് കിച്ചണ്‍,  തിരുവനന്തപുരത്തെ ലുലു മാള്‍, കോഴിക്കോട്ട് ഉടന്‍ പണി തുടങ്ങാനിരിക്കുന്ന ലുലു മാള്‍, അതെ… കേരളത്തിന്റെ യശ്ശസ് യൂസഫലി എന്ന വിശ്വപുരുഷനിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു

ചില നാമങ്ങള്‍ അങ്ങനെയാണ്. ചരിത്രത്തോട് ചേര്‍ന്നു നില്‍ക്കും. പിന്നീടത് ചരിത്രത്തിന്റെ ഭാഗമാകുകയും ചെയ്യും. ഇത്തരത്തില്‍ ഒരു നാമമാണ് പത്മശ്രീ. ഡോ. എം. എ. യൂസഫലിയുടേത്. ഇരുപത്തിരണ്ടോളം രാജ്യങ്ങളിലായി അമ്പതിനായിരത്തില്‍പ്പരം ജീവനക്കാരുടെ പിന്‍ബലത്തോടെ ആഗോള ബ്രാന്റായി വളര്‍ന്നു വന്ന ലുലു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനാണിദ്ദേഹം. സമ്പന്നതയുടെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും നിറഞ്ഞ ലാളിത്യവും മനസ്സുനിറയെ നന്മയും കാത്തു സൂക്ഷിക്കുന്ന ഈ മനുഷ്യസ്‌നേഹിയ്ക്ക് ആഗോള മലയാളിയ്ക്കു മുന്നില്‍ ഒരു ആമുഖം ആവശ്യമില്ല. ലോകത്തെ ആയിരം കോടിശ്വരന്മാരില്‍ 358-ാം സ്ഥാനവും, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ ഇരുപത്തി അഞ്ചില്‍ ഇടം പിടിച്ച് ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരും പെരുമയും ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രവാസലോകത്തെ ഈ യുഗപുരുഷന്റെ ജനനം തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തിലാണ്.

ലോകത്തെ ആയിരം കോടിശ്വരന്മാരില്‍ 358-ാം സ്ഥാനവും, ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ ഇരുപത്തി അഞ്ചില്‍ ഇടം പിടിച്ച് ദൈവത്തിന്റെ സ്വന്തം നാടിന്റെ പേരും പെരുമയും ലോകത്തിന്റെ നെറുകയിലെത്തിച്ച പ്രവാസലോകത്തെ ഈ യുഗപുരുഷന്റെ ജനനം തൃശൂര്‍ ജില്ലയിലെ നാട്ടിക എന്ന കൊച്ചു ഗ്രാമത്തിലാണ്.

സാംസ്‌കാരിക നഗരമായ തൃശൂര്‍ ജില്ലയിലെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് നാട്ടിക. ഒരു കാലത്ത് മണപ്പുറം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നാടിന്റെ ചരിത്രം ആരംഭിക്കുന്നത് 1710-ല്‍ ഡച്ചുകാരുടെ ആഗമനത്തോടെയാണ്. ടിപ്പുവിന്റെ പടയോട്ടത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ ഈ നാട് ജന്മിത്തമേധാവിത്വത്തിന്റെ ഒരു പിടി ദുരന്തകഥകള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ്. ബ്രിട്ടീഷ് ഭരണകാലഘട്ടത്തിനു മുമ്പു തന്നെ തുടക്കം കുറിച്ച നാട്ടികയിലെ ജന്മിത്വ ഭരണത്തിന് തിരശ്ശീല വീഴുന്നത് 1971-ല്‍ നടപ്പാക്കിയ നാലാം ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തോടെയാണ്. എന്നാല്‍ ഇതിനും വളരെ മുമ്പുതന്നെ നാട്ടികയില്‍ നിലനിന്നിരുന്ന ഈ കടുത്ത അനാചാരത്തിനെതിരെ മുഖം തിരിച്ച ഒരു മുസ്ലീം കുടുംബം നാട്ടികയില്‍ ഉണ്ടായിരുന്നു. വല്യപ്പയായ കുഞ്ഞഹമ്മു ഹാജി കാരണവരായ മുസ്ലിയാം വീട് എന്നായിരുന്നു. ആ കുടുംബത്തിന്റെ പേര്. നാട്ടികയില്‍ തുടങ്ങി അങ്ങ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നീണ്ടുകിടന്നിരുന്നു ആ കൊച്ചു കുടുംബത്തിന്റെ ബിസിനസ് ശാഖകള്‍. ഈ കുടുംബത്തിലെ എം.കെ. അബ്ദുള്‍ഖാദര്‍ ഹാജിയുടേയും, സഫിയ ഹജ്ജുമ്മയുടേയും പുത്രനായി 1955 നവംബര്‍ 15നായിരുന്നു എം. എ. യുസഫലിയുടെ ജനനം.

