spot_img

യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ….? ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്

Published:

യുഎഇയിലെ പ്രവാസികളെ നിങ്ങൾക്ക് ഓർമ്മയുണ്ടോ….?
ഒമ്പത് വർഷം മുൻപുള്ള ഒരു മാർച്ച് ഓമ്പത്.കൃത്യമായി പറഞ്ഞാൽ 2016-ലെ ഒരു മാർച്ച് ഒമ്പത് . അന്നൊരു നനഞ്ഞ ബുധനാഴ്‌ച യായിരുന്നു, യുഎഇയുടെ പല ഭാഗങ്ങളിലും ജീവിതം താറുമാറായ ദിവസമായിരുന്നു അന്ന്.ദുബായ് എമിറേറ്റ് ഉൾപ്പെടെയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ (യുഎഇ) വടക്കൻ ഭാഗത്ത് 155 മില്ലിമീറ്ററിൽ കൂടുതൽ (7.55 ഇഞ്ച്) മഴയാണ് ആ ദിവസം പെയ്തിറങ്ങിയത്.ഖത്തർ മുതൽ ഒമാൻ ഉൾക്കടൽ വരെയുള്ള ഗൾഫ് രാജ്യങ്ങളിൽ കാറ്റും മഴയും മൂലം വ്യാപകമായ നാശനഷ്ട ങ്ങൾക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കിയ ദിവസം.
ആലിപ്പഴവും ഇടിമിന്നലും ഖത്തർ മുതൽ ഒമാൻ ഉൾക്കടൽ വരെ നീണ്ടു, ചില സ്ഥലങ്ങളിൽ പ്രാദേശികരൂപം കൊണ്ട വെള്ളപ്പൊക്കം പ്രതികൂലമായ ഡ്രൈവിംഗ് സാഹചര്യങ്ങളിലേക്ക് നയിച്ചു. വാരാന്ത്യത്തിൽ ചില പ്രദേശങ്ങളിൽ ചന്നംപിന്നം പെയ്ത ചാറ്റൽ മഴയോടെയാണ് അസ്ഥിരമായ കാലാവസ്ഥ ആരംഭിച്ചതെങ്കിലും കൊടുങ്കാറ്റ് ക്രമേണ ശക്തി പ്രാപിച്ചു. ബുധനാഴ്ചയോടെ, മഴ ശക്തമായി വെള്ളപ്പൊക്കത്തിലേക്ക് നയിച്ചു, ഇത് റോഡുകളിലും വിമാനത്താവള ങ്ങളിലും വലിയ തടസ്സമുണ്ടാക്കി.ലോകത്തിലെ ഏറ്റവും വരണ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന യു.എ.ഇയിലെ ഈ കാലവസ്ഥ വെതിയാനം     അന്താരാ ഷ്ട്ര സമൂഹം അൽഭുത ത്തോടെയാണ് നോക്കിക്കണ്ടത് അന്ന് യുഎഇയിലെ ചില പ്രദേശ ങ്ങളിൽ മഴയുടെ തീവ്രത മണിക്കൂ റിൽ 130 കിലോമീറ്റർ വരെ വേഗത യിൽ ആയിരുന്നു – യുഎഇയിൽ ചില ഇടങ്ങളിലെ മരങ്ങൾ പിഴുതെറിയപ്പെട്ടു. ജനാലകൾ തകർന്നു. കെട്ടിടങ്ങളിൽ നിന്ന്പരസ്യബോർഡുകൾ മഴയോടൊപ്പം നിരത്തുകളിലേയ്ക്ക് അടർന്നു വീണു..നിരവധി റോഡപകടങ്ങൾ റിപ്പോർട്ട്ചെയ്തു; വാടികൾവെള്ളത്തിനടിയിലായി,സ്കൂളുകൾ അടച്ചു, കനത്ത മഴ ബാധിത പ്രദേശങ്ങളിലെ ഓഫീസു കൾ നേരത്തെ അടച്ചു.ദുബായിൽ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള ഏഴ് മണിക്കൂറി നിടെ 253 വാഹനാപകടങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. 3,200 ഓളം എമർജൻസി കോളുകളും ചെയ്തു. പ്രധാന റോഡുകൾ തുറന്നിരുന്നെങ്കിലുംഗതാഗതം മന്ദഗതിയിലായിരുന്നു. “മണിക്കൂറിൽ 50-60 മില്ലിമീറ്ററിൽ കൂടുതൽ (മഴ) പ്രതീക്ഷിക്കാ മെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ ഇത് പ്രവചിച്ചതിലും കൂടുതലായിരുന്നു,
നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ മഴ ദുബായിയുടെ മേൽ പെയ്തിറ ങ്ങിയ ദിവസം. അതെ 2016മാർച്ച് 9 കനത്ത മഴയും കാറ്റും അബുദാ ബിയിൽ വീശിയടിച്ചതിനാൽ വാഹനങ്ങൾ പതുക്കെ നീങ്ങുവാൻ തുടങ്ങി.ജീവനക്കാർ വീടുകളി ലേക്ക് നേരത്തെ മടങ്ങി അബുദാ ബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്, ചില എണ്ണക്കമ്പനികൾ, ബാങ്കു കൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ അസ്ഥിരമായ കാലാവസ്ഥ കാരണം അന്നു നേരത്തെ തന്നെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.ഉച്ചയോടെ, മോശം കാലാവസ്ഥ തുടരുന്നതിനാൽ തലസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ചില സ്വകാര്യ കമ്പനികളും അവരുടെ ജീവനക്കാരോട് വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. അഡ്‌നോക് സ്ഥിതിചെയ്യുന്ന ഷെയ്ഖ് ഖലീഫ കോംപ്ലക്‌സ് ഉൾ പ്പെടെയുള്ള ഓഫീസ് കെട്ടിടങ്ങൾ ഒഴിപ്പിച്ചു.ഖലീഫ സിറ്റിയിലെ ജെംസ് അമേരിക്കൻ അക്കാദമി ഉൾപ്പെടെ അബുദാബിയിലുടനീളം വിവിധ സ്ഥലങ്ങളിൽ നാശന ഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
