ദുബായ്:പുതുവത്സരാഘോഷങ്ങൾക്ക് കാഴ്ചകളുടെ വിസ്മയം തീർക്കാൻ ദുബായിഫെറിയും, അബ്രയും, വാട്ടർ ടാക്‌സിയും ഒരുക്കങ്ങൾ തുടങ്ങി.ദുബായ് നിവാസികളും വിനോദ സഞ്ചാരികളും പുതുവത്സരം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ, എമിറേറ്റിലെ ജലാശയങ്ങളിൽ ആഘോഷങ്ങളുമായി 2025- നെ വരവേൽക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ദുബായ് ഫെറി, അബ്ര, വാട്ടർ ടാക്‌സി എന്നിവയുൾപ്പെടെയുള്ള സമുദ്ര ഗതാഗതങ്ങൾ 2024 ഡിസംബർ 31-ന് പുതുവർഷ രാവിൽ പ്രത്യേക ഓഫറുകളും എക്‌സ്‌ക്ലൂസീവ് സേവനങ്ങളും ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.ബുർജ് ഖലീഫ, ബ്ലൂവാട്ടേഴ്സ്, അറ്റ്ലാൻ്റിസ്, ബുർജ് അൽ അറബ്, ജുമൈറ ബീച്ച് ടവറുകൾ എന്നിവയുടെ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കാം. ഹോട്ടലുകൾ, പൈതൃക പ്രദേശങ്ങൾ, വേൾഡ് ഐലൻഡ്‌സ് പോലുള്ള ലാൻഡ്‌മാർക്കുകൾ എന്നിവയാൽ അലങ്കരിച്ച ദുബായ് തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിൽ, ദുബായ് ഫെറി, വാട്ടർ ടാക്സി, അബ്ര എന്നിവയിൽ താമസക്കാർക്ക് 2025-ൽ യാത്ര ചെയ്യാം.
ദുബായ് ഫെറി/സമയം, ഫീസ് ഫീസ് – സിൽവർ ക്ലാസിന് 350 ദിർഹം, ഗോൾഡ് ക്ലാസിന് 525 ദിർഹം. രണ്ട് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 50 ശതമാനം ഇളവും രണ്ട് വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യവുമാണ്.
സ്റ്റേഷനുകൾ – മറീന മാൾ സ്റ്റേഷൻ (ദുബായ് മറീന), അൽ ഗുബൈബ സ്റ്റേഷൻ, ബ്ലൂവാട്ടേഴ്സ് സ്റ്റേഷൻ
സമയം – രാത്രി 10-നും 10.30-നും ഇടയിൽ പുറപ്പെടൽ, പുലർച്ചെ 1.30-ന് അവസാനിക്കും.
വാട്ടർ ടാക്സി ഫീസ് –
ഫുൾ വാട്ടർ ടാക്സിക്ക് 3,750 ദിർഹം ചാർട്ടർ നിരക്ക്
സ്റ്റേഷൻ – മറീന മാൾ സ്റ്റേഷൻ (ദുബായ് മറീന)
സമയം – രാത്രി 10-നും 10.30-നും ഇടയിൽ പുറപ്പെടൽ, പുലർച്ചെ 1.30-ന് അവസാനിക്കും
അബ്ര ഫീസ് – ഒരാൾക്ക് 150 ദിർഹം. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം
സ്റ്റേഷൻ – അൽ ജദ്ദാഫ്, അൽ ഫാഹിദി, അൽ ഗുബൈബ, മറീന മാൾ (ദുബായ് മറീന)
സമയം – രാത്രി 10-നും 10.30-നും ഇടയിൽ പുറപ്പെടൽ, പുലർച്ചെ 1.30-ന് അവസാനിക്കും.