യൂസഫലിയുടെ മാതാപിതാക്കൾ

യൂസഫലിയുടെ പിതാവടക്കം കുടുംബത്തിലെ ഒരുവിധം എല്ലാവരും തന്നെ കച്ചവടക്കാരായിരുന്നു. അതുകൊണ്ടുതന്നെ എം. എ. യുസഫലിയെ വളര്‍ത്തിയത് ഉമ്മയും വല്യുമ്മയും, വല്യുപ്പയുമായിരുന്നു. വല്യുമ്മ കുഞ്ഞുബീവി കറന്നുകൊടുത്ത ആട്ടിന്‍പാല്‍ കുടിച്ചു വളര്‍ന്ന ഇദ്ദേഹത്തെ നിസ്‌കരിക്കുവാന്‍ പഠിപ്പിച്ചത് വല്യുപ്പയായ കുഞ്ഞിഹമ്മദ് ഹാജിയായിരുന്നു. എന്നാല്‍ ഇന്ന് യുസഫലിയുടെ സന്തതസഹചാരികളായ കാരുണ്യം, ദയ, സഹാനുഭൂതി എന്നീ ഗുണങ്ങള്‍ പകര്‍ന്ന് നല്‍കിയത് ഉമ്മയായ സഫിയ ഹജ്ജുമ്മയായിരുന്നു. നാട്ടിക മാപ്പിള എല്‍.പി. സ്‌കൂളിലും, കാരാഞ്ചിറ സെന്റ് സേവിയേഴ്‌സ് സ്‌കൂളിലുമായിട്ടാണ് എം. എ. യുസഫലി തന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാട്ടികയിലെ തൊഴിലിടങ്ങളിലുള്ളവരുടെ കുട്ടികളും, മത്സ്യത്തൊഴിലാളികളുടെ മക്കളായിരുന്നു എം. എ. യുസഫലിയുടെ അക്കാലത്തെ കൂട്ടുകാര്‍. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ആ കടലിന്റെ മക്കള്‍ പലപ്പോഴും ഒഴിഞ്ഞ വയറുമായിട്ടായിരുന്നു സ്‌കൂളിലെത്തിയിരുന്നത്. ഇതറിയാമായിരുന്ന സഫിയ ഹജ്ജുമ്മ വിശക്കുന്ന യുസഫലിയുടെ സുഹൃത്തുക്കളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ നിര്‍ബന്ധിച്ചിരുന്നു. അവര്‍ക്ക് ആഹാരം വിളമ്പുന്നതില്‍ ജാതിയോ, മതമോ ഒന്നും ആ ഉമ്മ നോക്കിയിരുന്നില്ല. വിശക്കുന്നവന്റെ മുന്നില്‍ എന്നും മുസ്‌ള്യാം വീട്ടിലെ വാതില്‍ തുറന്നിട്ടിരുന്ന ആ ഉമ്മ ഉള്ളതെന്തും ആര്‍ക്കും എടുത്തു കൊടുക്കുമായിരുന്നു. ഈ ദാനശീലത്തെ ഇന്നും നെഞ്ചിലേറ്റി നടക്കുന്ന എം. എ. യുസഫലി തന്റെ ഉമ്മയെക്കുറിച്ച് ഓര്‍മ്മിച്ചതിങ്ങനെ.
”ഉമ്മ മരിച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ വീട്ടില്‍ വന്നു. അവര്‍ എന്നെ കാണണമെന്ന് പറഞ്ഞു. കാര്യം തിരക്കിയപ്പോള്‍ അവര്‍ വള പണയം വച്ച രസീത് എന്നെ ഏല്‍പ്പിക്കാനാണെന്ന് പറഞ്ഞു. അതറഞ്ഞ ഞാന്‍ അവരുടെ റസീറ്റിലെ പണം കൊടുക്കുവാന്‍ സെക്രട്ടറിയോടു പറഞ്ഞു. അപ്പോള്‍ അവര്‍ എന്നെ കാണണമെന്നു നിര്‍ബന്ധം പിടിച്ചു. ഒടുക്കം നേരില്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു. ഇതു മോന്റെ ഉമ്മയുടെ വള പണയം വെച്ച റസീറ്റാണ്. എന്റെ മകളുടെ കല്യാണത്തിനു പണമില്ലാതെ വന്നപ്പോള്‍ സഹായം ചോദിച്ചു ഉമ്മയുടെ അടുത്തു വന്നിരുന്നു. ആ സമയം കയ്യില്‍ പണം ഇല്ലാത്തതിനാല്‍ ഉമ്മ വള ഊരിതന്നു. മോന്‍ വന്നാല്‍ പണയം എടുക്കുവാനുള്ള പണം വാങ്ങിത്തരാമെന്നു പറഞ്ഞിരുന്നു. ആ വയസ്സായ സ്ത്രീ പണത്തിനു വന്നതായിരുന്നില്ല. വള തിരിച്ചെടുത്ത് ഉമ്മയക്ക് നല്‍കാന്‍ കഴിയാതെ വന്നതിലുള്ള സങ്കടം പറയാന്‍ വന്നതായിരുന്നു. അത് ഞാന്‍ എടുപ്പിച്ച് ആ സ്ത്രീക്ക് തന്നെ കൊടുത്തു. എന്റെ പലകുടുംബാംഗങ്ങളും ഇതിന് സാക്ഷിയാണ്. അന്നു ഞാന്‍ പലതവണ ഉമ്മയെ ഓര്‍ത്തു കരഞ്ഞു. എത്രയോ കാലമായി കയ്യില്‍ കിടക്കുന്ന ഇഷ്ടപ്പെട്ട വളപോലും ഉമ്മ ഊരിക്കൊടുത്തു. ആഭരണത്തേക്കാള്‍ തിളക്കം നന്മയ്ക്കുണ്ടെന്നു ഉമ്മയ്ക്കറിയാമായിരുന്നു. പടച്ചോനുമായി കൂടുതല്‍ അടുപ്പിക്കുന്നത് ഇത്തരം പ്രവര്‍ത്തികളാണെന്ന് ഉമ്മ വിശ്വസിച്ചിരുന്നു. ആ ഉമ്മ കാണിച്ചു തന്ന സ വഴിയിലാണ് ഞാനെന്നും നടന്നിട്ടുള്ളത്. നന്മയുടെ ബാലപാഠം പഠിപ്പിച്ചത് ഉമ്മയായിരുന്നെങ്കില്‍ യൂസഫലിയെ ബിസിനസ്സിന്റെ ബാലപാഠം പഠിപ്പിച്ചത് വല്യുപ്പയായിരുന്നു. കച്ചവടം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുന്നതിനോടൊപ്പം വീട്ടിലും, നാട്ടിലും, പാലിക്കേണ്ട മര്യാദകളെക്കുറിച്ചും, ജീവിതരീതികളെക്കുറിച്ചും വല്യുപ്പ മടിയിലിരുത്തി യൂസഫലിക്ക് പറഞ്ഞു കൊടുത്തു. ”എത്ര വലുതായാലും മറ്റുള്ളവര്‍ ചെറുതാണെന്നു നീ കരുതരുത് ആരെയെങ്കിലും ചെറുതായി കണ്ടാല്‍ നിന്റെ തകര്‍ച്ചയുടെ തുടക്കമാണെന്നു നീ അറിയുക.” വല്യുപ്പയുടെ ഈ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് സ്‌കൂള്‍ പഠനത്തിനുശേഷം യൂസഫലി ഗുജറാത്തിലേക്ക് യാത്രയായി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടെപ്പം

അദ്ദേഹത്തിന്റെ പിതാവ് എം.കെ.അബ്ദുള്‍ ഖാദര്‍ ഹാജിയും, അനുജന്‍ എം.കെ. അബുവും ചേര്‍ന്ന് അവിടെ എം.കെ. ബ്രദേഴ്‌സ് എന്ന പേരില്‍ ജനറല്‍ സ്റ്റോര്‍ നടത്തുകയായിരുന്നു. കച്ചവടത്തില്‍ പിതാവിനെയും കൊച്ചാപ്പയെയും സഹായിക്കുന്നതോടൊപ്പം അവരുടെ കച്ചവടത്തില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്തി നടപ്പില്‍ വരുത്താനും യൂസഫലി ഉത്സാഹം കാണിച്ചിരുന്നു. എന്തിനെയും ഏതിനെയും കുറിച്ച് വിശദമായി പഠിക്കുക, പഠിച്ചു കൊണ്ടിരിക്കുക എന്നത് യൂസഫലിയുടെ കുട്ടിക്കാലം മുതല്‍ക്കുള്ള ശീലമാണ്. പിതാവിനെ കച്ചവടത്തില്‍ സഹായിക്കുന്നതോടൊപ്പം അഹമ്മദാബാദിലെ മാണിക് ചൗക്കിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമ കരസ്ഥമാക്കി. തുടര്‍ന്നാണ് മണലാരണ്യത്തില്‍ നിധിവേട്ടയ്ക്ക് പോയത്.


മുംബൈയില്‍ നിന്ന് ദുംറ എന്ന പേരുള്ള ചെറുകപ്പലില്‍ അബുദാബിയിലേക്ക് യാത്ര തിരിയ്ക്കുമ്പോള്‍ യൂസഫലിയുടെ പ്രായം പത്തൊമ്പത്. പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആ കപ്പല്‍ യാത്രയില്‍ ഒരു രാത്രിപോലും യൂസഫലി ഭയവും ടെന്‍ഷനും കാരണം ഉറങ്ങിയില്ല. മുംബൈയില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ കയ്യില്‍ കരുതിയ വാരികകള്‍ വീണ്ടും.. വീണ്ടും വായിച്ചാണ് അദ്ദേഹം ദിവസങ്ങള്‍ തള്ളിനീക്കിയത്. ടെന്‍ഷന്‍ കൂടുമ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ബോബനും മോളിയും വായിച്ച് ടെന്‍ഷന്‍ കുറയ്ക്കുവാന്‍ ശ്രമിക്കും. ഇത്തരത്തില്‍ ചിരിച്ചും, ചിന്തിച്ചും,മനോഹരമായ സ്വപ്‌നങ്ങള്‍ കണ്ടും 1973 ഡിസംബര്‍ 31ന് യൂസഫലി ദുബായി ശൈഖ് റാഷിദ് തുറമുഖത്ത് കപ്പലിറങ്ങി.

