spot_img

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും ;വായിക്കാം തുടരും സിനിമയുടെ റിവ്യൂ

Published:

മോഹൻലാൽ മലയാള സിനിമയിൽ ഇനിയും ഏറെ നാൾ തുടരും എന്ന് മലയാളിക്ക് ഉറപ്പ് നൽകുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് മോഹൻലാലും ശോഭനയും കേന്ദ്ര കഥാപാത്രമായി എത്തിയ തുടരും എന്ന ചലച്ചിത്രം. എമ്പുരാന് ശേഷം ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രമാണ് തുടരും. ഇന്ന് തിയേറ്ററിലെത്തിയ ചിത്ര ത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്‍റെ സ്വന്തം ‘മോഹന്‍ലാല്‍ തുടരും’ എന്ന വാചകത്തിലാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ അവസാനിക്കുന്നത് ’ബെന്‍സ്’ എന്ന് നാട്ടുകാരും ഭാര്യയും എന്തിന് സ്വന്തം മക്കളും വിളിക്കുന്ന ഷണ്‍മുഖന്‍ എന്നു പേരുള്ള റാന്നിക്കാരനായ ടാക്സി ഡ്രൈവറായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. തന്‍റെ പഴയ അംബാസഡര്‍ കാറി നെ ജീവനെപ്പോലെ സ്നേഹി ക്കുന്ന ബെന്‍സ്, കുടുംബത്തി നൊപ്പം സന്തോഷമായി ജീവി ക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ ഒരു പ്രശ്നത്തില്‍പ്പെട്ട് കാര്‍ പൊലീസ് സ്റ്റേഷനിലാകുന്നു. ഇവിടെ മുതലാണ് അപ്രതീക്ഷി തമായ വഴിയിലൂടെ ചിത്രം കടന്നു പോകുന്നത്.ഫാമിലി ഡ്രാമയാണ് തന്റെ ചിത്രമെന്ന് തരുൺ ആദ്യമേ വ്യക്തമാക്കിയിരുന്നു. ആദ്യ പകുതിയിൽ നമുക്കെല്ലാം പരിചയമുള്ള, തൊട്ടടുത്ത വീട്ടിലെ ആളായി മോഹൻലാലിൻ്റെ ഷൺമുഖൻ പ്രേക്ഷകർക്ക് അനുഭവപ്പെട്ടും. അച്ഛനായും ഭർത്താവായും ‘അങ്കിളാ’യും കൂട്ടുകാരനായും ഷൺമുഖൻ നിറഞ്ഞാടുമ്പോൾ തന്നെ ആരാധകർ ആഗ്രഹിച്ച മോഹൻലാലിനെ തിരിച്ചുകിട്ടി യെന്ന തോന്നൽ വരും. ഫസ്റ്റ് ഫാഫിന് മുമ്പ് തന്നെ ചിത്രത്തിലെ പ്രധാന വഴിത്തിരിവ് സംഭവിക്കു ന്നുണ്ട്. ഇതിന് ശേഷം വരുന്ന മോഹൻലാലിന്റെ പ്രകടനങ്ങൾ പക്ഷേ, ഇത്രയും കണ്ടതൊന്നും ഒന്നുമല്ല തിരിച്ചറിവ് പ്രേക്ഷരിലു ണ്ടാക്കും.ശോഭന അവതരിപ്പിക്കുന്ന, പവിത്രം എന്ന പേരിൽ ഫ്ളോർ മിൽ നടത്തുന്ന ഭാര്യ ലളിത. അവരുടെ രണ്ടുമക്കൾ, വീട്ടിലെ വളർത്തു പട്ടികൾ, കെഎൽ 03 എൽ 4455 കാറ്. ഇത്രയും അടങ്ങുന്നതാണ് ഷൺമുഖത്തിന്റെ കുടുംബം. ട്രെയ്ലറിൽ ലളിതയുടെ കഥാപാത്ര ത്തിന്റെ വാക്കുകൾ ഓർമയില്ലേ- ആ കാറ് കൈയിൽ കിട്ടിയാൽ അയാൾക്ക് കിളിപോവും. ആ കാറിനോട് അയാൾക്ക് അത്രയും വൈകാരികതയുണ്ട്. ആ വൈകാ രികതയ്ക്കും അയാൾക്ക് തന്നേയും ഒരു ഭൂതകാലവുമുണ്ട്. മകന്റെ സുഹൃത്തുക്കൾ കൊണ്ടുപോയ ആ കാറ് ചെറിയ ജോലികൾക്കായി മണിയൻപിള്ള രാജു അവതരിപ്പിക്കുന്ന കഥാപാത്രമായ കുട്ടിച്ചന്റെ വർക്ക് ഷോപ്പിൽ ഏൽപ്പിക്കുന്നു. ഇതിനിടെ ഷൺമുഖം നാട്ടിലില്ലാത്ത സമയത്ത് നടക്കുന്ന സംഭവങ്ങളാണ് മുന്നോട്ടുള്ള കഥയെ നയിക്കുന്നത്.