Friday, May 3, 2024
Google search engine

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം; ജിദ്ദ ഇനി മിഡിലീസ്റ്റിലെ ആരോഗ്യ നഗരം.

spot_img

റിയാദ്: – ലോകാരോഗ്യ സംഘടനയുടെ അംഗീകാരം;ജിദ്ദ ഇനി മിഡിലീസ്റ്റിലെ ആരോഗ്യനഗരം – ജിദ്ദ നഗരത്തിന് ‘ആരോഗ്യ നഗരം’ എന്ന അംഗീകാരം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടനയാണ് ഈ അംഗീകാരത്തിനുള്ള സർട്ടിഫിക്കറ്റ് നൽകിയത്. ഇതോടെ ‘ആരോഗ്യ നഗരമെന്ന’ അംഗീകാരം ലഭിക്കുന്ന മിഡിലീസ്റ്റിലെ പ്രധാന നഗരമായി ജിദ്ദ മാറി.ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ് അലിന്ന് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി. മനുഷ്യരെ പരിപാലിക്കുന്നത് മുൻഗണനൽകുന്നു എന്നതിൻ്റെവ്യക്തമായ തെളിവാണ് ഈ നേട്ടമെന്ന് ഡെപ്യൂട്ടി ഗവർണർ പറഞ്ഞു. സുസ്ഥിര വികസനം കൈവരിക്കുന്നതിന് ഇത് പ്രധാനമാണ്. വിവിധ മേഖലകളിലും എല്ലാ പ്രാദേശിക, ആഗോള തലങ്ങളിലും മികവ് കൈവരിക്കുന്നതിന് കാരണമായ പിന്തുണക്ക് സൽമാൻ രാജാവിനും കിരീടാവകാശിക്കും ഡെപ്യുട്ടി ഗവർണർ നന്ദി പ്രകടിപ്പിച്ചു.
മേഖല ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ സ്ഥിരവും നേരിട്ടുമുള്ള തുടർനടപടികളുടെ ഭാഗമാണ് ഈ നേട്ടമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യകരവും പാരിസ്ഥിതികവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് ‘വിഷൻ 2030’ന് അനുസൃതമായി ഈ നേട്ടം കൈവരിക്കാൻ പ്രയത്നിച്ച സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും ശ്രമങ്ങളെ ഡെപ്യൂട്ടി ഗവർണർ പ്രശംസിച്ചു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp