spot_img

2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം.

Published:

ന്യൂഡല്‍ഹി:  2025 മാർച്ച് മുതൽ ഇന്ത്യക്കാർക്ക്  വിസയില്ലാതെ റഷ്യയിലും യാത്ര ചെയ്യാം. ഇന്ത്യക്കാര്‍ക്ക് വിസ യില്ലാതെ സന്ദര്‍ശനം നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയരും. റഷ്യയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ പുതിയതായി വിസ ഫ്രീ യാത്ര അനുവദിക്കുന്നത്.2025 മാര്‍ച്ചിലാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. റഷ്യക്കാര്‍ക്ക് ഇന്ത്യയിലേക്കും ഇതോടെ വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും വിസിറ്റ് വിസ സമ്പ്രദായത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.റഷ്യയുടെ യുക്രെയ്ന്‍ അധിനി വേശത്തെത്തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം ഏര്‍പ്പെ ടുത്തിയത് റഷ്യന്‍ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചി രുന്നു. ഇതെത്തുടര്‍ന്ന് ചൈന യില്‍നിന്നും ഇറാനില്‍നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് റഷ്യ നേരത്തെ തന്നെ വിസ ഒഴിവാക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ജൂണിലാണ് ഇന്ത്യയുമായി സമാന ധാരണ സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചത്. നിലവില്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് റഷ്യയില്‍ പോകാന്‍ ഇ-വിസയാണ് ആവശ്യം.ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 28,500 ഇന്ത്യക്കാര്‍ റഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. റഷ്യക്കാര്‍ക്ക് വിസ രഹിത യാത്ര അനുവദി ക്കുന്നത് ഇന്ത്യന്‍ ടൂറിസം രംഗ ത്തിനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Cover Story

Related Articles

Recent Articles