പുതിയ രാജ്യം, പുതിയ ഭാഷ, പുതിയ സംസ്‌കാരം ഏറെ ഭയപ്പാട് തോന്നിയെങ്കിലും നാട്ടികയില്‍ നിന്ന് അബുദാബിയിലേക്ക് കപ്പല്‍ കയറുവാന്‍ ഒരുങ്ങിയപ്പോള്‍ വല്യുപ്പ വി. എം. കുഞ്ഞാഹമ്മദുഹാജി അഞ്ചുരൂപ നല്‍കി അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞ വാക്കുകള്‍ യൂസഫലിയുടെ കാതില്‍ വീണ്ടും മുഴങ്ങി. ”നിന്നെ നിസ്‌കരിക്കുവാന്‍ പഠിപ്പിച്ചതും, വളര്‍ത്തിയതും ഞാനാണ്. നിന്റെ വല്യുമ്മയുടെ ദുആയും (പ്രാര്‍ത്ഥന) നിന്നോടൊപ്പം എപ്പോഴുമുണ്ടാകും. നീ സത്യസന്ധനും ആത്മാര്‍ത്ഥതയുള്ളവനും, ദാനബോധമുള്ളവനും, കഠിനാദ്ധ്വാനിയുമാകണം. എങ്കില്‍ നിനക്ക് ബിസിനസ്സിലും, ജീവിതത്തിലും ഉയര്‍ച്ചയുണ്ടാകും” വല്യുപ്പയുടെ ആ വാക്കുകള്‍ കാതുകളില്‍ വീണ്ടും മുഴങ്ങി കേട്ടതോടെ മനസ്സിലെ ഭയപ്പാട് മരുഭൂമിയിലെ മണല്‍ക്കാറ്റില്‍ പറന്നുപോയി. അങ്ങനെ വല്യുപ്പയേയും, ബാപ്പയേയും, വല്യുമ്മയേയും, ഉമ്മയേയും മനസ്സില്‍ സ്മരിച്ച് മണലാരണ്യത്തില്‍ കാലുകുത്തിയ യുസഫലിയെ സ്വീകരിക്കാനായി അബുദാബിയില്‍ കച്ചവടം നടത്തിക്കൊണ്ടിരുന്ന കൊച്ചാപ്പ എം.കെ. അബ്ദുള്ള സാഹിബ്ബ് എത്തി. യൂസഫലി ഇന്നും ഓര്‍ക്കുന്നു. ‘അന്നത്തെ ഗള്‍ഫിന് ഇന്നത്തെ രൂപമല്ലായിരുന്നു. ശരിക്കും ഒരു മരുഭൂമി. അക്കാലത്ത് ഇവിടെ കുറച്ചു സമയമേ വൈദ്യുതി ഉണ്ടാകുമായിരുന്നുള്ളു. ഇന്നത്തെപ്പോലെ മരങ്ങളും വലിയ കെട്ടിടസമുച്ഛയങ്ങളും നല്ല റോഡുകളും ഇല്ലായിരുന്നു. ചൂടാണെങ്കില്‍ പലപ്പോഴും 50 ഡിഗ്രി കടക്കുമായിരുന്നു. അന്ന് അബുദാബിയില്‍ അത്യാവശ്യ സാധനങ്ങളെല്ലാം കിട്ടുന്ന ഒരു ജനറല്‍ സ്റ്റോറായിരുന്നു ഞങ്ങളുടേത്. ജനറല്‍ സ്റ്റോര്‍ ആണെങ്കിലും അത് പലചരക്കു കടയായിരുന്നു.

ആ ചെറുകടയില്‍ നിന്നാണ് യൂസഫലി തന്റെ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്. അവിടെ കൊച്ചാപ്പയോട് തോളോടുതോള്‍ ചേര്‍ന്ന് കഠിനാദ്ധ്വാനം ചെയ്യുവാന്‍ തുടങ്ങിയ യൂസഫലി എന്ന ചെറുപ്പക്കാരന്‍ അക്ഷരാര്‍ത്ഥത്തില്‍ മണലാരണ്യത്തിലെ തന്റെ നിധിവേട്ട ആരംഭിയ്ക്കുകയായിരുന്നു. ചുട്ടുപഴുത്ത ആ കൊടുംചൂടില്‍ കടയിലേയ്ക്കുള്ള പെട്ടികള്‍ ചുമന്ന് പലപ്പോഴും അദ്ദേഹം തളര്‍ന്നിരുന്നിട്ടുണ്ട്. അന്ന് കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ ചുമന്നതിന്റെ തഴമ്പുകള്‍ ഇന്നും ഒരു സ്വകാര്യ അഹങ്കാരമായി യൂസഫലി കൊണ്ടു നടക്കുന്നു എന്നത് അരമനരഹസ്യമാണ്. മിക്ക ദിവസങ്ങളിലും പകലത്തെ അദ്ധ്വാനത്തിനു പുറമെ രാത്രി ഏറെ വൈകും വരെ അദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്നു. ഒടുവില്‍ തളര്‍ച്ചയോടെ തല ചായ്ക്കാന്‍ എത്തുമ്പോള്‍ ചൂടുകൊണ്ട് ഉറങ്ങുവാന്‍ കഴിയില്ല. അപ്പോഴെല്ലാം ദേഹത്തും ടെറസ്സിലും വെള്ളമൊഴിച്ച് ആ നനവിലാണ് യൂസഫലി കിടന്നുറങ്ങിയിരുന്നത്. അപ്പോഴും മനോഹരമായ സ്വപ്‌നങ്ങള്‍ മാത്രംകണ്ടുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന് തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി വീണ്ടും… വീണ്ടും കഠിനമായി തന്നെ പ്രയത്‌നിച്ചു കൊണ്ടിരുന്നു.

ഈ ബിസിനസ് തിരക്കുകള്‍ക്കിടയിലാണ് ബന്ധു കൂടിയായ സാബിറ എന്ന പെണ്‍കുട്ടി യൂസഫലിയുടെ ജീവിത സഖിയായി എത്തിയത്. ചെറുപ്പം മുതല്‍ക്കെ പരിചയം ഉണ്ടായിരുന്നെങ്കിലും സാബിറയെ യൂസഫലിയ്ക്കായി കണ്ടെത്തിയതും വിവാഹം ഉറപ്പിച്ചതും വല്യുപ്പയായിരുന്നു. മനസ്സില്‍ പ്രണയം മുളപൊട്ടുന്ന പ്രായത്തില്‍ വിവാഹം കഴിഞ്ഞതുകൊണ്ടാവാം യൂസഫലിയുടെ മനസ്സിലെ പ്രണയം മുഴുവനായി അദ്ദേഹം സാബിറക്ക് ഇപ്പോഴും പകത്തു നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു അഹങ്കാരവും ഇല്ലാത്ത ഒരു സാധാരണ കുടുംബിനിയാണ് സാബിറ എന്ന് പലരും പറയാറുണ്ട്.

എ.കെ ആന്റണിയുടെ കൈയ്യിൽ നിന്ന് പുരസ്കാരം സ്വീകരിക്കുന്നു.


അറബ് രാജ്യങ്ങള്‍ പതുക്കെ പതുക്കെ പുരോഗതിയുടെ പടവുകള്‍ കയറുന്ന കാലം. രാജ്യം വളരുന്നതനുസരിച്ച് ജനങ്ങളുടെ ജീവിത ശൈലിയിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഇതു വളരെ പെട്ടെന്നു തന്നെ യൂസഫലിയിലെ കച്ചവടക്കാരന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് ബിസിനസ്സിന്റെ പുത്തന്‍മേച്ചില്‍ പുറങ്ങള്‍ തേടിപോകാന്‍ അദ്ദേഹത്തെ സഹായിച്ചു. എം. കെ. സ്റ്റോഴ്‌സിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതടക്കം കച്ചവടത്തില്‍ പല മാറ്റങ്ങളും വരുത്തി. നാളിതുവരെ മറ്റ് കമ്പനികള്‍ ഇറക്കുമതി ചെയ്തിരുന്ന ഭക്ഷ്യവസ്തുക്കളാണ് അവര്‍ വിറ്റുകൊണ്ടിരുന്നത്. നേരിട്ട് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ബിസിനസ്സില്‍ കൃത്യമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. അതിന്റെ പിന്‍ബലത്തില്‍ സാധാരണ സ്റ്റോറല്‍നിന്നും സൂപ്പര്‍ മാര്‍ക്കറ്റുകളിലേയ്ക്കും. പിന്നീട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലേക്കും തിരിയുവാന്‍ കാരണമായി. ഇതോടൊപ്പം ഇന്ത്യയിലെ സ്വന്തം ഫാക്ടറികളില്‍ സംസ്‌കരിച്ച ശീതികരിച്ച ഭക്ഷ്യവസ്തുക്കളും കച്ചവടത്തില്‍ ഉള്‍പ്പെടുത്തി. കച്ചവടത്തില്‍ ഇത്തരത്തിലുള്ള നൂതനമായ പല പദ്ധതികളും ആവിഷ്‌കരിച്ചതോടെ ബിസിനസ്സില്‍ വിപ്ലവാത്മകമായ പുരോഗതിക്ക് കാരണമായി. അടിക്കടി നടത്താറുള്ള ബിസിനസ്സ് യാത്രകളും, അതില്‍ നിന്നും സ്വായത്തമാക്കിയ അറിവുകളും സ്വന്തംബിസിനസ്സിലൂടെ പ്രാവര്‍ത്തികമാക്കാന്‍ കാണിച്ച ധൈര്യവും അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ആക്കം കൂട്ടിക്കൊണ്ടിരുന്നു.

