spot_img

“സൗദി വിന്റർ 2025” പരിപാടികൾക്ക് തുടക്കമായി :ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു

Published:

റിയാദ്:- “സൗദി വിന്റർ 2025″ പരിപാടികൾക്ക് തുടക്കമായി : ടൂറിസം മന്ത്രി അഹമ്മദ് അൽ-ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.സൗദി വിന്റർ 2025 പരിപാടികൾക്ക് തുടക്കം. റിയാദിൽ സ്വകാര്യ മേഖലയിലെ 20ലധികം പങ്കാളികൾ പങ്കെടുത്ത ചടങ്ങിൽ ടൂറിസം മന്ത്രി അഹമ്മദ് അൽ -ഖതീബ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ‘ശൈത്യകാലം സജീവ മാണ്’ എന്ന തലക്കെട്ടിലുള്ള ഇത്തവണത്തെ വിന്റർ പരിപാടി യുടെ പ്രധാന സവിശേഷതകളുടെ സമഗ്രമായ അവലോകനം ഉദ്ഘാടന ചടങ്ങിൽ നടന്നു.റിയാദ് സീസൺ, ദിർഇയ സീസൺ, അൽഉല സീസൺ, ഖോബാർ സീസൺ തുടങ്ങിയ സൗദിയിലെ വിവിധ ശൈത്യകാല ലക്ഷ്യസ്ഥാന ങ്ങളിൽ നടക്കുന്ന ഏറ്റവും പ്രധാന പ്പെട്ട ടൂറിസം സീസണുകളും പ്രവർ ത്തനങ്ങളും വെളിപ്പെടുത്തുന്ന പരിപാടികളുടെ ഷെഡ്യൂൾ ചടങ്ങിൽ പ്രഖ്യാപിച്ചു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ നിന്നുള്ള സന്ദർശകരുടെയും വിനോദസഞ്ചാരികളുടെയും അനുഭവത്തിൽ ഒരു പ്രധാന സ്തംഭമായി മാറുന്ന ടൂറിസം ഉൽപ്പന്നങ്ങൾ, ആകർഷണങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയും എടുത്തുകാണിച്ചു. സൗദി വിന്റർ പ്രോഗ്രാം 2026 ന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ തുടരും. റിയാദ്, ദിർഇയ, ജിദ്ദ, അൽ-ഉല, ചെങ്കടൽ, കിഴക്കൻ പ്രവിശ്യ തുടങ്ങിയ നിരവധി പ്രധാന സ്ഥലങ്ങളിലായി 1200 ലധികം ടൂറിസം ഉൽപ്പന്നങ്ങളും 600 ലധികം പ്രത്യേക ഓഫറുകളും ആരംഭിക്കുന്നതുൾപ്പെടെ നിരവധി ഘട്ടങ്ങൾ പരിപാടികളിലുൾപ്പെടും. സൗദിയടെ പ്രകൃതി, കാലാവസ്ഥ, സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു ഖസിം, ഹാഇൽ, മദീന എന്നിവയുൾ പ്പെടെയുള്ള മറ്റ് സവിശേഷ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടും.

Cover Story

Related Articles

Recent Articles