Saturday, May 18, 2024
Google search engine

വാസ്തുശാസ്ത്ര പ്രകാരം ഒരു വീട് പണിയുമ്പോൾ എന്തെക്കെ ശ്രദ്ധിക്കണം. വീട് പണിയുമ്പോൾ കന്നിമൂലയ്ക്കുള്ള പ്രാധാന്യം അറിഞ്ഞിരിക്കണം.

spot_img

വാസ്തുശാസ്ത്ര പ്രകാരം ഒരു വീട് പണിയുമ്പോൾ കന്നിമൂലയ്ക്കുള്ള പ്രാധാന്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. കാരണം ഒരു ഗൃഹത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് കന്നിമൂല. ഇത് വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. അസുരനാണ് കന്നിമൂലയുടെ അധിപൻ. വാസ്തുശാസത്ര പ്രകാരം ഒരു പ്ലോട്ടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തായി (South-West Quarters) വരുന്ന ഒരു കോണാണ് കന്നിമൂല. എട്ട് ദിക്കുകളായി വരുന്ന ഒരു ഭൂമിയുടെ ഏറ്റവും ശക്തിയേറിയ മൂലയായിട്ടാണ് കന്നിമൂല കരുതുന്നത്. അതുകൊണ്ട് ഒരു വീട് അല്ലെങ്കിൽ കെട്ടിടം പണിയുമ്പോൾ കന്നിമുലയ്ക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ടെന്ന് വാസ്തു ശാസ്ത്രം പറയുന്നത്.

ഈശാന കോണായ വടക്ക്-കിഴക്ക്  താഴ്ന്നും കന്നിമൂല ഉയർന്ന് നിൽക്കുന്നതുമായ ഒരു പ്രതലമായിരിക്കണം വീട് നിർമാണ സമയത്ത് തിരഞ്ഞെടുക്കേണ്ടത്. വീട് പണിയാൻ സ്ഥാനം നോക്കുമ്പോൾ ഈ കന്നിമൂലയ്ക്ക് വേണം ഭവനത്തിന്റെ പ്രധാനപ്പെട്ട് ഭാഗം വരേണ്ടതെന്നാണ് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അതായത് വീടിന്റെ മുഖ ഏത് ഭാഗത്തേക്കാണെങ്കിലും പ്രധാന മുറി തെക്ക് -പടിഞ്ഞാറ് ഭാഗത്താകുന്നതാണ് ഉത്തമം. 

ഏറ്റവും പവിത്രവും ശക്തിയേറിയതുമായി കോണിനെ അതിന്റെ പവിത്രതയോടെ തന്നെ പാലിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്നത്. അഥവ മറിച്ചാണെങ്കിൽ ആ വീട്ടിൽ താമസിക്കുന്നവരുടെ കുടുംബകാര്യങ്ങളെ സാരമായി തന്നെ ബാധിച്ചേക്കാം.  

കന്നിമൂലയിൽ പൂജമുറിയോ അല്ലെങ്കിൽ കിടപ്പ് മുറിയോ വരുന്നതാണ് വാസ്തുശാസ്ത്ര വിദഗ്ധർ നിർദേശിക്കാറുള്ളത്. എന്നാൽ മറ്റ് മുറികളും അവിടെ വരുന്നത് കൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും സംഭവിക്കുകയില്ല. പക്ഷെ പവിത്രമായി കാണുന്ന ആ മൂലയിൽ മലിന്യമാക്കുന്ന നിർമിതകൾ ഉണ്ടാക്കാതിരിക്കുക. 

അതായത്, കക്കൂസ്, അഴുക്ക് ചാലുകൾ, സെപ്റ്റിക്ക് ടാങ്കുകൾ, കിണർ, അലക്കുന്ന് ഇടം ഇവയൊന്നും പാടില്ല എന്നാണ് പറയുന്നത്. പ്രത്യേകമായി കക്കൂസ് സംബന്ധിച്ചുള്ള യാതൊരു നിർമിതിയും കന്നിമൂലയിൽ ഉണ്ടാകാൻ പാടില്ലയെന്നാണ് വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട വിദഗ്ധ നിർദേശിക്കുന്നത്. 

