ദുബായ്:-യൂ19 ഏഷ്യാ കപ്പ് മത്സരം യുഎഇയിൽ: നവംബർ 30ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും.നവംബർ 30-ന് ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുന്നത്. തുടർന്ന് ഡിസംബർ 2, 4 തീയതികളിൽ ഷാർജയിൽ യഥാക്രമം ജപ്പാൻ അണ്ടർ 19, യുഎഇ അണ്ടർ 19 ടീമുകളെ ഇന്ത്യ നേരിടും.നവംബർ 29 വെള്ളിയാഴ്ച മുതൽ ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലും ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കുന്ന ടൂർണമെൻ്റിൽ എട്ട് ടീമുകൾ മത്സരിക്കും.ടൂർണമെൻ്റിന് മുന്നോടിയായി നവംബർ 26 ന് ഷാർജയിൽ നടക്കുന്ന പരിശീലന മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ബംഗ്ലാദേശ് അണ്ടർ 19-നെ നേരിടും.ഇന്ത്യ അണ്ടർ-19 സ്ക്വാഡ്: ആയുഷ് മാത്രെ, വൈഭവ് സൂര്യവൻഷി, സി ആന്ദ്രേ സിദ്ധാർത്ഥ്, മൊഹമ്മദ്. അമൻ (സി), കിരൺ ചോർമലെ (വിസി), പ്രണവ് പന്ത്, ഹർവൻഷ് സിംഗ് പംഗലിയ (ഡബ്ല്യുകെ), അനുരാഗ് കവ്ഡെ (ഡബ്ല്യുകെ), ഹാർദിക് രാജ്, എംഡി ഈനാൻ, കെ പി കാർത്തികേയ, സമർത് നാഗരാജ്, യുധാജിത് ഗുഹ, ചേതൻ ശർമ, നിഖിൽ കുമാർ. യാത്ര ചെയ്യാത്ത റിസർവുകൾ: സാഹിൽ പരാഖ്, നമൻ പുഷ്പക്, അൻമോൽജീത് സിംഗ്, പ്രണവ് രാഘവേന്ദ്ര, ഡി ദിപേഷ് എന്നിവരാണ്. മത്സരത്തിൽ ഏറ്റവും വിജയ സാദ്ധ്യതയുള്ള ടീം ഇന്ത്യയാണ്. നിലവിൽ ഇന്ത്യ അണ്ടർ-19, ടൂർണമെൻ്റിൽ എട്ട് തവണ വിജയിച്ചിട്ടുണ്ട്.
യൂ19 ഏഷ്യാ കപ്പ് മത്സരം ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ;നവംബർ 30ന് ഇന്ത്യ പാക്കിസ്ഥാനെ നേരിടും

Published:
Cover Story




































