Malayala Vanijyam

ലൈസന്‍സില്ലാത്ത ട്യൂഷന്‍ സെന്‍ററുകള്‍ക്കെതിരെ കുവൈറ്റ് നടപടി സ്വീകരിക്കുന്നു.

കുവൈറ്റ് :- ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ഒരുങ്ങി കുവൈറ്റ് വിദ്യഭ്യാസ മന്ത്രാലയം .അനധികൃതമായി ട്യൂഷന്‍ സെന്‍റെറുകള്‍ നടത്തുന്ന വിദേശികളെ പിടികൂടിയാല്‍ നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

അതിനിടെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ അധ്യാപകരും സ്വകാര്യ ട്യൂഷന്‍ നല്‍കുന്നത് നിയമവിരുദ്ധമാണ് .

സ്വകാര്യ ട്യൂഷന്‍ നടത്തുന്ന അധ്യാപകര്‍ക്ക് എതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി അവരുടെ ജോലി വിവരങ്ങളും ട്യൂഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങളും സിവില്‍ ഐ. ഡി കാര്‍ഡുകളുടെ പകര്‍പ്പുകളും വിദ്യാഭ്യാസ മന്ത്രാലയം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Exit mobile version