മോശം കാലാവസ്ഥ കാരണം അബുദാബി അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലി കമായി അടച്ചുപൂട്ടി. അൽ ബത്തീൻ എക്സിക്യൂട്ടീവ് എയർപോർട്ടിൽ ചില കേടുപാ ടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ വിമാനങ്ങൾ ഇറങ്ങുവാൻ വൈകി.
കനത്ത മഴയിൽ റാസൽ ഖൈമ ആടിയുലഞ്ഞു.
എമിറേറ്റുകളിൽ, പ്രത്യേകിച്ച് റാസൽ ഖൈമയിലെ അൽ മനേയ്, ഷൗക്ക, അൽ ഗലീല, ജെയ്സ് മൗണ്ടൻ, അൽ ഗെയിൽ പ്രദേശങ്ങളിൽ കനത്ത വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു. വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ കുടുങ്ങിയതിനെ തുടർന്ന് ഇരുപത്തിയൊന്ന് വാഹനങ്ങളാണ് റാസൽ ഖൈമ പോലീസ് വലിച്ചിഴച്ചത്. കൂടാതെ 54 ചെറിയ അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അന്ന് റാസൽ ഖൈമ പൊതുമരാമത്ത്, സേവന വകുപ്പ് ഡയറക്ടർ ജനറൽ എംഗ് അഹമ്മദ് അൽ ഹമ്മദി പറഞ്ഞത്. രാജ്യത്തിൻ്റെ കിഴക്കൻ തീരത്ത് കനത്ത മഴയെ തുടർന്ന്         ഫുജൈറയിലെവാടികൾവെള്ളത്തിനടിയിലായി.എമിറേറ്റിൽ ഒമ്പത് മണിക്കൂറോളം ഇടത്തരം മുതൽ കനത്ത മഴ പെയ്തതിൻ്റെ ഫലമായി ഷൗക്കയും അൽ ഹൈലും ഉൾപ്പെടെയുള്ള അണക്കെട്ടുകളിൽ വെള്ളം നിറഞ്ഞു; വാദി മായ്, വാദി സാഹ്ം; സഫാദ് അൽ തുവീൻ; വാദി അൽ അബദേല; അൽ ഹലാഹ്; ത്വബാൻ; അൽ സെയ്ജി; മെർ-ബയും ഗഡ്ഫയും. വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന്  പോലീസ് ചില റോഡുകൾ അടച്ചിടുകയും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ മാറിനിൽ ക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു. കനത്ത മഴ ഒരു സ്കൂളിനെയും ബാധിച്ചിട്ടില്ലെന്ന് ഫുജൈറ വിദ്യാഭ്യാസ മേഖല അറിയിച്ചെങ്കിലും വിദ്യാർത്ഥികളെ നേരത്തെ വീട്ടിലേക്ക് അയച്ചു.നിർത്താതെ പെയ്ത മഴ ഷാർജ യിലെ പ്രധാന റോഡുകളിൽ വൻ ഗതാഗതക്കുരുക്കിന് കാരണമാ യെങ്കിലും ചെറിയ അപകടങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഗതാഗതം ക്രമീകരിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ഷാർജയിൽ അധികാരികൾ പട്രോളിംഗ് വർദ്ധിപ്പിച്ചു. അജ്മാനിലെ പോലീസ് ഉദ്യോഗസ്ഥർ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിൽ 33 ലധികം പട്രോളിംഗിനെ വിന്യസിച്ചു. ദുബായിൽ പെയ്തിറങ്ങിയ കനത്ത മഴയെ തുടർന്ന്, അൽഖൂസ് വ്യാവസായിക മേഖലയിലെ വെള്ളക്കെട്ടുള്ള തെരുവുകളിൽ നിന്ന് വെള്ളത്തിൽ മുങ്ങിയ വാഹനങ്ങൾ വീണ്ടെടുക്കാൻ ആളുകൾ പരക്കംപായുന്ന കാഴ്ച സാധാരണ കാഴ്ചയായി. ദുബായിലെ കനത്ത മഴയെ അതിജീവിക്കാനായി ആളുകൾ കുടയുമായി നടക്കുന്ന കാഴ്ച നഗരവാസികൾക്ക് പുതിയ അനുഭവമായി.കനത്ത മഴ ദുബായിലെ ജനജീവിതത്തെ താൽക്കാലിക ബാധിച്ചെങ്കിലും പ്രവാസികൾ അടങ്ങുന്ന യുഎഇ നിവാസികൾ അതിനെയെല്ലാം അതിജീവിയ്ക്കുക തന്നെ ചെയ്തു.

Cover Story

Related Articles

Recent Articles