വിശ്വാസപരമായിട്ടാണ് ഈ പ്രശ്നങ്ങൾ ഉദിക്കുന്നത്. വാസ്തുവും വിശ്വാസുവും എല്ലാ ലയിച്ച് നിൽക്കുമ്പോൾ പവത്രമായ കന്നിമൂല മലിന്യമാകുമ്പോൾ ആ ഭവനത്തിൽ തമാസിക്കുന്നവർക്ക് എന്നും അശാന്തിയാണ് ഫലമായി ലഭിക്കുക. അത് ഏത് തരത്തിലുമാകാം, സാമ്പത്തികമായിട്ടോ, രോഗം സംബന്ധമായിട്ടോ മക്കളുടെ കാര്യം സംബന്ധിച്ചോ ഒരു അശാന്തി എന്ന് അലട്ടിയേക്കാം.

പ്രപഞ്ചത്തിലെ ഗുണപരമായ രണ്ട് ഊര്‍ജ്ജങ്ങളില്‍ ഒന്ന് കിഴക്കു നിന്നും തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. മറ്റൊന്ന് വടക്കുനിന്നും തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. അങ്ങിനെ വരുമ്പോള്‍ രണ്ടു ഊര്‍ജ്ജങ്ങളുടേയും സന്ധി പടിഞ്ഞാറും തെക്കും ആകുന്നു. ഈ രണ്ടു ദിക്കിന്റേയും മൂലയാണ് കന്നിമൂല. ഇതില്‍ നിന്നും കന്നിമൂലയുടെ പ്രാധാന്യവും പ്രത്യേകതയും, ദോഷവശങ്ങളും മനസ്സിലായിക്കാണുമല്ലോ?.ഇനി നമുക്ക് വിരാട് പുരുഷനായ വാസ്തുപുരുഷന്റെ ശയനസ്ഥിതി എങ്ങിനെ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം,
വാസ്തുപുരുഷന്‍ വടക്കുകിഴക്ക് തലയും(മീനം) തെക്ക് പടിഞ്ഞാറ് കാലുമായാണ് (കന്നി) ശയിക്കുന്നത് അതുകൊണ്ട് തന്നെ കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ വീട്ടിലുള്ളവര്‍ക്ക് കാലുവേദന വാതസംബന്ധിയായ അസുഖങ്ങളും മറ്റ് ദുരിദങ്ങളും സമ്മാനിക്കുന്നു.

ഗൃഹനിര്‍മ്മാണം ആരംഭിക്കുന്നത് തന്നെ കന്നിമൂലയില്‍ നിന്നും ആണ് . വിധിപ്രകാരം ആദ്യംകുറ്റിഅടിക്കേണ്ടതും,ശിലപാകേണ്ടതും കന്നിരാശിയില്‍ ആവണം എന്നും പറയപ്പെടുന്നു, ഇക്കാര്യത്തില്‍ ചില അഭിപ്രായഭിന്നതകള്‍ ഉണ്ട്. ബ്രഹ്മപദത്തിന്റെ കന്നിയില്‍ കുറ്റിവയ്ക്കാം എന്ന് വാസ്തു ശാസ്ത്രഗ്രന്ഥത്തില്‍ കാണുണ്ട് . അതായിരിക്കാം കന്നിയിലെ കുറ്റിയടി പ്രാധാന്യമര്‍ഹിക്കുന്നത്. എന്തുതന്നെയായാലും യാതൊരു കാരണവശാലും വീടുകളില്‍ കന്നിരാശിയില്‍ കിണര്‍ കുഴിക്കാന്‍ പാടില്ല. കന്നിമൂല തുറന്നു കിടക്കരുത്.അതിര്‍ത്തിയില്‍ മതില്‍ കെട്ടി സംരക്ഷിക്കണം സന്താനങ്ങളുടെ രക്ഷയോര്‍ത്തെങ്കിലും കന്നി രാശി സംരക്ഷിച്ച് ജീവിതയാനത്തെ പ്രപഞ്ചതാളത്തിലാക്കി ആയുരാരോഗ്യ സൌഖ്യത്തോടെ സ്വസ്ഥമായ ഒരു കുടുംബ ജീവിതത്തിന് അടിത്തറ പാകുന്നതാകട്ടെ നമ്മുടെ ഗൃഹാരംഭ പ്രവര്‍ത്തനങ്ങള്‍.

ജ്യോത്സ്യര്‍ : മൂലസ്ഥാനം രാമാനുജൻ ആചാരി.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp