spot_img

സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ – ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ചയിൽ വൻ പുരോഗതി

Published:

മസ്കറ്റ് :-സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ – ഒമാൻ വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ചർച്ചയിൽ വൻപുരോ ഗതി.ഇന്ത്യയും ഒമാനും തമ്മി ലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്‍റെ പുരോ​ഗതി അവലോ കനം ചെയ്ത് ഇരു രാജ്യങ്ങ ളുടെയും  വാണിജ്യ, വ്യവസായ മന്ത്രിമാർ. ഇന്ത്യയുടെ വാണിജ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫും തമ്മിൽ മസ്‌കറ്റിലാണ് കരാർ സംബന്ധിച്ച ചർച്ച നടത്തിയത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ), നിക്ഷേപ, വ്യാപാര ബന്ധം ശക്തിപ്പെടുത്തുക, ഇരുരാജ്യ ങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ച നടത്തിയതെന്ന് പിയൂഷ് ​ഗോയൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. രണ്ട് ദിവസത്തെ ഔദ്യോ​ഗിക സന്ദർനത്തിനായാണ്                 ഇദ്ദേഹം മസ്കറ്റിൽ എത്തിയത്. ജനുവരി 14ന് ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തു ന്നതിനുള്ള അഞ്ചാം വട്ട ചർച്ചകൾ നടന്നിരുന്നു. കരാർ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കുന്നത് 2023ലാണ്. കരാറിൽ ഏർപ്പെടുന്ന തോടെ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ നികുതി കുറക്കുകയോ ഇല്ലാതാക്കു കയോ ചെയ്യും. ജിസിസി രാജ്യങ്ങ ളിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. യുഎഇയുമായും ഇന്ത്യ സമാന കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

Cover Story

Related Articles

Recent Articles