ഷാർജ :-ലതിക അങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം “പുറന്തോട് ഭേദിച്ച ആമ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശനം ചെയ്തു. ഐവറി ബുക്ക്സ് പ്രസിദ്ധീകരിച്ച പുസ്തകം ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ റൈറ്റേഴ്സ് ഫോറത്തിൽ വച്ച് എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ അമ്മാർ കിഴൂപറമ്പ്, സിനിമ നിർമ്മാതാവും, എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സാമൂഹ്യപ്രവർത്തകനും, എഴുത്തുകാരനുമായ പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ എഴുത്തുകാരൻ അഖിൽദാസാണ് പുസ്തകം പരിചയപ്പെടുത്തിയത്. കൈരളി പ്രവാസലോകം പ്രൊഡ്യൂസർ റഫീഖ് റാവുത്തർ, എഴുത്തുകാരനും, ഫോട്ടോഗ്രാഫറു മായ പ്രവീൺ പാലക്കീൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ലതിക അങ്ങേപ്പാട്ട് നന്ദി രേഖപ്പെടുത്തി. സൗദി അറേബ്യയിൽ ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപികയായ ലതിക അങ്ങേപ്പാട്ടിന്റെ രണ്ടാമത്തെ പുസ്തകമാണ് “പുറന്തോടു ഭേദിച്ച ആമ”. ആദ്യ പുസ്തകം “അഗ്നിവർഷം ” 2022-ലാണ് പ്രസിദ്ധീകരിച്ചത്.
ലതിക പാങ്ങേപ്പാട്ടിൻ്റെ പുതിയ കഥാസമാഹാരം “പുറന്തോട് ഭേദിച്ച ആമ” പ്രകാശനം ചെയ്തു

Published:
Cover Story




































