spot_img

6 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ 2030 ഡിസംബറിൽ പൂർത്തിയാകും

Published:

അബുദാബി :-6 രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ 2030 ഡിസംബറിൽ പൂർത്തിയാകും.സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ആറ് അംഗരാജ്യ ങ്ങളെയും ബന്ധിപ്പിക്കുന്ന അതിവിശാലമായ റെയിൽവേ ശൃംഖല 2030 ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം 2,177 കിലോമീറ്റർ ആസൂത്രിത ദൈർഘ്യമുള്ള ഈ റെയിൽവേ പദ്ധതി, ഗൾഫ് മേഖലയുടെ ഗതാഗത, സാമ്പത്തിക രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെ ന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ റെയിൽ ശൃംഖല യാഥാർഥ്യമാ കുന്നതോടെ പൗരന്മാരുടെയും താമസക്കാരുടെയും യാത്രാ സമയം ഗണ്യമായി കുറയും. ഉദാഹരണ ത്തിന്, അബുദാബിക്കും റിയാദിനും ഇടയിലുള്ള യാത്രയ്ക്ക് വെറും അഞ്ച് മണിക്കൂറിൽ താഴെ മതിയാകും. ഇത് ഈ മേഖലയിലെ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം സുഗമമാക്കുകയും, രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരവും സംയുക്ത നിക്ഷേപവും കൂടുതൽ കാര്യക്ഷമ മാക്കുകയും ചെയ്യും.
സുരക്ഷയും ഏകോപനവും പ്രധാനം അതിർത്തി കടന്നുള്ള ഈ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിനായി ജിസിസി അംഗരാജ്യങ്ങൾ രാജ്യത്തുടനീളം സുരക്ഷ, പരിസ്ഥിതി, സാങ്കേതിക നിയന്ത്രണങ്ങൾ ഏകോപിപ്പിക്കേ ണ്ടതുണ്ട്. കൂടാതെ, അതിർത്തിക ളിലെ അമിതമായ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർക്കും ചരക്കുനീക്കത്തിനുമായി കാര്യക്ഷ മമായ കസ്റ്റംസ്, ഇമിഗ്രേഷൻ പ്രക്രിയകൾ നടപ്പിലാക്കുന്നത് നിർണായകമാണ്.
ഇത്തിഹാദ് റെയിൽ: യുഎഇയുടെ ദേശീയ ശൃംഖല ജിസിസി റെയിൽവേ പദ്ധതി പുരോഗമിക്കു മ്പോൾ തന്നെ, യുഎഇയുടെ സ്വന്തം ദേശീയ റെയിൽ ശൃംഖല യായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം തുറക്കും. ഇത് രാജ്യത്തെ 11 മേഖലകളെ ബന്ധിപ്പിക്കും. അബുദാബിക്കും ദുബായ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയ്ക്കുന്ന അതിവേഗ ട്രെയിൻ രണ്ട് എമിറേറ്റു കളിലുമായി 350 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
ഷാർജയിൽ നിർമ്മാണ പ്രവർത്ത നങ്ങൾ ദ്രുതഗതിയിൽ നടക്കുന്നത് ഈ നെറ്റ്‌വർക്കിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ദുബായിലേക്ക് അടക്കം ജോലിക്കായി ദിവസവും യാത്ര ചെയ്യുകയും ഗതാഗതക്കു രുക്കിൽ മണിക്കൂറുകൾ ചെലവഴിക്കുകയും ചെയ്യുന്ന ഷാർജ നിവാസികൾക്ക് ഈ പുതിയ റെയിൽ ശൃംഖല വലിയ ആശ്വാസമാകും.
ജിസിസി റെയിൽവേയുടെ പൂർത്തീ കരണം ഗൾഫ് മേഖലയുടെ സാമ്പ ത്തിക, സാമൂഹിക പുരോഗതിക്ക് ഒരു നാഴികക്കല്ലായി മാറും എന്ന തിൽ സംശയമില്ല.

Cover Story

Related Articles

Recent Articles