മാധവൻ-നയൻതാര ചിത്രം
‘ടെസ്റ്റ്’ ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.ആർ. മാധവനും നയൻതാരയും ഒന്നിക്കുന്ന ചിത്രം “ടെസ്റ്റ്” ഏപ്രിൽ 4 ന് നെറ്റ്ഫ്ലി ക്സിൽ പ്രീമിയർ ചെയ്യുമെന്ന് സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രഖ്യാപിച്ചു.
എസ്. ശശികാന്ത് സംവിധാനം ചെയ്ത സ്‌പോർട്‌സ് ഡ്രാമ ചിത്രത്തിൽ ആർ.മാധവൻ, സിദ്ധാർത്ഥ്, നയൻതാര, മീരാ ജാസ്മിൻ എന്നിവരാണ് പ്രധാന താരങ്ങൾ.
വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവി യായ ശശികാന്ത് ആദ്യമായി സംവി ധാനം ചിത്രമാണ് ടെസ്റ്റ് . ശശികാന്തിൻ്റെ സംവിധാന അര ങ്ങേറ്റവും 10 വർഷത്തെ ഇടവേ ളയ്ക്ക് ശേഷം മീരാജാസ്മിൻ്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവും അടയാളപ്പെടു ത്തുന്ന ചിത്രമാണ് ടെസ്റ്റ്. പ്രധാനമായും ചെന്നൈയിലും ബംഗളൂരുവിലും ചിത്രീകരിച്ച ടെസ്റ്റിൻ്റെ സംഗീത സംവിധാനം ശക്തിശ്രീ ഗോപാലനാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം വിരാജ് സിംഗ് ഗോഹിൽ, എഡിറ്റിംഗ് ടി എസ് സുരേഷ്.ചെന്നൈയിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നടന്‍ സിദ്ധാര്‍ത്ഥിന്‍റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.
മാധവൻ-നയൻതാര ചിത്രം ‘ടെസ്റ്റ്’ ഏപ്രിലിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

Published:
Cover Story




