1983-ല്‍ ഇത്തരത്തില്‍ നടത്തിയ ഒരു വിദേശയാത്രയാണ് യൂസഫലിയുടെ മനസ്സില്‍ ഷോപ്പിംങ് മാള്‍ എന്ന ചിന്തയ്ക്ക് വഴിയോരിക്കിയത്. ഹോങ്കോങ്ങും, ഓസ്‌ട്രേലിയും സന്ദര്‍ശിച്ച് സിംഗപ്പൂര്‍ വഴി തിരിച്ചു വരുമ്പോള്‍ അവിടുത്തെ ഏറ്റവും വലിയ ഷോപ്പിംങ് മാളായ മുസ്തഫ സെന്റര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതുപോലെ തനിക്കും സാധിക്കുമോ എന്ന ചിന്ത മനസ്സിലുതിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ മനസ്സില്‍ ഷോപ്പിംഗ് മാള്‍ എന്ന ആശയത്തേടെ ലുലു ഗ്രൂപ്പ് ആരംഭിച്ചത് യൂസഫലിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി മാറി.


അബുദാബിയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഒരു വ്യാപാരം ആരംഭിയ്ക്കുന്നത് അനുകൂലമായിരുന്നില്ല. അത് ഗള്‍ഫ് യുദ്ധം മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുന്ന കാലമായിരുന്നു. അവിടെയുള്ള വ്യാപാരികള്‍ തങ്ങളുടെ ബിസിനസ് നിര്‍ത്തി സ്വദേശത്തേയ്ക്ക് മടങ്ങുവാനുള്ള ബദ്ധപ്പാടിലായിരുന്നു. പക്ഷേ, യൂസഫലി എല്ലാ സജ്ജീകരണങ്ങളുമായി ബിസിനസ് ആരംഭിയ്ക്കുക തന്നെ ചെയ്തു. അതെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു. ‘ഗള്‍ഫ് യുദ്ധകാലത്തിനു തൊട്ടുമുമ്പാണ് അബുദാബിയില്‍ പുതിയൊരു സൂപ്പര്‍മാര്‍ക്കറ്റ് ആസൂത്രണം ചെയ്തതത്. കിട്ടിയതെല്ലാം പെറുക്കി പലരും നാടുവിടുന്ന കാലമായിരുന്നു അത്. ഞാനും പിന്‍മാറുമെന്ന് പലരും കരുതി. എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ വലിയ പരസ്യത്തോടെ ലുലു തുടങ്ങുവാന്‍ തീരുമാനിച്ചു. അതറിഞ്ഞ് ഇവിടത്തെ രാഷ്ട്രപിതാവും, യു.എ.ഇയുടെആദ്യപ്രസിഡണ്ടുമായ ഷെയ്ഖ് സയ്യിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹിയാന്‍ എന്നെ വിളിപ്പിച്ചു.

എന്തുകൊണ്ടാണു രാജ്യം വിടാതെ ഇവിടെ പണമിറക്കുന്നതെന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു. ”അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാനിതെല്ലാം ഉണ്ടാക്കിയത്. ഈ രാജ്യമൊരു പ്രതിസന്ധി നേരിടുമ്പോള്‍ അതെല്ലാം കെട്ടിപ്പെറുക്കി എവിടെയെങ്കിലും പോയി സുഖിക്കുവാന്‍ എന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല. യുദ്ധം വരുമായിരിക്കും, അപ്പോള്‍ ഈ രാജ്യവും അങ്ങും നേരിടുന്ന വിധി എന്തോ അതേറ്റുവാങ്ങുവാന്‍ ഞാനും തെയ്യാറാണ്. ഇവിടെനിന്നു കിട്ടയതല്ലാതെ എനിക്ക് വേറെ ഒന്നുമില്ല.” ഞാനിതുപറയുമ്പോള്‍ ഗള്‍ഫിനെ യുദ്ധം ഉലയ്ക്കുവാന്‍ തുടങ്ങിയിരുന്നു. രാഷ്ട്രപിതാവ് എന്നെ ആലിംഗനം ചെയ്തു. അന്നദ്ദേഹം ഒരു സമ്മാനം കൊടുത്തത് ഇന്ന് ഒരു നിധി പോലെ യൂസഫലി സൂക്ഷിക്കുന്നു. ആ സ്‌നേഹം അടുത്ത തലമുറയിലേയ്ക്കും അദ്ദേഹം കൈമാറി. രാഷ്ട്രത്തിന്റേയും രാഷ്ട്രത്തലവന്റേയും സ്‌നേഹവും വിശ്വാസവും പിടിച്ചു പറ്റിയതുകൊണ്ടു മാത്രം യൂസഫലിയുടെ ബിസിനസ്സിലെ പ്രതിസന്ധി തീര്‍ന്നില്ല. യുദ്ധകാലത്ത് ബിസിനസ് ആരംഭിയ്ക്കുവാന്‍ ഉറച്ച തീരുമാനം എടുത്തെങ്കിലും അതെതുടര്‍ന്ന് പല പ്രതിസന്ധികളെയും തരണം ചെയ്യേണ്ടിവന്നു.സമ്പാദ്യം മാത്രമല്ല സ്വന്തം ജീവനുവരെ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥവരെ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു. അതെല്ലാം സ്വന്തം മനഃക്കരുത്തുകൊണ്ടും പൂര്‍വ്വികര്‍ ചെയ്തു കൂട്ടിയ സല്‍കര്‍മ്മ കൊണ്ടും, സര്‍വ്വോപരി പ്രാര്‍ത്ഥനക്കൊപ്പം ദൈവത്തിന്റെ കാരുണ്യം കൊണ്ടും മാത്രമാണ് അതിജീവിച്ചത്.


