ഷാർജ :-16-മത് ഷാർജ ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഏപ്രിൽ 23 മുതൽ മെയ് 4 വരെ ഷാർജ എക്സ്പോ സെൻ്ററിൽ നടക്കും: ഷാർജ ബുക്ക് അതോറി റ്റിയാണ് (SBA) ഇക്കാര്യം അറിയി ച്ചത്.12 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾക്കുംയുവജനങ്ങൾക്കു മായി വിദ്യാഭ്യാസ വിനോദ സൃഷ്ടികളുടെ വൈവിധ്യമാർന്ന സംവേദനാത്മകപ്രവർത്തനങ്ങളും കലാപരമായ പ്രകടനങ്ങളും സംഘടിപ്പിക്കും. കുട്ടികളുടെയും യുവാക്കളുടെയും കഴിവുകൾ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവരുടെ ബുദ്ധിയുംവിജ്ഞാനവും വിശാലമാക്കുന്നതിനുമായി വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഇൻ്ററാക്ടീവ് വർക്ക്ഷോപ്പുകൾ ഈ വർഷത്തെ ഫെസ്റ്റിവലിൽ പ്രത്യേകതയാണ്..രചയിതാക്കൾ, ചിത്രകാരന്മാർ, ബാലസാഹിത്യ ത്തിലെ വിദഗ്ധരായ പ്രസാധകർ എന്നിവർ പങ്കെടുക്കുന്ന പരിപാ ടിയിൽ വായനക്കാരും സ്രഷ്ടാ ക്കളും തമ്മിലുള്ള ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി ചർച്ചാ പാനലുകൾ, വായനകൾ, പുസ്തക ഒപ്പിടൽ എന്നിവ സംഘടിപ്പിക്കും. അതോടെപ്പം ബാലസാഹിത്യ വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി എസ്ബിഎ രൂപകൽപ്പന ചെയ്തിരിക്കുന്ന ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ അവാർഡ്, കാഴ്ച വൈകല്യമുള്ള കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള അവാർഡ്, ഷാർജ ഓഡിയോ ബുക്ക് അവാർഡ് എന്നിവയിലെ വിജയികളെ പ്രഖ്യാപിക്കും.