Malayala Vanijyam

സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ എം. മുകുന്ദനും,
ഇ. എം അഷ്‌റഫിനും നൽകും

ദമാം :- സൗദി മലയാളം സമാജത്തിന്റെ ഈ വർഷത്തെ അവാർഡുകൾ എം. മുകുന്ദനും,ഇ. എം അഷ്‌റഫിനും നൽകും. എം .മുകുന്ദന് പ്രവാസി മുദ്ര അവാർഡും ,ഇ .എം അഷ്‌റഫിന് പ്രവാസി പ്രതിഭ പുരസ്കാരവുമാണ് നൽകുക.മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ് .
പ്രവാസികളുടെ തിരിച്ചുവരവിലെ ദുഃഖം പ്രകടമാക്കിയ ഉരു സിനിമയുടെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഇ. എം അഷ്‌റഫ് പ്രവാസി പ്രതിഭ പുരസ്‌കാരത്തിന് അർഹനായി.
അരലക്ഷം രൂപയും പ്രശസ്തി പത്രവും ദമ്മാം ദാർ അശിഹ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 17 ന് രാത്രി 8 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി ചെയർമാനായുള്ള ജൂറി കമ്മിററിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

1974 ൽ പുറത്തിറങ്ങിയ മയ്യഴി പുഴയുടെ തീരങ്ങളിൽ മുകുന്ദെൻറ ഏക്കാലത്തേയും ശ്രദ്ധേയ നോവലായി നിലനിൽക്കുന്നു. 1989 ൽ പുറത്തിറങ്ങിയ ദൈവത്തിെൻറ വികൃതികൾ പിന്നീട് സിനിമ ആവുകയും സംസ്ഥാന സർക്കാറിെൻറ അംഗീകാരം നേടുകയും ചെയ്തിരുന്നു. പ്രവാസവും, ദൾഹിയും, കേശവെൻറ വിലാപങ്ങളും, കുടനന്നാക്കുന്ന ചോയിയുമെല്ലാം മലയാളത്തിൽ ഇന്നും ഏറെ പുതുമയോടെ വായിക്കപ്പെടുന്ന മുകുന്ദൻ കഥകളാണ്. 2011 ൽ പുറത്തിറങ്ങിയ ദൾഹി ജെ.സി. അവാർഡ് നേടി എന്നതുമാത്രമല്ല, ബുക്കർ പ്രൈസിന് പരിഗണിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിെൻറ കൃതികൾ ഫ്രഞ്ച് ഉൽപടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.എഴുത്തഛൻ പുരസ്കാരം, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൽപടെ നിരവധി അംഗീകരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

സിനിമ സംവിധായകൻ, തിരക്കഥാകൃത്ത് , ജീവചരിത്രകാരൻ , മാധ്യമപ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ച പ്രതിഭയാണ് ഇ എം അഷ്റഫ്. മാധ്യമപ്രവർത്തന മേഖലയിൽ 35 വർഷത്തെ പ്രവർത്തന പരിചയം.മികച്ച മാധ്യമപ്രവർത്തകനുള്ള കേരള പ്രസ് അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട് ..കൈരളി ടി വി യുടെ മിഡ്‌ഡിലീസ്റ് ന്യൂസ് ആൻഡ് പ്രോഗ്രാം ഡയറക്ടർ ആയിരുന്നു ..വൈക്കം മുഹമ്മദ് ബഷീർ , സ്വാമി ആനന്ദ തീർത്ഥർ , സുകുമാർ അഴിക്കോട് എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതി ..ബഷീർ ജീവചരിത്രം തമിഴ് അറബ് ഭാഷകളിൽ പരിഭാഷ വന്നിരുന്നു ..ലോക പ്രശസ്ത ചിത്രകാരൻ എം എഫ് ഹുസ്സൈനുമായുള്ള അഭിമുഖം ഞാൻ എന്നും ഹിന്ദുസ്ഥാനി എന്ന പേരിൽ ഡി സി ബുക്‌സും ബയേർ ഫുട് പെയിന്റർ എന്ന പേരിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷിലും ഹുസൈൻ എന്ന പേരിൽ ഷാർജ ഗവണ്മെന്റ് അറബിക്കിലും പ്രസിദ്ധികരിച്ചു .

ഈ ഗ്രന്ഥത്തിന് ഷാർജ ഗവണ്മെന്റിന്‍റെ മികച്ച അറബ് ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിരുന്നു ..ഫിലിം അവബോധം , കയ്യൊപ്പുകൾ , തുടങ്ങി സിനിമ സംബന്ധമായ അഞ്ചു പുസ്തകങ്ങൾ എഴുതി. മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് .ബഷീർ സാഹിത്യ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്‍റെ ഫെൽലോഷിപ്പിന് അർഹനായി. ജ്ഞാനപീഠം ലഭിച്ച കന്നഡ എഴുത്തുകാരൻ ഡോക്ടർ ശിവറാം കാരന്ത സാഹിത്യം ആസ്പദമാക്കി കന്നഡ ഭാഷയിൽ ബാലാവണത ജാദുഗാര എന്ന നോവൽ എഴുതി. പ്രേംനസീര്‍ പുരസ്​കാരമുൽപടെ നിരവധി അംഗീകാരങ്ങൾ നേടിയ ഉരു എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ചു.

Exit mobile version