യൂസഫലിയുടെ ബിസിനസ് ജീവിതത്തില്‍ അദ്ദേഹം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നിങ്ങനെയായിരുന്നു.” ഇറാക്കിനെതിരെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം കനപ്പിച്ചിരിക്കുന്ന സമയം. ഈ സമയത്താണ് ഒരു കപ്പല്‍ നിറയെ ഭക്ഷ്യവസ്തുക്കളുമായി ഇറാക്കിലേക്കു തിരിക്കുന്നത്. എന്നാല്‍ യാത്ര പകുതിയെത്തിയപ്പോഴെ തുറമുഖത്തൊന്നും കപ്പല്‍ അടുപ്പിക്കാനാവില്ലെന്ന് മനസ്സിലായി. ചരക്കിറക്കാനിയില്ലെങ്കില്‍ ഇന്‍ഷുറന്‍സ് തുകപോലും കിട്ടില്ലെന്ന അവസ്ഥ. പക്ഷെ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. ഒടുവില്‍ അള്ളാഹുവിന്റെ കാരുണ്യം കൊണ്ട് പതിനേഴുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ചരക്കിറക്കുവാന്‍ അനുമതി ലഭിച്ചു. വിദേശ നാണ്യത്തിന്റെ മൂല്യം കൂടിയപ്പോള്‍ നല്ല വിലയ്ക്ക് നല്‍കുവാന്‍ സാധിച്ചു. ലുലുഗ്രൂപ്പിന്റെ അമരക്കാരനായ എം.എ. യൂസഫലിയുടെ വളര്‍ച്ചയുടെ ആരംഭം ഇവിടെ നിന്നായിരുന്നു. പിന്നീട് യൂസഫലിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇന്ന് അബുദാബിയി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്മശ്രീ. ഡോ.എം.എ.യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ കീഴില്‍ 22 രാജ്യങ്ങളില്‍ നിന്നായി അമ്പതിഎഴായിരത്തില്‍ അധികം ജീവനക്കാര്‍ ജോലി നോക്കുന്നുണ്ട്. ജനപ്രിയവും ആധുനികവുമായ ഷോപ്പിംഗ് മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്കു പുറമേ മാരിയറ്റ്, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലുകള്‍, കയറ്റുമതി, ഇറക്കുമതി, തൃശൂരിലെ ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍, നാട്ടികയിലെ വൈ മാള്‍, ഫ്‌ളൈറ്റ് കിച്ചണ്‍, തിരുവനന്തപുരത്തെ ലുലു മാള്‍, കോഴിക്കോട്ട് ഉടന്‍ പണി തുടങ്ങാനിരിക്കുന്ന ലുലു മാള്‍, അതെ… കേരളത്തിന്റെ യശ്ശസ് യൂസഫലിയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല യൂസഫലി എന്ന മലയാളത്തിന്റെ വിശ്വപുരുഷനിലൂടെ കേരളമെന്ന കൊച്ചു സംസ്ഥാനം ഒരു വികസനത്തിന്റെ യുഗപ്പിറവിക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഇതോടെപ്പം തന്നെബ്രിട്ടനില്‍ 2,100 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളില്‍ ലുലു ഗ്രൂപ്പ് നടത്തിയിട്ടുള്ളത്. ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ അഡ്വവാന്‍സ്ഡ് മാനുഫാക്ചറിങ് സോണില്‍ അനുവദിച്ച 11.20 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ മുതല്‍ മുടക്കില്‍ അത്യാധുനിക ഭക്ഷ്യസംസ്‌കരണകേന്ദ്രം, സ്‌കോട്ട്‌ലന്‍ഡ്‌യാര്‍ഡ് പൈതൃകമന്ദിരം, ഈസ്റ്റ് ഇന്ത്യാ കമ്പനി എന്നിങ്ങനെ പോകുന്നു ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ മുതല്‍ മുടക്കുകള്‍.
യൂസഫലി തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് മാറ്റി വെയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിലും വിദേശത്തുമായി ഒരു വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണെങ്കിലും ഒരു കച്ചവടക്കാരന്‍ എന്നതിലുപരിയായി കാരുണ്യം കൈമുതലാക്കിയ മനുഷ്യസ്‌നേഹി എന്ന പേരിലാണ് ലോക മലയാളികള്‍ക്കിടയില്‍ യൂസഫലി അറിയപ്പെടുന്നത്.

സഹായത്താല്‍ സംതൃപ്ത ജീവിതം നയിക്കുന്ന ആയിരക്കണക്കിനാളൂകള്‍ നമുക്കിടയില്‍ തന്നെയുണ്ട്.പക്ഷെ, ‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്ന ഖുറാന്‍ വചനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇദ്ദേഹം അതൊന്നും കൊട്ടിഘോഷിച്ച് നടക്കാറില്ലെന്നു മാത്രം. എന്നാല്‍ ഇന്ത്യയെ പിടിച്ചുലച്ച ഗുജറാത്ത് ഭൂകമ്പം, പതിനായരക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ സുനാമി ദുരന്തം, ചെന്നൈയിലെ വെള്ളപ്പൊക്കം, നേപ്പാളിലെ ഭൂകമ്പം, പറവൂര്‍ വെടിക്കെട്ട് ദുരന്തം, നമ്മുടെ നാട്ടില്‍ സംഭവിച്ച പ്രളയ ദുരന്തം എന്നുവേണ്ട രാജ്യത്തെ ഒട്ടുമിക്ക ദേശീയ ദുരന്തങ്ങളിലും കൈത്താങ്ങായി ഇദ്ദേഹം ഓടിയെത്തികാര്യം ഏതൊരു മലയാളിയ്ക്കും അറിവുള്ളതാണ്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെയാവാം ജാതിമത വര്‍ഗ്ഗവര്‍ണ്ണദേശഭാഷ വ്യത്യാസമില്ലാതെ ലോകജനത മുഴുവന്‍ ഇദ്ദേഹത്തെ ബഹുമാനിയ്ക്കുന്നതും, സ്‌നേഹിക്കുന്നതും.
ഇന്ത്യന്‍ ജനത മാത്രമല്ല ഇദ്ദേഹത്തില്‍ സ്‌നേഹവും വിശ്വാസവും അര്‍പ്പിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളും, രാഷ്ട്രതലവന്മാരും അതില്‍ ഉള്‍പ്പെടും. യു.എ.ഇ. രാജകുടുംബം ഇദ്ദേഹത്തില്‍ അര്‍പ്പിച്ചിരിക്കുന്ന കാരുണ്യവതിയായ ഉമ്മ സഫിയ ഹജ്ജുമ്മയില്‍ നിന്ന് പാരമ്പര്യമായി പകര്‍ന്നു കിട്ടിയ നന്മയുടെ വെളിച്ചം ലോകത്തിനു പകര്‍ന്നു നല്‍കുന്ന ഇദ്ദേഹത്തിന്റെ സഹായത്താല്‍ സംതൃപ്ത ജീവിതം നയിക്കുന്ന ആയിരക്കണക്കിനാളൂകള്‍ നമുക്കിടയില്‍ തന്നെയുണ്ട്.പക്ഷെ, ‘വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത്’ എന്ന ഖുറാന്‍ വചനത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇദ്ദേഹം അതൊന്നും കൊട്ടിഘോഷിച്ച് നടക്കാറില്ലെന്നു മാത്രം. എന്നാല്‍ ഇന്ത്യയെ പിടിച്ചുലച്ച ഗുജറാത്ത് ഭൂകമ്പം, പതിനായരക്കണക്കിനാളുകളുടെ മരണത്തിനു കാരണമായ സുനാമി ദുരന്തം, ചെന്നൈയിലെ വെള്ളപ്പൊക്കം, നേപ്പാളിലെ ഭൂകമ്പം, പറവൂര്‍ വെടിക്കെട്ട് ദുരന്തം, നമ്മുടെ നാട്ടില്‍ സംഭവിച്ച പ്രളയ ദുരന്തം എന്നുവേണ്ട രാജ്യത്തെ ഒട്ടുമിക്ക ദേശീയ ദുരന്തങ്ങളിലും കൈത്താങ്ങായി ഇദ്ദേഹം ഓടിയെത്തികാര്യം ഏതൊരു മലയാളിയ്ക്കും അറിവുള്ളതാണ്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെയാവാം ജാതിമത വര്‍ഗ്ഗവര്‍ണ്ണദേശഭാഷ വ്യത്യാസമില്ലാതെ ലോകജനത മുഴുവന്‍ ഇദ്ദേഹത്തെ ബഹുമാനിയ്ക്കുന്നതും, സ്‌നേഹിക്കുന്നതും.
ഇന്ത്യന്‍ ജനത മാത്രമല്ല ഇദ്ദേഹത്തില്‍ സ്‌നേഹവും വിശ്വാസവും അര്‍പ്പിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രങ്ങളും, രാഷ്ട്രതലവന്മാരും അതില്‍ ഉള്‍പ്പെടും. യു.എ.ഇ. രാജകുടുംബം ഇദ്ദേഹത്തില്‍ അര്‍പ്പിച്ചിരിക്കുന്ന സ്‌നേഹത്തിന്റേയും, വിശ്വാസത്തിന്റേയും മകുടോദാഹരണമാണ്,

