ദുബായ്:- വ്യാജ ഡോളർ കറൻസി പകുതി വിലയ്ക്ക് വിൽപ്പന പ്രവാ സികൾ അറസ്റ്റിൽ.കുവൈറ്റിൽ വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര് അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ മൂല്യത്തിന്റെ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും, ഇരകളെ ചൂഷണം ചെയ്യുകയു മായിരുന്നു.ഈ നോട്ടുകൾ കുവൈത്തി ദിനാറുകളാക്കി മാറ്റി ലാഭം നേടാമെന്ന് ഇരകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞു. കൃത്യമായ ആസൂത്രണ ത്തിലൂടെ കെണിയൊരുക്കിയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്. ഇവരുടെ പങ്ക് തെളിയി ക്കുന്ന രേഖകളും അന്വേഷണ ത്തില്‍ കണ്ടെത്തി. സുരക്ഷയിൽ കൈകടത്താൻ ധൈര്യപ്പെടുന്ന ആരെയും പിടികൂടാനുള്ള ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർത്ഥിച്ചു.