റിയാദ്:സൗദി അറേബ്യ കഫാല സംവിധാനം നിർത്തലാക്കി: ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് പുതിയയുഗം. പതിറ്റാണ്ടുകൾ പഴക്ക മുള്ള വിവാദപരമായ ‘കഫാല’ (Kafala) തൊഴിൽ സ്പോൺസർഷിപ്പ് സംവിധാനം സൗദി അറേബ്യ ഔദ്യോഗികമായി നിർത്തലാക്കി. ഏഴ് പതിറ്റാണ്ടിലേറെയായി ദശ ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിച്ചിരുന്ന ഈ സംവിധാനം നിർ ത്തലാക്കിയതോടെ രാജ്യത്തുട നീളമുള്ള കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശ ങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് സൗദി സ്വീകരിച്ചിരിക്കുന്നത്. പുതിയ പ്രഖ്യാപനം ദശലക്ഷക്ക ണക്കിന്കുടിയേറ്റ തൊഴിലാളി കൾക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കുക ദക്ഷിണേഷ്യയിൽ നിന്നും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമുള്ള തൊഴിലാളികൾ ക്കായിരിക്കും.
എന്താണ് കഫാല?
‘സ്‌പോൺസർഷിപ്പ്’ എന്നർ ത്ഥമുള്ള അറബിക് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണ് കഫാല. തൊഴിൽദാതാക്കളും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള അധികാര വ്യത്യാസത്തിന്റെ പ്രതീകം കൂടിയാണ് ഈ സംവി ധാനം. ഗൾഫിലെ എണ്ണ സമൃ ദ്ധിയുടെ കാലത്ത് വിദേശ തൊഴി ലാളികളുടെ വരവ് നിയന്ത്രിക്കു ന്നതിനായി 1950-കളിലാണ് ഈ സംവിധാനം അവതരിപ്പിച്ചത്. ഇതിൻപ്രകാരം ഓരോ പ്രവാസി തൊഴിലാളിയെയും ഒരു ‘കഫീൽ’ അഥവാ പ്രാദേശിക സ്‌പോൺസ റുമായി ബന്ധിപ്പിച്ചിരുന്നു. സൗദിയിൽ ഈ തൊഴിലാളിയുടെ താമസം, തൊഴിൽ, നിയമപരമായ കാര്യങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ചിരുന്നത് ഈ കഫീൽ ആയിരുന്നു.
ചൂഷണത്തിന്റെ പാത
കാലക്രമേണ കഫാല സംവിധാനം തൊഴിൽ പീഡനത്തിന്റെയും ചൂഷ ണത്തിന്റെയും പാതയായി മാറി. തൊഴിൽദാതാക്കൾ പ്രവാസി തൊഴിലാളികളുടെ പാസ്‌പോർ ട്ടുകൾ പിടിച്ചെടുക്കുകയും വേതനം പിടിച്ചുവയ്ക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നത് പതിവായി. മാത്രമല്ല, തൊഴിലാളി കൾക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുകയും പലരും അടിമജീവിതം നയിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. കഫാല സംവിധാനത്തിന് കീഴിൽ തൊഴിലാളികൾക്ക് തൊഴിൽ മാറാനോ, മറ്റ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാനോ, സ്പോൺ സറുടെ അനുമതിയില്ലാതെ മറ്റ് അധികൃതരെ കാണാനോ സാധിക്കുമായിരുന്നില്ല. ഈ സംവിധാനം മൂലം കൊടിയ പീഡനത്തിനിരയായ നിരവധി പ്രവാസികൾ മരണപ്പെടുകയോ ജയിലിൽ അകപ്പെടുകയോ ചെയ്തിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകൾ കഫാല സംവിധാനത്തെ ‘ആധുനിക അടിമത്വം’ എന്നാണ് വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളും സംരക്ഷണങ്ങളും ഇത് ഇല്ലാതാ ക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. സ്ത്രീ തൊഴിലാളികളായിരുന്നു കഫാല സംവിധാനത്തിൽ ഏറ്റവും കൂടുതൽ ചൂഷണം അനുഭവി ച്ചിരുന്നത്. വേതനമില്ലാതെ കഠിനമായി ജോലി ചെയ്യാനും ശാരീരിക-മാനസിക പീഡന ങ്ങൾക്ക് ഇരയാകാനും പലരും നിർബന്ധിതരായി.