അബുദാബിയിലെ ഏറ്റവും വലിയ മാളായ അദ്ദേഹത്തിന്റെ മുഷ് റിഫ് മാള്‍ നിര്‍മ്മിക്കുവാന്‍ 3600 കോടി വിലവരുന്ന 44 ഏക്കര്‍സ്ഥലവും, വീട് വെയ്ക്കുന്നതിനായ 600 കോടിയിലേറെ വിലവരുന്ന ഒന്നര ഏക്കര്‍ സ്ഥലവും ഇദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. അബുദാബിയുടെ ഹൃദയഭാഗത്ത് അബുദാബി കിരീടവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സമ്മാനമായി നല്‍കിയ സ്ഥലത്ത് അറുപതിനായിരം ചതുരശ്രയടി വിസ്ത്യതിയില്‍ മൂന്നു നിലകളിലായി പതിനഞ്ചു മുറികളുള്ള മനോഹര സൗധത്തിലാണ് ഇദ്ദേഹം ഇന്ന് സകുടുംബം താമസിക്കുന്നത്. കൊട്ടാരസദൃശ്യമായ ഈ വീട്ടിലെ ഏറ്റവും അമൂല്യമായ വസ്തു ബോണ്‍റൂമിലെ ഭിത്തിയില്‍ ഫ്രെയിം ചെയ്ത് വെച്ചിട്ടുള്ള പരിശുദ്ധ കഅബയുടെ ഉള്ളിലെ പച്ച പരവതാനിയാണ്. സൗദിയിലെ അബ്ദുള്ള രാജവ് ഇദ്ദേഹത്തിന് സമ്മാനിച്ചതാണ്. കേവലം ബിസിനസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല പത്മശ്രീ. ഡോ.എം.എ.യൂസഫലിയുടെ പ്രവര്‍ത്തന മേഖല. അതിനുമപ്പുറം രാജ്യാന്തര സാമൂഹ്യ-സാംസ്‌കാരിക- ജീവകാരുണ്യ മേഖലകളില്‍ ഇദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്. ഇന്ത്യന്‍ വികസന സമിതി രക്ഷാധികാരി,കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍,നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗം,എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള മുന്‍ ഡയറക്ടര്‍, വിദേശ ഇന്ത്യക്കാര്‍ക്കായുള്ള ഇന്ത്യ ഡെവലപ്പ്‌മെന്റ ഫൗണ്ടേഷന്‍ അംഗം (2015-2017),. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടര്‍ ബോര്‍ഡംഗം, വാള്‍സ്ട്രീറ്റ് ജേണലിന്റെ കണക്ക് അനുസരിച്ച് യു.എ.ഇ യില്‍ ഏറ്റവും സ്വാധീനമുള്ള രാജകുടുംബാംഗമല്ലാത്ത ഒരോയൊരു ഇന്ത്യക്കാരനായ ഇദ്ദേഹം രാജകുടുംബാംഗങ്ങള്‍ മാത്രം നിയന്ത്രിക്കുന്ന അബുദാബി ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഇന്‍ഡസ്ട്രീസ് ഭരണസമിതിയില്‍ അംഗത്വത്തിന് അര്ഹരായ വ്യക്തിയാണ്. ചേമ്പറിലേക്ക് ആദ്യം നടന്ന തെരഞ്ഞെടുപ്പില്‍ തദ്ദേശിയരേക്കാള്‍ കൂടുതല്‍ വോട്ട് നേടിയാണ് ചേംമ്പറിന്റെ വാണിജ്യസമിതി വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

അബുദാബി ചേംബര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് പ്രാവശ്യം വിജയിച്ച ഏക ഏഷ്യക്കാരനായ വ്യക്തിയുമാണ് യൂസഫലി. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കമാന്‍ഡര്‍ പദവിയും, മലങ്കര സഭയുടെ ഓര്‍ഡര്‍ ഓഫ് സെന്റ്. ജോര്‍ജ്ജ് പദവിയുമുളള ഇദ്ദേഹത്തെ ഇന്ത്യാ ഗവണ്‍മെന്റ് 2005ല്‍ പ്രവാസി ഭാരതിയ സമ്മാന്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് 2008ല്‍ പത്മശ്രീ നല്‍കി ആദരിക്കുകയും ഉണ്ടായി. വാണിജ്യ വ്യവസായ രംഗത്തെ നേട്ടങ്ങളും സാമൂഹ്യസേവനരംഗത്തെ മികവും പരിഗണിച്ചാണ് രാജ്യം 2008-ല്‍ പത്മശ്രീ പുരസ്‌കാരം സമ്മാനിച്ച് ആദരിച്ചത്. ബ്രിട്ടനിലെ സാമ്പത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എം.എ. യൂസഫലിയെ ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ്’ പുരസ്‌കാരം നല്‍കിയാദരിക്കുകയുണ്ടായി. ബഹ്‌റിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി കിംങ്’ പുരസ്‌കാരം നല്‍കി ബഹ്‌റിന്‍ രാജകുടുംബം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഈ ഉന്നതഅംഗീകാരം ലഭിക്കുന്ന ആദ്യ വിദേശി യൂസഫലിയാണ്. മാത്രമല്ല, പി. പി. സ്വാമി മെമ്മോറിയല്‍ അവാര്‍ഡ്, രാജീവ് ഗാന്ധി അവാര്‍ഡ്, കാര്‍ഷിക ഉല്പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതിന് വാണിജ്യ വ്യവസായ വകുപ്പിന്റെ 1996, 1997, 1999, 2001, 2003, 2004, 2005 എന്നീ വര്‍ഷത്തെ അവാര്‍ഡുകള്‍ സിന്തറ്റിക്, റയോണ്‍ വസ്ത്രങ്ങളുടെ കയറ്റുമതിയിൽ

മികച്ച പ്രകടനം കാഴ്ച വെച്ചതിന് സിന്തറ്റിക് ആന്റ ് റയോണ്‍ ടെക്‌സറ്റൈല്‌സ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ 2001-2002 വര്‍ഷത്തെ ഗോള്‍ഡ് ട്രോഫി, ഇന്ത്യാ ഇന്റര്‍നാഷണല്‍ ഗോള്‍ഡ് അവാര്‍ഡ് എസ്. എന്‍. പി. യുടെ കമാന്റര്‍ ബഹുമതിശ്രീ ചിത്തിരതിരുനാള്‍ മഹാരാജ അവാര്‍ഡ് ഔട്ട്സ്റ്റാന്റിംഗ് ഗ്ലോബല്‍ നോണ്‍ റസിഡന്റ ് ഇന്ത്യന്‍ അവാര്‍ഡ്,മിലേനിയം അവാര്‍ഡ്,. അറബ് ബിസിനസ് ലീഡര്‍ ഓഫ് ദ ഇയര്‍ (2012)ഫോബ്‌സ് മാഗസിന്റെ മോസ്റ്റ് ഇന്‍ഫല്‍വന്‍സ്ഡ് ബിസിനസ് ലീഡര്‍ അവാര്‍ഡ് (2012), ഇന്ത്യ യു.എ.ഇ ബിസിനസ് വിഷണറി അവാര്‍ഡ് (2013), ദുബായ് ക്വാളിറ്റി അവാര്‍ഡ്, സ്വിസ് അംബാസഡര്‍ അവാര്‍ഡ് (2012) കിട്ടിയിട്ടുള്ള ഇദ്ദേഹത്തെ അലീഗഢ് മുസ്ലീം സര്‍വ്വകലാശാല, കോട്ടയം മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, ദുബായിലെ ബ്രിട്ടീഷ് മിഡില്‍ സെക്റ്റ് യൂണിവേഴ്‌സിറ്റി എന്നിവ ഡോക്ടറേറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. ഇതെല്ലാം തന്നെ അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അര്‍ഹതയ്ക്കുള്ള അംഗീകരങ്ങളില്‍ ചിലതു മാത്രമാണ്.

