തൃശ്ശുർ:-ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഭാവ ഗായകൻ പി.ജയചന്ദ്രന്റെ അനുശോചന യോഗം ഗുരുവായൂരിൽ നടന്നു. യോഗത്തിൽ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തനായ ജയേട്ടനെ കുറിച്ച് റഫീക് അഹമ്മദ് വളരെ വികാരാധീതനായി സംസാരിച്ചു. റെക്കോർഡിംങ്ങ് വേളകളിലും , അല്ലാതെയും ജയേട്ടന്റെ സംഗീതത്തിനോടുള്ള അഭികാമ്യം നേരിട്ടറിഞ്ഞ ഞാൻ കണ്ട് പഠിച്ചകാവ്യ പുസ്തകമാണ് ജയേട്ടൻ. യേശുദാസ് എന്ന മഹാമേരു സൂര്യനായ് കത്തി നില്ക്കുന്ന കാലത്താണ് വേറിട്ടൊരു മധുര സ്വരവുമായി മലയാളത്തിൽ ജയചന്ദ്രൻ തന്റെ ഇരിപ്പിടം ഉറപ്പിക്കുന്നതെന്നും.
യേശുദാസ് ജയചന്ദ്രൻ എന്നീ പേരുകൾ സുപ്രഭാതം പോലെ മലയാള മനസ്സിൽ പട്ടു വിരിച്ച് പാടാൻ തുടങ്ങിയിട്ട് ആറു പതീറ്റാണ്ടായെന്നും അദ്ദേഹം പറഞ്ഞു.എന്റെ കുറെ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ടെങ്കിലും എന്നും എപ്പോഴും സിനിമയിലെ മലർവാകകൊമ്പത്ത് . മണിമേഘ തുമ്പത്ത് , മഴവില്ലിൻ തുഞ്ചത്ത് ചാഞ്ചാടു കിളിയേ , കിളിയേ എന്ന ഗാനങ്ങളാണ് കൂടുതൽ ഇഷ്ട മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് എന്ന മഹാമാരിയിൽ ലോകം മുഴുവൻ വിറച്ചു നില്ക്കുമ്പോൾ സാന്ത്വന സ്പർശവുമായി നഗരസഭ സംഘടിപ്പിച്ച അരികെ എന്ന പരിപാടിയിൽ ജയചന്ദ്രൻ അതിഥിയായി പങ്കെടുത്തത് തന്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത അനുഭവമാണെന്ന് നഗര സഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.മുൻ എം.എൽ.എ. കെ.വി.അബ്ദുൾ കാദർ ജയേട്ടനുമായുള്ള പാട്ട് സൗഹ്യദത്തിന്റെ പാൽ മധുരം പങ്കു വെച്ചു.
കുട്ടി കാലത്ത് ജയേട്ടന്റെ പാട്ടുകൾ എവിടെ നിന്നെങ്കിലും ഒഴുകി വന്നാൽ അത് കേട്ടിട്ടേ പോകു എന്ന പാട്ടിനോടുള്ള അതിയായ സ്നേഹം അദ്ദേഹം ഓർമ്മ പ്പെടുത്തി.
വയലിനിൽ ശ്രദ്ധേയയായ കുമാരി ഗംഗ ക്രോണിക്ബാച്ചിലർ എന്ന സിനിമയിലെ സ്വയംവരചന്ദ്രികേ, സ്വർണ്ണമണി മേഘമേ, ഹൃദയരാഗ ദൂത് പറയാമോ പ്രണയ മധുരം എന്ന യുഗ്മഗാനവും,
ബി.കെ.ഹരി നാരായണൻ രചിച്ച് കല്ലറ ഗോപൻ ഈണം നല്കിയ കൃഷ്ണരാഗത്തിലെ നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു പാഴ്മുളം തണ്ടല്ലയോ എന്ന കൃഷ്ണഭക്തി ഗാനവും വയലിനിൽ മനോഹരമായി കണ്ണീർ പ്രണാമമായി ജയേട്ടന് സമർ പ്പിച്ചു.പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ , കൗൺസി ലർമാരായ എ.എം. ഷെഫിർ , സി.എസ്.സുരജ് , ജ്യോതി രവീന്ദ്രനാഥ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശൻ, നഗരസഭ മുൻ ചെയർമാൻ എം. രതി ടീച്ചർ, സംവിധായകൻ വിജീഷ് മണി, പ്രസ്സ് ക്ലബ് പ്രസിഡണ്ട് ആർ. ജയകുമാർ ,ഡോ.കെ. മണികണ്ഠൻ, പി.ഐ.സൈമൺ മാസ്റ്റർ, നൗഷാദ് അഹമ്മു, മധു സപ്തവർണ്ണ , ജവഹർ കണ്ടാണശ്ശേരി, കെ.നന്ദകുമാർ ,പി.ഐ ആന്റോ , പി.എസ് ചന്ദ്രൻ , ഗീത, ശ്രീകുമാർ ഇഴുവപ്പാടി, എൻ.പ്രദീപ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.ദ്യശ്യ പ്രസിഡണ്ട് കെ .കെ ഗോവിന്ദദാസ്
അനുശോചന പ്രമേയം അവതരിപ്പിച്ചു.വി.പി.ഉണ്ണികൃഷ്ണൻ ആമുഖപ്രസംഗം നടത്തി. ദ്യശ്യ സെക്രട്ടറി ആർ.രവികുമാർ അനുശോചനയോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.
ബാബു ഗുരുവായൂർ.