Monday, May 20, 2024
Google search engine

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

spot_img

കൊളംമ്പോ | സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തടയിടാനായി ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ഗോതബയ രാജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഞ്ചാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനവും മേയ് 17 വരെ നിര്‍ത്തിവച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ജനങ്ങൾ പ്രക്ഷോഭത്തിലാണ്. ഗോട്ടബയ സർക്കാരിന്റെ കീഴിൽ വിദേശ കരുതൽ ശേഖരത്തിൽ ഏകദേശം 50 മില്ല്യണിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്.ഇതിനെ തുടർന്ന് ഇന്ന് ശ്രീലങ്കയിൽ സ്കൂളുകളും വാണിജ്യസ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ അടച്ചുകൊണ്ട് വമ്പിച്ച ഹർത്താൽ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ നടന്നു.

ഹർത്താലിനിടെ പ്രതിഷേധക്കാരെ പാർലമെന്റ് സമുച്ചയത്തിന്റെ ക്യാമ്പസിനുള്ളിൽ കടക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. വലിയ ബാരിക്കേഡുകളും കമ്പികളും നിരത്തിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞത്. എന്നാൽ അത് കൊണ്ട് അണയുന്ന വീര്യമായിരുന്നില്ല പ്രതിഷേധക്കാരുടേത്. തങ്ങളെ തടയുന്നതിന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥർ വച്ച ബാരിക്കേഡുകൾക്ക് മുകളിൽ അടിവസ്ത്രം തൂക്കിയിട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധം

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp