spot_img

ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും

Published:

ദുബായ്:-ഷെയ്ഖ് ഹംദാൻ്റെ ദുബായ്മാളത്തോൺ ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും.കനത്ത ചൂടിൽ വ്യായാമം മുടങ്ങിയവർക്ക് ആശ്വാസമായി പുതിയ ഫിറ്റ്നസ് സംരംഭത്തിന് ദുബായിൽ തുടക്കമായി. ദുബായ് കിരീടാവ കാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘ദുബായ് മാളത്തോൺ’ (Dubai Mallathon) എന്ന പദ്ധതി, ഷോപ്പിംഗ് മാളുകളെ ഇൻഡോർ ഫിറ്റ്നസ് ട്രാക്കുകളാക്കി മാറ്റും. ഓഗസ്റ്റ് മാസം മുഴുവൻ, രാവിലെ 7 മണി മുതൽ 10 മണി വരെ ദുബായിലെ ഏഴ് പ്രമുഖ മാളുക ളിൽ പൊതുജനങ്ങൾക്ക് സൗജന്യമായി നടക്കാനും ഓടാനും സൗകര്യമൊരുക്കും.ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ഭാഗമായുള്ള ഈ സംരംഭം, വേനൽക്കാലത്ത് സുരക്ഷിതവും ശീതീകരിച്ചതുമായ അന്തരീക്ഷത്തിൽ വ്യായാമം ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു.

‘മാളത്തോണിൽ’ പങ്കെടുക്കുന്ന മാളുകൾ

ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, സിറ്റി സെന്റർ ദെയ്റ, സിറ്റി സെന്റർ മിർദിഫ്, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് മറീന മാൾ, ദി സ്പ്രിംഗ്സ് സൂക്ക് എന്നീ ഏഴ് പ്രധാന മാളുകളിലാണ് ഇതിനായി പ്രത്യേക ട്രാക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

Cover Story

Related Articles

Recent Articles