ഒരു നൂറ്റാണ്ടുകാലം ഇന്ത്യന്‍ ജനതയെ അടിമകളാക്കി വെച്ചിരുന്ന ഈസ്റ്റ് ഇന്ത്യാകമ്പനിയില്‍ 500 കോടി നിക്ഷേപമുള്ള ഇന്ത്യാക്കാരന്‍, ബ്രിട്ടീഷ് പോലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന സ്‌കോട്ട്‌ലാന്റ് മന്ദിരം സ്വന്തമാക്കിയ ആഗോള ബിസിനസ് മാഗ്നറ്റ്, രണ്ട് ജറ്റ് വിമാനങ്ങള്‍ സ്വന്തമായുള്ള മലയാളി, അബുദാബി ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ആദ്യ ഏഷ്യക്കാരന്‍. എന്നിങ്ങനെ ലോകകോടീശ്വരന്മാര്‍ക്ക് പോലും അവകാശപ്പെടാനാവാത്ത ഒരു പിടി വിശേഷണങ്ങളുള്ള ഈ കോടീശ്വരന്‍ പക്ഷെ നിത്യജീവിതത്തില്‍ തീര്‍ത്തും സാധാരണക്കാരനാണ്. പ്രത്യേകിച്ച് സ്വന്തം നാടായ നാട്ടികയില്‍ എത്തുമ്പോള്‍ ലോകത്തിലെ 90ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ കണ്ണില്‍ ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം സ്വന്തം നാടായ നാട്ടിക തന്നെ. ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം മലയാളിയുടെ പ്രിയപ്പെട്ട പുട്ടും പഴവും,പിന്നെ ചോറും മീന്‍കറിയുമാണ്.

നാട്ടികയിലെ വീട്ടിലെ കാര്‍ഷെഡ്ഡില്‍ റോള്‍സ് റോയ്‌സ്, മേബോക്കും, ബി.എം. ഡബ്യു, ഓഡി, മേഴ്‌സിഡസ്, ബെന്‍സ് തുടങ്ങി കോടികള്‍ വിലമതിക്കുന്ന ആഡംബര കാറുകള്‍ കിടപ്പുണ്ടെങ്കിലും, നാട്ടികയില്‍ എത്തിയാല്‍ പള്ളിയില്‍ പോകുവാനും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുവാനും ഇദ്ദേഹം ഉപയോഗിക്കുന്നത് മാരുതിസെന്‍ ആണ്. ബിസിനസ് കോണ്‍ഫ്രന്‍സുകളിലും, പൊതുവേദികളിലും ടിപ്‌ടോപ്പായി മാത്രം പ്രത്യക്ഷപ്പെടുന്ന യൂസഫലി പക്ഷെ നാട്ടില്‍ എത്തിയാല്‍ ധരിക്കുന്നത് മുണ്ടും ജുബ്ബയും, അല്ലങ്കില്‍ ഷര്‍ട്ടും മുണ്ടുമാണ്. ഇതെല്ലാം തന്നെ യുസഫലി എന്ന ആഗോള ബിസിനസ് രാജാവിന്റെ ഉള്ളിന്റെയുള്ളില്‍ ഒരു നാട്ടികക്കാരന്‍ ജീവിക്കുന്നു എന്നതിന്റെ തെളിവുകളാണ്.


യുസഫലി നാട്ടില്‍ എത്തിയെന്നറിഞ്ഞാല്‍ നാട്ടികയിലെ അദ്ദേഹത്തിന്റെ വസതിയായ എം. കെ. മാന്‍ഷനു മുന്നില്‍ വലിയ ക്യൂ കാണാം. സര്‍ട്ടിഫിക്കറ്റുകളൊതുക്കിപ്പിടിച്ച് ജോലി തേടിയെത്തിയവര്‍ തന്റെ ഈഴവും കാത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍ക്കുന്നവരെ ആരെയും യുസഫലി നിരാശപ്പെടുത്താറില്ല. ലുലുഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിലേക്കുള്ള മെഗാ റിക്രൂട്ട്‌മെന്റുകള്‍ക്ക് നേതൃത്വം നല്‍കുന്നതും യൂസഫലി തന്നെ. വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് ധാരാളം തട്ടിപ്പുകള്‍ നടക്കുന്നത് മനസ്സിലാക്കിയാണ് നേരിട്ട് തന്നെ ഇന്റര്‍വ്യൂ നടത്തി വിസ നല്‍കി ജീവനക്കാരെ വിദേശത്തേക്ക് കൊണ്ടുപോകുന്നത്. ബിസിനസ്സില്‍ ലാഭം ഉണ്ടാക്കണം എന്നതിനേക്കാള്‍ കുറെ കുടുംബങ്ങള്‍ക്ക് നല്ല നിലയില്‍ ജീവിക്കുവാനുള്ള തൊഴില്‍ നല്‍കാന്‍ കഴിയണേ എന്നു പ്രാര്‍ത്ഥിക്കുന്നതുകൊണ്ടാവാം ദൈവം എന്നും യുസഫലിയെ സമൃദ്ധമായി അനുഗ്രഹിക്കുന്നത്.

നാട്ടികയിലെ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്കെങ്കിലും തന്റെ സ്ഥാപനത്തില്‍ ജോലി കൊടുക്കുവാന്‍ കഴിയണമേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതില്‍ ഏറെക്കുറെ വിജയിക്കുകയും ചെയ്ത ഈ തൊഴില്‍ ദാദാവിനെ മറ്റ് സംരഭകരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്ന ഒരു പ്രത്യേകത കൂടിയുണ്ട്. അതായത് അച്ഛനമ്മമാരെ ശ്രദ്ധിക്കാതിരിക്കുകയും അവര്‍ക്ക് പണമയക്കാതിരിക്കുകയും ചെയ്യുന്ന ജീവനക്കാരുടെ കുടുംബത്തിലേക്ക് നേരിട്ട് പണം അയയ്ക്കും എന്നതാണ് ആ പ്രത്യേകത. അതേക്കുറിച്ച് അദ്ദേഹം തന്നെ പറയുന്നു.


”എന്റെ കൂടെ ജോലി ചെയ്യുന്ന ആരെയും ഞാന്‍ ജോലിക്കാരന്‍ എന്നു പറയാറില്ല. അവര്‍ എനിക്ക് സഹപ്രവര്‍ത്തകരാണ്. സ്വാഭാവികമായും അവരുടെ വ്യക്തി ജീവിതം നന്നാകേണ്ടത് ഈ സ്ഥാപനത്തിന്റെ കൂടെ ആവശ്യമാണ്. വീട്ടിലേക്ക് പണമയക്കാത്തവരെ ഞാന്‍ ചീത്ത പറയാറില്ല. അങ്ങനെ ചെയ്യന്നുണ്ടെന്ന് അച്ഛനമ്മമാര്‍ പറഞ്ഞാല്‍ ഞാനവരെ വിളിച്ച് ഇന്നുതന്നെ പണമയക്കാന്‍ പറയും. നിര്‍ബന്ധിക്കും, എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ അച്ഛനമ്മമാരുടെ അക്കൗണ്ടിലേക്ക് എന്നാല്‍ കഴിയുന്ന തുക എല്ലാ മാസവും കൊടുക്കും. ഇതറിയുന്നതോടെ പലരും ഇവിടെവന്നു കണ്ണീരോടെ തെറ്റു തിരിത്തിയതായി പറയും. ചിലര്‍ ഞാനയച്ച പണം മടക്കി തരുവാന്‍ നോക്കും. എന്റെ സഹപ്രവര്‍ത്തകരുടെ കുടുംബത്തില്‍ സമാധാനമുണ്ടാകേണ്ടത് എന്റെകൂടി ആവശ്യമാണ്. എന്റെ ഓഫീസില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന പദവിയിലുള്ളവര്‍ ഭൂരുഭാഗവും ഇവിടെ സെയില്‍സ് മാനായോ എക്‌സിക്യൂട്ടിവുകളായോ വന്നവരാണ്.

