ദുബായ് : -റമദാൻ മാസത്തിൽ ദുബായ് മാൾ 65 സ്റ്റോറുകളുള്ള പുതിയ വിഭാഗം തുറക്കും .വിശുദ്ധ റമദാൻ പ്രമാണിച്ച് ദുബൈ മാളിൽ പുതിയൊരു വിഭാഗം കൂടി തുറ ക്കുന്നു. എമ്മാർ പ്രോപ്പർട്ടീസിൻ്റെ സ്ഥാപകൻ മുഹമ്മദ് അലബ്ബാ റാണ് ഇത് സംബന്ധി ച്ചുള്ള പ്രഖ്യാപനം നടത്തിയത്.
പുതിയ വിഭാഗത്തിൽ 65 എക്‌സ്ക്ലൂസീവ് ബ്രാൻഡുകളും എഫ് & ബി ഔട്ട്ലറ്റ്ലെറ്റുകളും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ജൂണിൽ 1.5 ബില്യൺ ദിർഹത്തിന്റെ വലിയ വികസനമാണ് ദുബൈ മാളിൽ എമ്മാർ പ്രോപ്പർട്ടീസ് പ്രഖ്യാപിച്ചത്. 240 ആഡംബര കടകളും നിരവധി ഭക്ഷണ, പാനീയ കടകളും ഇതിൽ ഉൾപ്പെടും.ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച സ്ഥലം എന്ന റെക്കോർഡ് 2023 ൽ ദുബൈ മാൾ സ്വന്തമാക്കിയിരുന്നു. 105 ദശലക്ഷം ആളുകളാണ് 2023 ൽ ദുബൈ മാൾ സന്ദർശിച്ചത്. മുൻ വർഷത്തേക്കാൾ 19 ശതമാനം കൂടുതൽ ആളുകൾ സന്ദർശിച്ചു എന്നത് ഒരു റെക്കോർഡ് നേട്ടമാണ്.ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളാണ് ദുബൈ മാൾ. 1.2 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ഈ മാളി 1200- ൽ അധികം കടകൾ ഉണ്ട്.