തരുണ്‍ മൂര്‍ത്തി തന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ മോഹന്‍ലാലിനെ പരമാവധി ഉപയോഗിച്ചിരിക്കുന്നു. വിന്‍റേജ് ലാലേട്ടന്‍ മോഡലില്‍ നിന്നും ഇമോഷണല്‍ പീക്കി ലേക്കും, പിന്നീട് ചിലയിടത്ത് ഒജി ലാലേട്ടനായും ഒക്കെ പ്രേക്ഷകന് കൈയ്യടിക്കാനും, ഒന്ന് ഇമോഷണ ലാകാനും ഒക്കെ അവസരം നല്‍കു ന്നുണ്ട് തുടരും.കെആര്‍ സുനിലു മായി ചേര്‍ന്ന് തരുണ്‍ മൂര്‍ത്തി ഒരുക്കിയ തിരക്കഥ ചിത്രത്തിന്‍റെ എലിവേഷനുകള്‍ കൃത്യമായി പ്രേക്ഷകനില്‍ എത്തിക്കുന്നതാണ്. ചിത്രത്തിന്‍റെ തുടക്കത്തിലെ ഫാമിലി മോമന്‍റില്‍ നിന്നും കത്തികയറി ചിത്രത്തിന്‍റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്ന ജെക്സ് ബിജോയിയുടെ സംഗീതവും ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ശോഭന മോഹന്‍ലാല്‍ കോംബോയുടെ രസകരമായ നിമിഷങ്ങള്‍ ചിത്രത്തില്‍ ഉണ്ടെങ്കിലും അതില്‍ മാത്രം തളച്ചിടുന്നില്ല സിനിമ എന്നാണ് പ്രേഷകരുടെഅഭിപ്രായം. മോഹൻലാലിന്റെ പ്രകടനം തന്നെ യാണ് ചിത്രത്തിന്റെ ആദ്യസവി ശേഷത. പക്ഷേ, അതിനെല്ലാം അടിത്തറയിടുന്ന തിരക്കഥയാണ് ചിത്രത്തിന്റെ ശക്തി. ടൈറ്റിൽ കാർഡുമുതൽ തരുൺ മൂർത്തി തന്റെ ബ്രില്ല്യൻസുകൾ ഒളിപ്പിച്ചു വെക്കുന്നു. വൈകാരിക നിമിഷങ്ങൾ അവതരിപ്പിക്കു ന്നതിൽ തരുൺ തന്റെ കൈയ്യടക്കം ‘തുടരു’മിലും ആവർത്തിക്കുന്നുണ്ട്. എന്നാൽ, ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്നത് അനുസരിച്ച് അവ ഒരുപടികൂടെ മുകളിലേക്ക് ഉയരുന്നുമുണ്ട്. ചിത്രത്തിന്റെ മൂഡ് പൂർണ്ണമായും ഉൾക്കൊള്ളുന്ന താണ് ജേക്സ് ബിജോയ്യുടെ സംഗീതം. ഷാജി കുമാറിന്റെ ക്യാമറയും ഷഫീഖ് വി.ബിയുടെ കട്ടുകളും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രഫിയും ചിത്രത്തിൽ പ്രേക്ഷകരെ ആഴ്ന്നിറങ്ങാൻ അനുവദിക്കുന്നു.ഇതിനെല്ലാമുപരി ശോഭനയുടെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഇതുവരെ കണ്ടിട്ടില്ലാത്ത ശോഭനയെ തരുൺ മൂർത്തി നമുക്ക് ചിത്രത്തിൽ കാണിച്ചുതരുന്നുണ്ട്. വീണ്ടുമുരച്ചാൽ ഇനിയും തിളങ്ങു ന്ന തങ്കമാണ് ശോഭനയിലെ അഭിനേത്രി എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. പ്രകാശ് വർമയുടേയും സഹസംവിധായകൻ കൂടിയായ ബിനു പപ്പുവിന്റേയും അഭിനയവും ചിത്രത്തെ മുന്നോട്ടുനയിക്കുന്നു. ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ഇർഷാദ് അലി, ആർഷ ബൈജു, തോമസ് മാത്യു എന്നിവരുടേയും മികച്ച പ്രകടനങ്ങളാണ്.

Cover Story

Related Articles

Recent Articles