ദുബായ് : -ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണ ത്തിൽ അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച അന്തരിച്ച അജ്മാൻ ഭരണാധികാരി ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിക്ക് അജ്മാൻ ഭരണാധികാരിയുടെ കോടതി അനുശോചനം രേഖപ്പെടുത്തി മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചത്.യുഎഇ രാജകുടുംബത്തിനായുള്ള മയ്യിത്ത് നമസ്കാരം ഫെബ്രുവരി 27 വ്യാഴാഴ്ച ഉച്ച നമസ്കാരത്തിന് ശേഷം അൽ ജുർഫ് ഏരിയയിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ നടക്കും.ഫെബ്രുവരി 27 വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്നും പതാകകൾ പകുതി താഴ്ത്തിക്കെട്ടുമെന്നും റോയൽ കോർട്ട് അറിയിച്ചത്. എമിറാത്തിയിലെ രാജകുടും ബാംഗവും രാഷ്ട്രീയക്കാരനും ആയിരുന്ന ഇദ്ദേഹം ഫെഡറൽ സുപ്രീം കൗൺസിൽ അംഗവും അജ്മാനിലെ പത്താമത്തെ ഭരണാധികാരിയായിരുന്നു.
പരേതനായ പിതാവ് ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി മൂന്നാമൻ്റെ പിൻഗാമിയായി 1981 സെപ്റ്റംബർ 6-നാണ് അധികാരമേറ്റത്.
ഷെയ്ഖ് സയീദ് ബിൻ റാഷിദ് അൽ നുഐമിയുടെ മരണത്തിൽ അജ്മാൻ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

Published:
Cover Story




































