spot_img

“ഗിർഗിയാൻ ” റമദാൻ മാസത്തെ അറബികുട്ടികളുടെ ആഘോഷരാവ്

Published:

“ഗിർഗിയൻ” അറബികൾക്കിടയിൽ മൂന്ന് ദിവസം കൊണ്ടാടുന്ന ഒരു പരമ്പരാഗത ഉത്സവമാണ്. ഗൾഫിലും ഇതര ഗൾഫ് മേഖലയിലെ മറ്റ് ഭാഗങ്ങളിലും പുണ്യമാസത്തിന്റെ മധ്യത്തിൽ, കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് കൂട്ടം കൂടി കൊട്ടുംപാട്ടുമായി വീടുതോറും എത്തുന്ന ഈ പരമ്പ രാഗത ആഘോഷം കുട്ടികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നൊണ്.ഇത് ഒരു പൗർണ്ണമി ദിനത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ദിവസം ആഘോഷിക്കുന്നത്പകുതി റമദാനിൻ്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു, കുട്ടികൾക്ക് നോമ്പിന് പ്രതിഫലം നൽകാനും എല്ലാ റമദാനിലും നോമ്പെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കാനു മാണ് ഇത് ആഘോഷിക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു –മാത്രമല്ലഈ ആഘോഷം കുട്ടിക ളിൽ സ്നേഹം,സഹോദര്യം, സഹവർത്തിത്വം, എന്നിവ നൽ കുന്നു എന്നാണ് എമറാത്തികളുടെ വിശ്വാസം. മാത്രമല്ല ഇത് സത്യസന്ധമായി നോമ്പ് നോൽ ക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു . അതോടൊപ്പം അതിലൂടെ അയൽക്കാർക്കും ബന്ധുക്കൾക്കും ഇടയിലുള്ള സാമൂഹിക ബന്ധം ശക്തിപ്പെടു ത്തുന്നതിനുള്ള ഒരു അവസരമായി ഗർഗിയാൻ മാറുന്നു. ഇതിലൂടെ സമൂഹത്തിനുള്ളിൽ സ്നേഹവും വാത്സല്യവും വളർത്തുന്നു. ഇത് ഉദാരത, ദാനം, സമൂഹ സന്തോഷം എന്നിവയുടെ ഇസ്‌ലാമിക മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. റമസാൻ മാസത്തിന്റെ മധ്യത്തിൽ, പ്രത്യേകിച്ച് 15 തീയതി രാത്രിയാണ് പ്രധാനമെങ്കിലും 13, 14 രാത്രിക ളിലും ഇതിന്റെ ആഘോഷം കാലേ ക്കൂട്ടി തുടങ്ങും. കുട്ടികൾക്ക് മധുരസമൃദ്ധമായ ഒരു അനുഭവം നൽകുന്ന ഈ ആഘോഷം കുവൈറ്റ്, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, ഇറാക്ക്, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമാണ്.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗിർജിയൻ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നത്. കുവൈറ്റിലും സൗദി അറേബ്യയിലും ഇത് ‘ഗിർഗിയൻ’ അല്ലെങ്കിൽ ‘ഗെർജിയാൻ’ എന്നും ഖത്തറിൽ ‘ഗരങ്കാവോ’ എന്നും ബഹ്‌റൈനിൽ ‘ഗർഗാവോ’ എന്നും ഒമാനിൽ ‘ഗരൻഗാഷോ’ എന്നും ഇറാഖിൽ ‘മഗീന കർക്കിയാൻ’ എന്നും യുഎഇയിൽ ‘ഹാഗ് അള്ളാ’ എന്നും അറിയപ്പെടുന്നത്..കുട്ടികൾ വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കുന്നു എന്നത് ഈ ആഘോഷത്തെ ഏറെ വർണ്ണഭമാക്കുന്നത്.ആൺകുട്ടികൾ സുവർണ്ണവർണ്ണ നൂലുകളാൽ ചിത്രതുന്നലുകൾ നടത്തിയ പാരമ്പര്യ കുപ്പായങ്ങളും മേൽ വസ്ത്രങ്ങളും ശിരോവസ്ത്ര വുമൊക്കെ ധരിക്കുമ്പോൾ, പെൺകുട്ടികൾ എംബ്രോയിഡറി ചെയ്ത മിന്നിതിളങ്ങുന്ന വസ്ത്രങ്ങളും സ്വർണ്ണം പോലുള്ള വയുടെ കരകൗശല, ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച അലങ്കാര ങ്ങളും തലയിൽ അണിയും. ഇഫ്താറൊക്കെ കഴിയുന്നോ തൊടെ അയൽപക്കങ്ങളിലുള്ള കുട്ടിക്കൂട്ടങ്ങൾ ആഘോഷത്തോടെ റമസാൻ സന്ദേശമുണർത്തുന്ന വായ്ത്താരികളും കൊട്ടും പാട്ടുമായി വാദ്യതാളങ്ങളുടെ അകമ്പടിയോടെ അയൽ വീടുകളിലേക്ക് കടന്നുച്ചെല്ലും, അപ്പോൾ ഇവർക്കായി അയൽ വീടുകളിൽ മധുരപലഹാരങ്ങളും, മിഠായികളും പലതരം നട്സുകളും കേക്കുകളും ഉൾക്കൊള്ളുന്ന സമ്മാനപൊതികളുമൊക്കെ കുട്ടിസംഘങ്ങൾക്ക് കൈനിറയെ നൽകാൻ കാത്തുവച്ചിട്ടുണ്ടാവും. ഗർഗിയൻ കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല, കുടുംബ ങ്ങളും സ്ഥാപനങ്ങളുമൊക്കെ പങ്കെടുക്കുന്നു. സമ്മാനങ്ങൾ വിതരണം ചെയ്യുക, മത്സരങ്ങൾ നടത്തുക, പരമ്പരാഗത പ്രകടനങ്ങൾ പ്രദർശിപ്പിക്കുക എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ സംഘടനകളും കമ്പനികളും ഈ അവസരത്തി നായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിൽ, ലുലു പോലുള്ള പ്രധാന മാളുകളിലും നെസ്റ്റോ അടക്കമുള്ള ഹൈപ്പർ മാർക്കറ്റുകളിലുമൊക്കെ ഓഫറുകളുമായി ഗിർഗിയാൻ ആഘോഷിക്കുന്നതിനുള്ള ക്രമീകരണം ചെയ്യാറുണ്ട്. ഗിർഗിയൻ്റെ ചരിത്രവും പാരമ്പ്യര്യവും ഐതിഹ്യവും ഇപ്പോഴും അജ്ഞാതമാണ്, എന്നാൽ ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത് ഈ പാരമ്പര്യം മുഹമ്മദ് നബി (സ) യുടെ ചെറുമകൻ ഹസൻ ഇബ്നു അലി ജനിച്ച കാലത്താണ് ആരംഭിച്ചതെന്നാണ്. തൻ്റെ നവജാതശിശുവിൻ്റെ ജനനം ആഘോഷിക്കാൻ, പ്രവാചകൻ്റെ മകൾ ഫാത്തിമ റമദാൻ 15-ന് ആളുകൾക്ക് നിറമുള്ള പഞ്ചസാര ക്യൂബുകൾ വിതരണം ചെയ്ത പ്പോൾ. “അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ” എന്ന് അർത്ഥം വരുന്ന “ഖറത്ത് അൽ  ഐൻ, ഖറത്ത് അൽ ഐൻ” എന്ന് പാടി മദീനയിലെ കുട്ടികൾ പ്രവാചകൻ്റെ വീടിന് ചുറ്റും ഒത്തുകൂടിയത്തിൻ്റെ ഓർമ്മ പുതുക്കുന്നതാണ് ഈ ആഘോഷം എന്നാൽ മറ്റൊരു സിദ്ധാന്തം സൂചിപ്പിക്കുന്നത്, മധുരപലഹാരങ്ങൾ നിറച്ച ടിൻ ബക്കറ്റുകൾ ഒരുമിച്ച് ക്ലിക്കുചെയ്യുന്ന ശബ്ദമായ ‘ഖർഖ’ എന്ന അറബി പദത്തിൽ നിന്നാണ് ഗിർഗിയൻ ഉരുത്തിരിതെന്നും പറയപ്പെടുന്നു ചരിത്രവും ഐതിഹ്യവും എന്തു തന്നെ ആയാലും ഗിർഗിയാൻ നൽകുന്ന സന്ദേശം സ്നേഹവും പങ്കുവയ്ക്ക ലുമാണ്,

Cover Story

Related Articles

Recent Articles