അബുദാബി:-യുഎഇ പ്രസിഡെൻ്റ് ഇറാനോട് പ്രാദേശികസമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു .ഇറാൻ- ഇസ്രായേൽ സംഘർഷ ത്തിൽ ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണ ത്തിനിടെയാണ് ഇറാനോടും അവിടുത്തെ ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. വർധിച്ചുവരുന്ന സംഘർഷം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. സ്ഥിതിഗതികൾ ശാന്തമാക്കു ന്നതിനും കൂടുതൽ അസ്ഥിരത ഒഴിവാക്കുന്നതിനും നയതന്ത്ര കൂടിയാലോചനകളിൽ യുഎഇ സജീവമായി ഏർപ്പെട്ടിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കു ന്നതിനുള്ള ചർച്ചകൾക്കും ഏതൊരു നടപടിക്കും യുഎഇയുടെ പിന്തുണയും അദ്ദേഹം ഉറപ്പിച്ചു. സംഘർഷം അവസാനിപ്പിക്കാൻ മേഖലാ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഇടപെടൽ ശക്തമാക്ക ണമെന്നും ഇതിനായി രാഷ്ട്രങ്ങളും അന്താരാഷ്ട്ര സമൂഹ വും ഒന്നിച്ച് ഇടപെടണമെ ന്നും യുഎഇ ആഹ്വാനം ചെയ്തിരുന്നു.