സൗദി അറേബ്യയും പ്രവാസി തൊഴിലാളികളും
ഇന്റർനാഷണൽ ലേബർ ഓർഗ നൈസേഷൻ (ഐഎൽഒ), ഗ്ളോബൽ എൻജിഒകൾ, ഒട്ടനവധി വിദേശ സർക്കാരുകൾ തുടങ്ങിയവർ കഫാല സംവിധാ നത്തിൽ മാറ്റം വരുത്തണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു. സ്‌പോൺസർഷിപ്പ് എന്ന പേരിൽ ഗൾഫ് രാജ്യങ്ങൾ നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം.
സൗദി അറേബ്യയിൽ ദശലക്ഷ ക്കണക്കിന് കുടിയേറ്റ തൊഴിലാളി കളാണുള്ളത്, ഇത് രാജ്യത്തെ ജനസംഖ്യയുടെ 42 ശതമാന ത്തോളം വരും. നിർമാണം, കൃഷി, വീട്ടുജോലി തുടങ്ങി വിവിധ മേഖലകളിൽ സൗദി കാലങ്ങളായി പ്രവാസികളെയാണ് ആശ്രയി ക്കുന്നത്. ഇതിൽ കൂടുതൽ തൊഴി ലാളികളും ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതി നുമുമ്പ് ഖത്തർ മുന്നോട്ടുവെച്ച സുപ്രധാന തൊഴിൽ നിയമ മാറ്റങ്ങൾ ഉൾപ്പെടെ, വർഷങ്ങ ളായി അന്താരാഷ്ട്ര തലത്തിൽ ആവശ്യമുയർന്നതിന് പിന്നാലെ യാണിപ്പോൾ കഫാല സംവിധാനം നിർത്തലാക്കാനുള്ള തീരുമാനം സൗദി കൈക്കൊണ്ടിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികൾക്ക് പുതിയ സ്വാതന്ത്ര്യം
സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ‘വിഷൻ 2030’ പദ്ധതിയുടെ ഫലമായാണ് ഈ നിർണായക തീരുമാനമുണ്ടാ യിരിക്കുന്നത്. സൗദി സമൂഹത്തെ ആധുനികവത്കരിക്കുക, സമ്പത്‌വ്യവസ്ഥയെ വൈവിധ്യ വത്കരിക്കുക, ആഗോള പ്രശസ്തി മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.പുതിയ കരാർ അധിഷ്ഠിത തൊഴിൽ സംവിധാ നത്തിന് കീഴിൽ, കുടിയേറ്റ തൊഴിലാളികൾക്ക് ഇനിമുതൽ തൊഴിലുടമയുടെ അനുമതിയി ല്ലാതെതന്നെ ജോലി മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കും. കൂടാതെ, എക്സിറ്റ് വിസകളോ സ്പോൺ സറുടെ സമ്മതമോ ഇല്ലാതെ രാജ്യം വിടാനും കഴിയും. ഇതോടെ തൊഴിൽ ചൂഷണങ്ങൾക്കും പണത്തട്ടിപ്പിനും കെണികൾക്കും അറുതിവരുമെന്നാണ് വിലയിരു ത്തൽ. തൊഴിലാളികളെ ലേബർ കോടതികളെ സമീപിക്കാനും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും നീതി തേടാനും പുതിയ സംവിധാനം അനുവദിക്കുന്നു.
സൗദി അറേബ്യ കഫാല സംവിധാനം നിർത്തലാക്കി: ദശലക്ഷക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് പുതിയ യുഗം
Published:
Cover Story