പുറത്തുനിന്നും കൊണ്ടുവന്നവരല്ല. ഇതൊരു കുടുംബമാണ്. പേരക്കുട്ടി വളര്‍ന്ന് അച്ഛനും മുത്തച്ഛനുമാകുന്നതുപോലെ. ഇദ്ദേഹത്തിന്റെ ഈ നന്മ നിറഞ്ഞ മനസ്സും, റിസ്‌ക്കുകള്‍ ഏറ്റെടുക്കുവാന്‍ കാണിക്കുന്ന ചങ്കൂറ്റവുമാണ് യൂസഫലിയുടെ വിജയരഹസ്യമായി പലരും ചൂണ്ട്ിക്കാണിക്കുന്നത്. ഗള്‍ഫില്‍ യുദ്ധകാലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയതുമുതല്‍ കേരളത്തില്‍ വന്‍ നിക്ഷേപം നടത്തിയതുവരെ വെല്ലുവിളികളെ നേരിട്ട് വിജയം കൊയ്തതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്.
യുസഫലിക്ക് താന്‍ ബിസിനസ് ചെയ്യുന്ന എല്ലാ രാജ്യങ്ങളും സ്വന്തം നാടു തന്നെയാണ്. ആ രാജ്യത്തെ ഭരണാധികാരികളോടും രാജകുടുംബാംഗങ്ങളോടും വളരെ അടുത്ത വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം പക്ഷെ തന്റെ വ്യക്തിപരമായ ഒരു കാര്യങ്ങള്‍ക്കുവേണ്ടിയും ഈ സൗഹൃദങ്ങള്‍ ഉപയോഗിക്കറില്ല. എന്നാല്‍ തന്റെ രാജ്യത്തിനും, ജനങ്ങള്‍ക്കും വേണ്ടി ഈ അടുപ്പവും ബന്ധവും ഉപയോഗിക്കുവാന്‍ അദ്ദേഹം മടി കാണിച്ചിട്ടില്ല. ഗള്‍ഫില്‍ ഹിന്ദുക്കള്‍ക്ക് ശ്മശാനത്തിന് വേണ്ട അനുമതി വാങ്ങി നല്‍കിയതും, ക്രിസ്ത്യന്‍ ജനതയ്ക്കുവേണ്ടി പള്ളി പണിയുവാന്‍ സ്ഥലം ലഭ്യമാക്കിയതും ഇദ്ദേഹത്തിന്റെ ഭരണാധികാരികളോടുള്ള അടുപ്പത്തിന്റെ തെളിവുകളാണ്.


ജീവിതത്തെയും ബിസിനസ്സിനെയും കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഇദ്ദേഹത്തോട് ജീവിതം എന്താണ് പഠിപ്പിച്ചത് എന്നു ചോദിച്ചാല്‍” ”ഞാന്‍ ഈശ്വരവിശ്വാസിയാണ് പരിശ്രമശാലിയും. അഞ്ചുനേരം നിസ്‌കരിക്കും. പരിശ്രമത്തിന്റെ ഫലം തരുന്നത് ഈശ്വരനാണ്. മാതൃരാജ്യത്തോടും താമസിക്കുന്ന രാജ്യത്തോടും എന്നും വിശ്വസ്തത പുലര്‍ത്തുക. പണവും സ്വത്തും കൊണ്ട് നിങ്ങള്‍ക്ക് എല്ലാം നേടാന്‍ കഴിയില്ല. ജീവിതം എന്നെ പഠിപ്പിച്ചതാണത്. പണ്ഡിതന്മാരെ ബഹുമാനിക്കുക. ഏത് മത സ്ഥരായാലും പണ്ഡിതര്‍ പണ്ഡിതന്മാരാണ്, നല്ല പെരുമാറ്റം, ആത്മാര്‍ഥത, സത്യസന്ധത, എളിമ, പരസഹായം ഇവകൊണ്ടു നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുമില്ല. മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യാനുള്ള മനസാണ് ഏറ്റവും വലുത്. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാണ് പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് വളര്‍ച്ചയുടെ പടവുകള്‍താണ്ടാന്‍ സാധിച്ചതെന്ന് യൂസഫലി പറയുന്നു. മെക്കയില്‍ പോയി ഉംറ നടത്തി നന്ദി പ്രകടിപ്പിച്ചെങ്കിലും ഈ ജീവിതം കൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്ത അത്രയും വലുതാണ് ദൈവത്തോടുള്ള കടപ്പാട്. ബിസിനസ് വിജയത്തിന് അധ്വാനവും ആസൂത്രണവും മാനേജ്‌മെന്റ് വൈദഗ്ധ്യവും മറ്റു പ്ലാനിംഗ്കളുമൊക്കെ ആവശ്യമാണ്. എന്നാല്‍ ഏറ്റവും വലിയ മൂലധനം ദൈവാനുഗ്രഹം തന്നെയെന്ന് അദ്ദേഹം വിശ്വസിക്കുന്നു.


ദൈവം തരുന്നു, അതു നന്ദിയോടെ ഏറ്റുവാങ്ങി ജീവനക്കാരും പാവപ്പെട്ടവരും അടക്കമുള്ള സമൂഹത്തിനു വീതിച്ചു നല്‍കുന്ന ഇടനിലക്കാരന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്, യൂസഫലി പറയുന്നു.
നിന്റെ അയല്‍ക്കാരനു ഭക്ഷണവും സൗകര്യങ്ങളും നല്‍കാന്‍ നീ കടപ്പെട്ടവനാണെന്ന പ്രവാചകന്റെ വാക്കുകള്‍ പ്രായോഗിക ജീവിതത്തില്‍ പാലിക്കുന്ന യൂസഫലിക്ക് പ്രചോദനമായത് ഉമ്മയാണ്. ഏറ്റവും വലിയ ദൗര്‍ബല്യവും ഉമ്മ തന്നെ. ഏതു യാത്രയിലും എത്ര തിരക്കിലും ഉപ്പയ്ക്കും ഉമ്മയ്ക്കും മരണപ്പെട്ട മറ്റ് കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ച ശേഷമേ യൂസഫലി ഇന്നും ഉറങ്ങൂകയുള്ളു. യൂസഫലി ഷാബിറ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. മൂത്തമകള്‍ ഷബീന ഡോക്ടറാണ്. ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖരായ യു.എ.ഇ.യിലെ വി.പി.എസ് ഗ്രൂപ്പ് ചെയര്‍മാനായ ഡോ. വി. പി. ഷംസീറാണ് ഇവരുടെ ഭർത്താവ് മക്കള്‍: ഫാദില്‍, ആദില്‍, സാഹില്‍, ലന ഫാത്തിമ. ലണ്ടനില്‍ നിന്ന് ബി. ബി. എ. ബിരുദം കരസ്ഥമാക്കിയ രണ്ടാമത്തെ മകള്‍ ഷഫീന ടെബിള്‍സ് ഫുഡ് കമ്പനി എന്ന പേരില്‍ സ്വന്തമായി റസ്‌റ്റോറന്റ് ബിസിനസ് നടത്തുന്നു. ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് ഉള്‍പ്പെടുന്ന ലുലു ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡിയും, ബ്രിട്ടനിലെ ഗ്രേറ്റ് സ്‌കോട്ട് ലാന്‍ഡ് യാര്‍ഡ്, എഡിന്‍ബര്‍ഗിലെ വാല്‍ഡ് റോഫ് അസ്‌റ്റോരിയ എന്നിവ ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിംഗ്‌സ് എം.ഡിയുമായ അദീബ് അഹമ്മദിന്റെ പത്‌നിയാണിവര്‍. മക്കള്‍: അയാന്‍, അസാന്‍, ഐഷ, അര്‍ഹാം. ഇളയ മകള്‍ ഷിഫ യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായുള്ള വിനോദ വിഞ്ജാന കേന്ദ്രമായ ഐഡിയ ക്രേറ്റ് എജ്യൂടെയിന്‍മെന്റ് എന്ന സ്ഥാപനം നടത്തുന്നു. ഭര്‍ത്താവ് ഷാറൂണ്‍. മക്കള്‍: റെയാ, റുവ, റീം.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp