spot_img

പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു

Published:

റിയാദ്: സൗദിയിൽ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്പനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് വ്യക്തമാക്കി. റിയാദിൽ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിൽ ചിലത് ഏറ്റവും വലിയ ബഹുരാഷ്ട്രകമ്പനികളാണ്.”വിഷൻ 2030’ ലക്ഷ്യം വെച്ചത് 2030-ഓടെ 500 കമ്പനികൾ എന്നതാണ്. എന്നാൽ അഞ്ച് വർഷം ബാക്കിയുള്ളപ്പോൾ തന്നെ ആ ലക്ഷ്യം മറികടന്നു.

2016-ൽ ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി) 70 ശതമാനത്തിലധികം വളർന്നു. 2014 മുതൽ പ്രതിവർഷം നാല് മുതൽ അഞ്ച് വരെ ശതമാനം എണ്ണയിതര സമ്പദ്‌ വ്യവസ്ഥയുടെ വളർച്ചക്ക് വിഷൻ സംരംഭങ്ങൾ സംഭാവന നൽകിയിട്ടുണ്ട്.ജി20 രാജ്യങ്ങളിൽ അതിവേഗം വളരുന്ന രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് സൗദിയുടേതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സൗദി സാമ്പത്തിക വ്യവസ്ഥ മധ്യപൂർവേഷ്യയുടെ സാമ്പത്തിക കേന്ദ്രമാണ്. മേഖലയിലെ യുദ്ധവും ചെങ്കടലിലെ കപ്പൽഗതാഗത അസ്വസ്ഥതകളും ഇതിനെ കാര്യമായി ബാധിച്ചില്ല. കാരണം വളർച്ചയെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ തടസ്സപ്പെടുത്തുന്നതിനേക്കാൾ കൂടുതലാണ്. സമ്പദ്‌ വ്യവസ്ഥയുടെ ശക്തിയാൽ ആഗോളതലത്തിൽ വിവിധ ഭൗമരാഷ്ട്രീയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.

സൗദിയിലേക്ക് 3.3 ലക്ഷം കോടി ഡോളർ നേരിട്ടുള്ള നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. അത് ഞങ്ങൾ നേടും. അതിനെ വളർച്ച മൂലധന സമവാക്യം എന്ന് ഞങ്ങൾ വിളിക്കുന്നു. ഈ സമവാക്യം വർഷം തോറും എട്ട് ശതമാനം എന്നതിന് തുല്യമായി വളരുകയാണ്. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം രാജ്യത്ത് പ്രവർത്തിക്കാൻ നിേക്ഷപ ലൈസൻസ് നേടിയ വിദേശ കമ്പനികളുടെ എണ്ണം 10 മടങ്ങ് വർധിച്ചു. വിനോദസഞ്ചാര മേഖലയിൽ, കഴിഞ്ഞ വർഷം സൗദിയിലെത്തിയ ടൂറിസ്റ്റുകളുടെയും സന്ദർശകരുടെയും എണ്ണം 10 കോടി ആയതായും മന്ത്രി പറഞ്ഞു.

Cover Story

Related Articles

Recent Articles