ദുബായ്:-ഷാർജ ഭരണാധികാരി അൽ വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് അൽ ദൈദ് റോഡിലെ അൽ റുവൈദത്ത് പ്രാന്തപ്രദേശത്തുള്ള അൽ വാഹ ഏരിയയിലെ സയ്യിദ ഖദീജ മസ്ജിദ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരി യുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി യാണ് പള്ളി ഉദ്ഘാടനം ചെയ്തത്. മസ്ജിദിനോട് ചേർന്ന് നിർമിച്ച അൽ റുവൈദത്ത് സെമിത്തേരി യുടെ ഒരുക്കങ്ങളും അദ്ദേഹം പരിശോധിച്ചു.60 പേർക്ക് വീതം നിസ്കരിക്കാൻ സൗകര്യമുള്ള രണ്ട് ഹാളുകളുള്ള അനുശോചന മണ്ഡപം സന്ദർശിച്ചാണ് അദ്ദേഹം പര്യടനം ആരംഭിച്ചത്. സംസ്‌കാര വേളയിലും അനുശോചന യോഗങ്ങളിലും മരണമടഞ്ഞ കുടുംബങ്ങൾക്ക് നൽകുന്ന സേവനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
തുടർന്ന് സയ്യിദ ഖദീജ മസ്ജിദിനോട് ചേർന്ന് ഖബറടക്കത്തിനായി അനുവദിച്ച അൽ റുവൈദത്ത് സെമിത്തേരി അദ്ദേഹം പരിശോ ധിച്ചു. 639,931 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സെമിത്തേ രിയിൽ നടപ്പാതകളുള്ള റോഡു കളും നിയുക്ത പാർക്കിംഗ് ഏരിയ കളും മസ്ജിദും സെമിത്തേരി യുമായി ബന്ധിപ്പിച്ചിട്ടുള്ള സംയോജിത സേവനങ്ങളും ഉണ്ട്.
ഷാർജ അൽ- വാഹയിൽ 2800-ലധികം വിശ്വാസികളെ ഉൾക്കൊള്ളുന്ന പള്ളി തുറന്നു

Published:
Cover Story




































