Monday, May 20, 2024
Google search engine

യു ഏ ഇയിൽ ജോലി സമയം, ട്രാൻസ്ഫർ എന്നിവയ്ക്ക് മന്ത്രാലയം വ്യവസ്ഥകൾ നിശ്ചയിച്ചു

spot_img

ദുബായ് :യു ഏ ഇയിൽ ജോലി സമയം, ട്രാൻസ്ഫർ എന്നിവയ്ക്ക് മന്ത്രാലയം വ്യവസ്ഥകൾ നിശ്ചയിച്ചു. ഒരു തൊഴിലാളി തന്റെ താമസ സ്ഥലത്തിനും ജോലിസ്ഥലത്തേയ്ക്ക് എത്തിച്ചേരുവാൻ താമസിച്ചാൽ മൂന്ന് കേസുകളിൽ മാത്രമേ പ്രവൃത്തി സമയത്തിനുള്ളിൽ കണക്കാക്കുകയുള്ളൂവെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം സ്ഥിരീകരിച്ചു.

ഒന്നാമതായി, കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ (NCM) മുന്നറിയിപ്പ് നിലനിൽക്കെ തൊഴിലാളി മോശമായ കാലാവസ്ഥയിൽ ഗതാഗത കുരുക്കിൽപ്പെട്ട് ചെലവഴിക്കുന്ന സമയം.

രണ്ടാമതായി, ട്രാഫിക് അപകടമോ, മറ്റെന്തെങ്കിലും അടിയന്തര തകർച്ചയോ ഉണ്ടാകുമ്പോൾ തൊഴിലുടമ നൽകുന്ന ഗതാഗത മാർഗ്ഗങ്ങളുടെ അഭാവത്താൽ തൊഴിലാളി ചെലവഴിക്കുന്ന സമയം.

മൂന്നാമതായി, കരാറിലെ കക്ഷികൾ അത്തരം സമയത്തെക്കുറിച്ച് വ്യക്തമായി സമ്മതിക്കുന്ന സാഹചര്യത്തിൽ

ഗുരുതരമായ നഷ്‌ടമോ ഗുരുതരമായ അപകടമോ ഉണ്ടാകാതിരിക്കാൻ സാധാരണ ജോലി സമയത്തേക്കാൾ കൂടുതലായി (പ്രതിദിനം ഇത് രണ്ട് മണിക്കൂറിൽ കൂടുവാൻപാടില്ല)അധിക സമയം ജോലി ചെയ്യാൻ തൊഴിലാളിയോട് അഭ്യർത്ഥിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. . എല്ലാ സാഹചര്യങ്ങളിലും, മൊത്തം ജോലി സമയം ഓരോ മൂന്നാഴ്ച കൂടുമ്പോഴും 144 മണിക്കൂറിൽ കൂടരുത്. എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp