തിരുവനന്തപുരം :- 2025ഫെബ്രുവ വരി 17 മുതൽ 21 വരെ പ്രവാസി സംരംഭകർക്കായിനോർക്കലോഞ്ച് പാഡ് വർക്ക്‍ഷോപ്പ് സംഘടിപ്പി ക്കുന്നു.മലപ്പുറം ജില്ലയിലെ പ്രവാ സി സംരംഭകര്‍ക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റ റിന്റെ (എന്‍.ബി.എഫ്.സി) നേതൃത്വ ത്തില്‍ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ലോഞ്ച് പാഡ് വര്‍ക്ക് ഷോപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവല പ്പ്മെന്റെയും (KIED), മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയു ക്താഭിമുഖ്യത്തിലാണ് പരിശീലനം.
2025 ഫെബ്രുവരി 17 മുതൽ 21 വരെ മലപ്പുറം ജില്ല വ്യവസായ കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമില്‍ ആദ്യം രജിസ്റ്റർ ചെയ്യു ന്ന 40 പേർക്കാണ് പ്രവേശനം. സംരംഭകത്വ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയി ലെ പ്രവാസികൾ 2025 ഫെബ്രുവരി 05 ന് മുൻപായി എന്‍.ബി.എഫ്. സിയിൽ ഇമെയിൽ/ ഫോൺ മുഖാ ന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ട താണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 0471-2770534/+91-8592958677 നമ്പറുകളിലോ nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ (പ്രവൃത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത്) ബന്ധപ്പെടേണ്ടതാണ്.
പുതിയതായി സംരംഭങ്ങൾ ആരംഭി ക്കാൻ നടപടികൾ സ്വീകരിച്ച വര്‍ക്കും, ഇതിനോടകം സംരംഭ ങ്ങള്‍ ആരംഭിച്ചവർക്കുമാണ് പങ്കെടുക്കാനാകുക. സംരംഭകർ നിർബന്ധമായും അറിഞ്ഞിരി ക്കേണ്ട നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് & മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കു ന്ന സാമ്പത്തിക സഹായങ്ങൾ, ജി എസ് ടി, സംരംഭം തുടങ്ങാനാവ ശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകരുടെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകൾ ഉൾപെടുത്തിയുളളതാണ് പരിപാടി. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാ ഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്റ റില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലക സംവിധാനമാണ് എന്‍.ബി.എഫ്. സി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുക ളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.