Sunday, May 19, 2024
Google search engine

സ്വാതന്ത്ര്യം ഉപയോഗപ്പെടു ത്തുമ്പോൾ എല്ലാ കാര്യത്തിലും ശ്രദ്ധ വേണം :                      എം. മുകുന്ദൻ

spot_img

മാഹി :ആരോഗ്യ രംഗത്ത് വിവിധ തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിലൂടെ മാഹി മെഡിക്കൽ സെന്റർ ചരിത്രത്തിൽ ഇടം നേടുകയാണെന്ന് എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. മാഹി മെഡിക്കൽ ആന്റ് ഡയഗ്നോസിസ്റ്റ് സെന്റർ (എം.എം.സി) സ്വാതന്ത്ര്യ ദിന ആഘോഷവും എം.എം സി. പ്രിവിലേജ് കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

പഴയ കാലത്ത് രോഗങ്ങൾ അധികം ഉണ്ടായിരുന്നില്ല. അന്ന് വിശപ്പായിരുന്നു പ്രധാന പ്രശ്നം . ഇന്ന് പട്ടിണി മാറി അധികം ഭക്ഷിക്കുന്നതിലൂടെ രേഗങ്ങളുടെ കാലമായി മാറി. ഈ സഹചര്യത്തിൽ നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭക്ഷണത്തിന്റെ കാര്യത്തിൽ നാം കാണിക്കണമെന്ന് എം മുകുന്ദൻ പറഞ്ഞു .ഇത്തരം ശ്രദ്ധ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ എല്ലാ കാര്യത്തിലും വേണമെന്നും എം മുകുന്ദൻ പറഞ്ഞു.
മെഡിക്കൽ സെന്റർ ചെയർമാൻ മൻസൂർ പള്ളൂർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം ഉദ്ഘാടനവും പ്രിവിലേജ് കാർഡ് വിതരണവും എഴുത്തുകാരൻ എം.മുകുന്ദൻ നിർവഹിച്ചു. ഐ.കെ കുമാരൻ മാസ്റ്റർ സ്മാരക സൊസൈറ്റി സെക്രട്ടറി ഐ. അരവിന്ദൻ പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. മാഹി ലീഗൽ എയ്ഡ് ഡ്യൂട്ടി കൗൺസൽ അഡ്വ. എൻ.കെ. സജ്ന , എം.എം സി. അഡ്മി
നിസ്ട്രേറ്റീവ് ഓഫിസർ സേമൻ പന്തക്കൽ , കെ ടി.കെ അനിത എന്നിവർ പ്രസംഗിച്ചു.

Latest articles

spot_img

Related articles

Leave a reply

Please enter your comment!
Please enter your name here

RSS
Pinterest
LinkedIn
Share
Instagram
Telegram
WhatsApp