അബുദാബി :-യുഎഇ സർക്കാർ റമദാൻ കാലത്തെ ജീവനക്കാരുടെ ജോലി സമയംപ്രഖ്യാപിച്ചു.വിശുദ്ധ റമദാൻ മാസത്തിൽ യുഎഇയിലെ സർക്കാർ ജീവനക്കാരുടെയും ഫെഡറൽ സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു.പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2.30 ന് അവസാനിക്കും.
വെള്ളിയാഴ്ചകളിൽ, ജോലി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും, (തൊഴിൽ സ്വഭാവം അനുസരിച്ച്) കൂടാതെ, അംഗീകൃത മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച്, എൻ്റിറ്റിയിലമൊത്തം ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടാത്ത പരിധിയോടെ, റമദാനിൽ വെള്ളിയാഴ്ചകളിൽ ജീവനക്കാർ ക്ക് വിദൂരമായി ജോലി ചെയ്യാനുള്ള സൗകര്യം അവർഅനുവദിച്ചേക്കാം.