സമീപകാലത്ത് വിമാന യാത്രി കരുടെ എണ്ണം കൂടുകയാണ്. സമയലാഭവറും കൂടുതൽ സൗകര്യപ്രദമായതുമാണ് ഇതിനു കാരണം. ഇത്തരത്തിൽ നിങ്ങളും ഒരു വിമാന യാത്രയ്ക്ക് ഒരുങ്ങുകയാണോ…?എങ്കിൽ വിമാന യാത്രക്കാർ എയർ പോർട്ടിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ചില നിയമങ്ങളും യാത്രയിൽ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങളുമുണ്ട്. അതെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.വിമാന യാത്രയിൽ നിങ്ങൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് യാത്രാ രേഖകൾ സൂക്ഷിക്കുക എന്നത്.അതായത് പാസ്പോർട്ട് (അന്തർദേശീയ യാത്രകൾക്ക്), തിരിച്ചറിയൽ കാർഡ്, ടിക്കറ്റ്/ബോർഡിംഗ് പാസ് എന്നിവ .
അടുത്തതായി യാത്രാ രേഖകളിൽ പേരും വിവരങ്ങളും ടിക്കറ്റുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പാക്കുക.
മുന്നാമതായി സുരക്ഷാ പരിശോ ധനയ്ക്ക് വിധേയമാക്കുക. അതായത് സുരക്ഷാ പാസിൽ ഉള്ള സാധനങ്ങൾ എക്സ്റേ സ്കാനറിലൂടെ വിടണം. എളുപ്പത്തിൽ പരിശോധിക്കാനായി ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗിൽ നിന്ന് എടുത്തു വെക്കുക.
നാലമതായി മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും ബാഗിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
അതോടെപ്പം കത്തി, പടക്കം, തോക്ക് മുതലായ നിരോധിത വസ്തുക്കൾ യാത്രയിൽ കൊണ്ടു പോകരുത്.നിയമാനുസൃത മയക്കുമരുന്നുകൾക്ക് ഡോക്ടറുടെ റെസിപ്പി കാണിക്കണം.
അഞ്ചാമതായി പരിമിതികൾ പാലിക്കുക എന്നതാണ്.
ചെക്ക്ഡ് ബാഗേജിനും കൈബാഗേജിനും നിർദ്ദിഷ്ട തൂക്കപരിമിതികൾ പാലിക്കുക.
കൈബാഗേജിൽ ദ്രാവകങ്ങൾ (liquids) 100 മില്ലി മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ.
ആറാമതായി ടൈമിംഗ് പാലിക്കുക.
അന്തർദേശീയ യാത്രകളിൽ കുറഞ്ഞത് 3 മണിക്കൂർ മുൻപും ആഭ്യന്തര യാത്രകളിൽ 2 മണിക്കൂർ മുൻപും എയർപോർട്ടിൽ എത്തുക.
ബോർഡിംഗ് ഗേറ്റ് സമയത്തിന് മുമ്പ് അടയ്ക്കാൻ സാധ്യതയുള്ള തിനാൽ ബോർഡിംഗ് സമയത്ത് അവിടെ ഉണ്ടാകുക.
ഏഴാമതായി നിയമങ്ങളും ക്രമങ്ങളും പാലിക്കുക.സുരക്ഷാ ഉദ്യോഗസ്ഥരോടും എയർപോർട്ട് ജീവനക്കാരോടും തക്കതായ ബഹുമാനത്തോടെ പെരുമാറുകയും
നിരീക്ഷണത്തിൽ സഹകരി ക്കുകയും ചെയ്യുക.
ഏട്ടാമതായി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അതായത്
ഫോട്ടോ എടുക്കുന്നതിനും വീഡിയോ റിക്കോർഡിംഗിനും ചില ഏരിയകളിൽ നിയന്ത്ര ണമുണ്ടാകും.ശബ്ദം കുറച്ച് സുരക്ഷയും മറ്റ് യാത്രക്കാരുടെ സ്വകാര്യതയും സംരക്ഷിക്കുക.
ഒൻപതാമതായി കൃത്യമായ വിവരങ്ങൾ നൽകുക.
അതായത് ടിക്കറ്റ് ബുക്കിംഗിനും ചെക്കിൻ പ്രക്രിയക്കും സുതാര്യ മായ വിവരങ്ങൾ നൽകുക.ബാഗ് ടാഗ് സുരക്ഷിതമായി ശരിയായ ആഡ്രസ്സിൽ പതിപ്പിക്കുക.
പത്താമതായി നിങ്ങൾ കൃത്യമായ ഗേറ്റിലോ ലോഞ്ചിലോ ആണെന്ന്ഉറപ്പാക്കുക. സംശയങ്ങൾ ഉണ്ടായാൽ ഹെൽപ് ഡെസ്‌ക് സമീപിക്കുക.
ഇത്തരം മാർഗനിർദേശങ്ങൾ പാലിക്കുന്നത് യാത്രയെ കൂടുതൽ എളുപ്പവും സുരക്ഷിതവുമാകാൻ സഹായിക്കും.
ഇതോടെപ്പം തന്നെ എത്ര രൂപ വരെ നിങ്ങൾക്ക് കയ്യിൽ കരുതാം എന്ന് അറിഞ്ഞിരിക്കണം. നിങ്ങൾ ഇന്ത്യയ്ക്കുള്ളിൽ യാത്ര ചെയ്യുക യാണെങ്കിൽ 2 ലക്ഷം രൂപ വരെ പണമായി കൊണ്ടുപോകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നു. ഇതിൽ കൂടുതൽ തുക കൈവശം വയ്ക്കുക യാണെങ്കിൽ അധികൃതരുടെ പരിശോധനയ്ക്ക് വിധേയരാ കേണ്ടിവരും. വലിയ തുകകൾ കൈവശം വയ്ക്കുകയാണെങ്കിൽ കൃത്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കുക.നേപ്പാൾ, ഭൂട്ടാൻ ഒഴികെ മറ്റേത് സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണെങ്കിലും നിങ്ങൾക്ക് 3000 ഡോളർ വരെ വിദേശ കറൻസി കൊണ്ടുപോകാം. ഇതിൽ കൂടുതൽകൊണ്ടുപോകണമെങ്കിൽ അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾ ക്കനുസൃതമായി നിങ്ങൾ യാത്രാ ചെക്കുകളോ സ്റ്റോർ മൂല്യ കാർഡുകളോ ഉപയോ ഗിക്കണം.വിമാനയാത്ര നടത്തു ന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, എത്ര ഭാരമുള്ള ലഗേജ് കൊണ്ടുപോകാമെന്നു ള്ളതാണ്. ഹാൻഡ് ബാഗിന്റെ അനുവദനീയമായ ഭാരം 7 മുതൽ 14 കിലോഗ്രാം വരെയാണ്. ചെക്ക്-ഇൻ ബാഗേജ് ഭാരം 20 മുതൽ 30 കിലോഗ്രാം വരെയാണ്. യാത്ര ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ എയർലൈനിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ എപ്പോഴും ലഗേജ് ഭാര പരിധി എത്രയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
വിമാനയാത്ര ചെയ്യുമ്പോൾ എയർപോർട്ടിൽ പാലിക്കേണ്ട നിയമങ്ങളും, യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Published:
Cover Story




































