Saturday, May 18, 2024
Google search engine

സോഫിയ പാരിഡൈസിന്റെ
സോഫിയ കലോത്സവം 2021 -2022 വിജയി കൾക്കുള്ള സമ്മാനം വിതരണം ചെയ്തു

spot_img

കോഴിക്കോട് :- സോഫിയ കലോത്സവം 2021 -2022 വിജയികൾക്കുള്ള സമ്മാന വിതരണം തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണം ചെയ്തു. കോഴിക്കോട്ട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ യു. അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഒന്നും, രണ്ടും, മൂന്നും ഗോൾഡൻ ക്രൗൺ അവാർഡുകൾ കരസ്ഥമാക്കിയ ആൽവിയ മറിയ തൃശൂർ, ആർഫിയ MJ . എറണാകുളം, ആദിക മലപ്പുറം, ആയൂഷ് തൃശൂർ, ആൽവിൻജോൺ തൃശൂർ, അലൈന മറിയ പാലക്കാട്, അഹമ്മദ് വാസൻ കോഴിക്കോട്, എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു. കൂടാതെ അച്ചീവ്മെന്റ് അവാർഡിന് അർഹരായ പത്തുപേർക്കും , സ്പെഷ്യൽ ജ്യൂറി അവാർഡ് ലഭിച്ച അമ്പതു പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രൊവിഷൽ സുപീരിയൽ ഓഫ് സതേൺ പ്രൊവിൻസായി തിരഞ്ഞെടുത്ത സിസ്റ്റർ A.C.ജസീനയ്ക്ക് പൊന്നാടയും , ഉപഹാരവും നൽകി ചടങ്ങിൽ മന്ത്രി ആദരിച്ചു. ഇതോടനുബന്ധിച്ച് സോഫിയ പാരിഡൈസിന്റെ 40-ാം വാർഷിക പരിപാടികളും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സിനിമ-സീരിയൽ താരങ്ങളായ ശാരദ പാലത്ത്, ഗിരിജ രവിന്ദ്രൻ എന്നിവർക്ക് കലാരത്ന പുരസ്കാരം നൽകി ആദരിച്ചു. മികച്ച മേക്കപ്പ്മാനായി തിരഞ്ഞെടുത്ത അഭിൻ അഭിനയ്ക്ക് (തൃശൂർ) പ്രത്യേക അവാർഡ് നൽകി ആദരിച്ചു. ചടങ്ങിൽ കോഴിക്കോട് കോപ്പറേഷൻ പ്രതിപക്ഷ നേതാവ് K. C. ശോഭിത , സിനിമ – സിരിയൽ നടൻ ഇല്ലീക്കെട്ട് നമ്പൂതിരി, അജയ് കല്ലായി , ദമാം സാംസ്കാരിക പ്രവർത്തകൻ E. V. മുബാറക്, കോബാർ ക്രിക്കറ്റ് താരം താഹിർ , കലാമണ്ഡലം ആതിര രജ്ഞിത്ത്, ലത നമ്പൂതിരി, ബിജുല ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അബ്ദുൾ സുക്കൂർ സ്വഗതവും, കോഡിനേറ്റർ മുഹമ്മദ് മാസിൻ നന്ദിയും പറഞ്ഞു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp